വൾവാർ കാൻസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൾവാർ കാൻസർ
വൾവാർ ക്യാൻസിൻറെ ഡ്രോയിംഗ്.
സ്പെഷ്യാലിറ്റിഗൈനക്കോളജി
ലക്ഷണങ്ങൾചൊറിച്ചിൽ, ചർമ്മത്തിലെ മാറ്റങ്ങൾ, രക്തസ്രാവം[1]
സാധാരണ തുടക്കം45 വയസ്സിനു ശേഷം[2]
തരങ്ങൾSquamous cell cancer, adenocarcinoma, melanoma, sarcoma, basal cell carcinoma.[3]
അപകടസാധ്യത ഘടകങ്ങൾVulvar intraepithelial neoplasia (VIN), HPV infection, genital warts, smoking, many sexual partners[1][3]
ഡയഗ്നോസ്റ്റിക് രീതിശാരീരിക പരിശോധന, ടിഷ്യു ബയോപ്സി[1]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Lichen sclerosus, hyperplasia[4]
പ്രതിരോധംHPV വാക്സിനേഷൻ[5]
Treatmentശസ്ത്രക്രിയ, റേഡിയേഷൻ ചികിൽസ, കീമോതെറാപ്പി, ബയോളജിക് തെറാപ്പി[1]
രോഗനിദാനംFive-year survival ~ 71% (US 2015)[2]
ആവൃത്തി44,200 (2018)[6]
മരണം15,200 (2018)[6]

സ്ത്രീകളിലെ ലൈംഗികാവയവത്തെ ബാധിക്കുന്ന അപൂർവയിനം അർബുദമാണ് വൾവാർ കാൻസർ.[1] യോനിക്ക് ചുറ്റുമുള്ള ചർമ്മത്തിന്റെ രണ്ട് ചുണ്ടുകളെയോ (ലാബിയ മിനോറയും ലാബിയ മജോറയും) ബാധിക്കുന്നു. സ്ത്രീയുടെ മലദ്വാരത്തിന്റെ വിസ്തൃതി മുതൽ ഗുഹ്യഭാഗത്തെ രോമരേഖയ്ക്ക് താഴെയായി ഒരു ഇഞ്ച് വരെ വ്യാപിച്ചുകിടക്കുന്ന ബാഹ്യ ജനനേന്ദ്രിയ അവയവമാണ് വൾവ. യോനിക്ക് ചുറ്റുമുള്ള ചുണ്ടുകൾ, സ്ത്രീകളെ ലൈംഗിക പാരമ്യത്തിലെത്താൻ സഹായിക്കുന്ന ലൈംഗികാവയവമായ ക്ലിറ്റോറിസ്, ബാർത്തോലിൻ ഗ്രന്ഥികൾ, യോനിയുടെ ഓരോ വശത്തും 2 ചെറിയ ഗ്രന്ഥികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.[7]

എപ്പിഡെമിയോളജി[തിരുത്തുക]

അപൂർവ്വമായി ലാബിയ മൈനോറ, കൃസരി അല്ലെങ്കിൽ യോനി ഗ്രന്ഥികൾ എന്നിവയെ ബാധിക്കാറുണ്ട്.[8] 65 വയസ്സിനും 75 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീകളിൽ കണ്ടുവരുന്നു. വൾവൽ ക്യാൻസർ ബാധിച്ചവരിൽ ഭൂരിഭാഗവും 65 വയസ്സിനു മുകളിലുള്ള സ്ത്രീകളാണ്. ഇതുവരെ ആർത്തവവിരാമം കടന്നിട്ടില്ലാത്ത 50 വയസ്സിന് താഴെയുള്ള സ്ത്രീകളിൽ ഈ അവസ്ഥ അപൂർവമാണ്. വൾവാർ കാൻസർ 44,200 പേരെ പുതുതായി ബാധിക്കുകയും 2018-ൽ ആഗോളതലത്തിൽ 15,200 മരണങ്ങൾ ഉണ്ടാകുകയും ചെയ്തു.

അടയാളങ്ങളും ലക്ഷണങ്ങളും[തിരുത്തുക]

വൾവാൽ ക്യാൻസറിന്റെ കൃത്യമായ കാരണം വ്യക്തമല്ല. മുഴ, ചൊറിച്ചിൽ, ചർമ്മത്തിലെ മാറ്റങ്ങൾ അല്ലെങ്കിൽ യോനിയിൽ നിന്നുള്ള രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങൾ.[9] എന്നാൽ ഇനിപ്പറയുന്ന ഘടകങ്ങളാൽ ഈ അവസ്ഥ വികസിപ്പിക്കാനുള്ള നിങ്ങളുടെ സാധ്യത വർദ്ധിക്കുന്നു. വൾവാർ ഇൻട്രാപിത്തീലിയൽ നിയോപ്ലാസിയ (വിഐഎൻ), എച്ച്പിവി അണുബാധ, ജനനേന്ദ്രിയ അരിമ്പാറകൾ, പുകവലി, കൂടാതെ നിരവധി ലൈംഗിക പങ്കാളികൾ എന്നവ കാരണങ്ങളിൽ ഉൾപ്പെടുന്നു.[1][3] മിക്ക വൾവാർ ക്യാൻസറുകളും സ്ക്വമസ് സെൽ ക്യാൻസറുകളാണ്.[4] അഡിനോകാർസിനോമ, മെലനോമ, സാർക്കോമ, ബേസൽ സെൽ കാർസിനോമ എന്നിവയാണ് മറ്റ് തരങ്ങൾ.[3]

രോഗനിർണയം[തിരുത്തുക]

ശാരീരിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് രോഗം നിർണയിക്കുന്നത്. വൾവ ക്യാൻസറിനുള്ള പ്രധാന ചികിത്സ യോനിയിൽ നിന്നും ക്യാൻസർ കോശങ്ങൾ അടങ്ങിയ ഏതെങ്കിലും ലിംഫ് നോഡുകളിൽ നിന്നും ക്യാൻസർ ടിഷ്യു നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയാണ്. ചില ആളുകൾക്ക് കാൻസർ കോശങ്ങളെ നശിപ്പിക്കാൻ റേഡിയേഷൻ ഉപയോഗിക്കുന്ന റേഡിയോ തെറാപ്പി അല്ലെങ്കിൽ കാൻസർ കോശങ്ങളെ നശിപ്പിക്കാൻ മരുന്ന് ഉപയോഗിക്കുന്ന കീമോതെറാപ്പി അല്ലെങ്കിൽ ഇവ രണ്ടും ഉപയോഗിക്കാം. കോൾപോസ്‌കോപ്പി എന്നറിയപ്പെടുന്ന ഒരു പരിശോധനയിലൂടെ വൾവയുടെ ഏത് അസാധാരണത്വവും കണ്ടെത്താനാകും. ടിഷ്യു ബയോപ്സി വഴി സ്ഥിരീകരിക്കുന്നു.[1] പതിവ് സ്ക്രീനിംഗ് ശുപാർശ ചെയ്യുന്നില്ല.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "Vulvar Cancer Treatment". National Cancer Institute (in ഇംഗ്ലീഷ്). 9 April 2019. Retrieved 31 May 2019. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "NCI2019Tx" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; SEER2019 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. 3.0 3.1 3.2 3.3 3.4 "Less Common Gynecologic Malignancies: An Integrative Review". Seminars in Oncology Nursing. 35 (2): 175–181. April 2019. doi:10.1016/j.soncn.2019.02.004. PMID 30867101.
  4. 4.0 4.1 "Vulvar Cancer Treatment". National Cancer Institute (in ഇംഗ്ലീഷ്). 1 February 2019. Retrieved 31 May 2019.
  5. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Sig2017 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  6. 6.0 6.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; IARC2018 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. "Vulval cancer" (in ഇംഗ്ലീഷ്). 2018-01-11. Retrieved 2023-01-06.
  8. "Vulvar Cancer Treatment". National Cancer Institute (in ഇംഗ്ലീഷ്). 9 April 2019. Retrieved 31 May 2019.
  9. "Vulvar Cancer Treatment". National Cancer Institute (in ഇംഗ്ലീഷ്). 9 April 2019. Retrieved 31 May 2019.
"https://ml.wikipedia.org/w/index.php?title=വൾവാർ_കാൻസർ&oldid=3834291" എന്ന താളിൽനിന്ന് ശേഖരിച്ചത്