വർഗ്ഗത്തിന്റെ സംവാദം:മലയാളത്തിലെ കാൽ‌പ്പനിക കവികൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതെന്തിനു നീക്കം ചെയ്യുന്നു?? ശൈലി അനുസരിച്ചുള്ള വർഗ്ഗീകരണവും ആവശ്യമല്ലേ?? --ശ്രുതി 12:57, 14 ജൂൺ 2009 (UTC)[മറുപടി]

ശ്രുതീ അങ്ങനെയൊന്ന് ആവശ്യമണ്ടെന്നു തോന്നുന്നില്ല. മലയാളത്തിലെ കവികളുടെ വർഗ്ഗം അത്ര വലുതൊന്നുമല്ലല്ലോ. പിന്നെ കാല്പനികനാരാണെന്നതൊക്കെ വിവക്ഷപോലിരിക്കും; ഏ.ആർ, വി.സി. ബാലകൃഷ്ണപ്പണിക്കർ,കവിത്രയം തുടങ്ങിയവർ കാല്പനികരാണെന്നും പ്രീറൊമാന്റിക്കുകളാണെന്നുമൊക്കെ വാദമുണ്ട് (നിയൊക്ലാസിസിസ്റ്റുകളെന്നും). ഒ.എൻ.വി, സുഗതകുമാരി തുടങ്ങിയവരെയെല്ലാം എവിടെപ്പെടുത്തും? പറ്റുമെങ്കിൽ കാലക്രമത്തിൽ അടുക്കുന്നത് ഗുണംചെയ്യും--തച്ചന്റെ മകൻ 13:10, 14 ജൂൺ 2009 (UTC)[മറുപടി]

വർഗ്ഗത്തിന്റെ വലിപ്പം കണക്കിലെടുക്കേണ്ടതില്ലെന്നു തോന്നുന്നു. എല്ലായ്പ്പോഴും കാല്പനികരെന്നു വിവക്ഷിക്കപ്പെടുന്ന ചിലരെങ്കിലുമുള്ളപ്പോൾ ഇങ്ങനെയൊരു വർഗ്ഗം വേണം --ശ്രുതി 13:30, 14 ജൂൺ 2009 (UTC)[മറുപടി]

ഒരു വർഗ്ഗത്തിലിൽ ഉള്ള ലേഖനങ്ങളുടെ എണ്ണത്തിന്റെ കുറവു് ഒരു പ്രശ്നമാക്കെണ്ട കാര്യമില്ല. ലെഖനം അനുയോജ്യമായ വർഗ്ഗങ്ങളിൽ ഒക്കെയും ഉൾപ്പെടുത്തുകയാണു് വേണ്ടതെന്നു് എന്റെ അഭിപ്രായം. --Shiju Alex|ഷിജു അലക്സ് 13:47, 14 ജൂൺ 2009 (UTC)[മറുപടി]

- ചെയ്തു. ശ്രുതിയും ഷിജുവും പറഞ്ഞമാതിരിക്കാർ ഇവർ മാത്രമല്ലേ ഒള്ളൂ? കാല്പനികരുടെ പനി അരപ്പനി ആയോ എന്ന് - എന്തിനാണ് ഈ ‘പ്പ‘?--തച്ചന്റെ മകൻ 14:22, 14 ജൂൺ 2009 (UTC)[മറുപടി]