വർഗ്ഗത്തിന്റെ സംവാദം:ഒറ്റവരി ലേഖനങ്ങൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലാറ്റിൻ ലിപികൾ ഉപയോഗിക്കുന്ന വിക്കികളിൽ, 500 ബൈറ്റ്സ് എങ്കിലും ഉള്ള ലേഖനങ്ങളെ ആണു് സ്റ്റബ്ബ് എന്ന് ഗണത്തിൽ പെടുത്താറു്. പ്രസ്തുത വിക്കികളിൽ 500 ബൈറ്റ്സ് വിവരം എങ്കിലും ചേർക്കുമ്പോൾ പ്രസ്തുത ലേഖനങ്ങളിൽ ഒരു പരിധിവരെ പ്രാഥമിക വിവരം ആയെന്നു് പറയാം. ലാറ്റിനേതര ഭാഷയിൽ 500 ബൈറ്റ്സ് നല്ല ഒറ്റ വരി കൊണ്ടു് തന്നെ ആകും.

ഉദാഹരനത്തിനു് നമ്മുടെ വിക്കിയിൽ പഞ്ചാരി എന്ന ലെഖനം നോക്കുക. ചെണ്ടമേളത്തിലെ ഒരു താളമാണ്‌ പഞ്ചാരി. ആറക്ഷരകാലമുള്ള ഈ താളം കർണ്ണാടകസംഗീതത്തിലെ രൂപകതാളത്തിന്‌ സമാനമാണ്‌. ഇത്രയും എഴുതി കഴിഞ്ഞപ്പോഴേക്ക് താളിന്റെ വലിപ്പം 600 കിലോ ബൈറ്റ്സ് കവിഞ്ഞു.

നമ്മുടെ ഭാഷയിൽ 1000 ബൈറ്റ്സ് (1 കിലോ ബൈറ്റ്) എങ്കിലും ഉണ്ടെങ്കിലേ പ്രാഥമികവിവരം ലെഖനങ്ങളിൽ എത്തൂ. അതിനായി കുറഞ്ഞതു് 5 വരികൾ എങ്കിലും ലെഖനങ്ങളിൽ വേണം. പ്രാഥമിക വിവരം എങ്കിലും ചേർക്കണം എന്ന് മാത്രം അഭ്യർത്ഥിക്കാതെ കുറഞ്ഞത് 5 വരി എങ്കിലും ചേർക്കണം എന്ന് ചേർത്താൽ ലേഖനമെഴുത്തുകാർക്ക് വിവരങ്ങൾ ചേർക്കാൻ ഒരു ലക്ഷ്യം ആയി. 5 വരി ആകുമ്പോഴേക്ക് പ്രാഥമിക വിവരം ആയി കഴിഞ്ഞിരിക്കും എന്ന ഗുണവും ഉണ്ടു്.

അതിനാൽ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ലേഖനങ്ങളിൽ കുറഞ്ഞത് 5 വരി എങ്കിലും ചേർക്കണം എന്ന് എഴുതി ചേർക്കണം. പ്രത്യേകം:ചെറിയ_താളുകൾ ഇവിടെ നിന്ന് ലേഖനങ്ങളുടെ വലിപ്പത്തിന്റെ വിവരം കിട്ടും.

നമ്മുടെ ലേഖനങ്ങൾ എല്ലാം 1000 ബൈറ്റ്സിനു് മുകളിൽ പോകുക ആണെങ്കിൽ വിവിധ വിക്കി സ്റ്റാറ്റിക്സിൽ നമ്മുടെ വിക്കി ബഹുദൂരം മുൻപിലാകും എന്ന മെച്ചവും ഉണ്ടു്. നിലവിൽ തമിഴ് വിക്കിക്കാർ ആണു് ലേഖനത്തിൽ പ്രാഥമിക വിവരം എങ്കിലും ചേർക്കുന്ന കാര്യത്തിൽ നമ്മളേക്കാൾ തൊട്ടു മുൻപിലുള്ളത്. അവരുടെ 82 % ലെഖനങ്ങളും 500 ബൈസിനു് മുകളിൽ ഉണ്ടു്. നമ്മുടേത് 81% വും. നമുക്ക് അവിടേയും ഒന്നാമതെത്തണം. --Shiju Alex|ഷിജു അലക്സ് 00:40, 26 ജൂലൈ 2009 (UTC)[മറുപടി]

82% 500 കിലോ ബൈറ്റ്സ് ആണൊ , 500 ബൈറ്റ്സ് ആണൊ? മിനിമം ഒരു ലേഖനമെങ്കിലും 1000 ബൈറ്റ്സ് എങ്കിലും വേണം എന്നല്ലേ ഉദ്ദേശിച്ചത്? --Rameshng:::Buzz me :) 02:32, 26 ജൂലൈ 2009 (UTC)[മറുപടി]

അല്ല. 500 ബൈറ്റ്സ് തന്നെ. നമ്മുടെ എല്ലാ ലെഖനങ്ങളും 500 ബൈറ്റ്സിനു് മുകളിൽ വരണം (1000 ബൈറ്റ്സിനു് മുകളിൽ ആണെന്ന്കിൽ ഏറ്റവും നല്ലത്) എന്നാണു് ഉദ്ദേശിച്ചത്. --Shiju Alex|ഷിജു അലക്സ് 15:07, 26 ജൂലൈ 2009 (UTC)[മറുപടി]

ഈ വർഗ്ഗവും ഒറ്റവരിലേഖനം ഫലകവും വന്നതിനുശേഷം പല ലേഖനങ്ങളും വികസിച്ചുതുടങ്ങി എന്നതു സന്തോഷപ്രദമായ കാര്യമാണ്. അവയിൽ പലതും ഒറ്റവരിലേഖനം ഫലകം ഇട്ടശേഷവും അതേപോലെ നിലനിന്നപ്പോൾ മായ്ക്കുക ഫലകം കൂട്ടിച്ചേർത്തപ്പോഴാണ് രക്ഷപ്പെട്ടത്. ലേഖന രക്ഷാസംഘത്തിൻറെ പ്രവർത്തനം തുടങ്ങിയതും ഈ ദിശയിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലേഖന രക്ഷാസംഘം ഒഴിവാക്കാൻ നിർദ്ദേശിക്കപ്പെട്ട താളുകളിൽനിന്ന് രക്ഷപ്പെടുത്തേണ്ട ലേഖനങ്ങളെ തിരഞ്ഞെടുക്കുന്നതിനു പുറമെ ഒറ്റവരിലേഖനമായി വർഗ്ഗീകരിച്ച ലേഖനങ്ങളെയും ഏറ്റെടുക്കുന്നത് നല്ലതായിരിക്കുമെന്ന് തോന്നുന്നു. --സിദ്ധാർത്ഥൻ 15:14, 26 ജൂലൈ 2009 (UTC)[മറുപടി]

സിദ്ധാർത്ഥൻ പറഞ്ഞത് ശരിയാണു്. ഒറ്റവരി ഫലകവും മായ്ക്കുക ഫലകവും ഇപ്പോൾ ലെഖനരക്ഷാസം‌ഘവും കൂടി സത്യത്തിൽ ചെറു ലേഖനങ്ങളിൽ കൂടുതൽ ഉള്ളടക്കം വരുന്നതിനാണൂ് സഹായിച്ചതു്. ഇതു് കാലാകാലം നിലനിൽക്കേണ്ട ഒരു ഗുണമെന്മാ സം‌രംഭം ആയി മാറണം.

ഞാൻ മുകളിലെ സം‌വാദം ഇട്ടതിനു് കാരണം താഴെ പറയുന്നതാണു്. പലരും ചോദിക്കാറുണ്ടു് ഒറ്റ വരി ലേഖനത്തിൽ എത്ര വരി ചേർത്താൽ പ്രാഥമിക വിവരമെങ്കിലും ആകും എന്ന്. സാമാന്യ യുക്തിയും, നിലവിൽ 1000 ബൈറ്റ്സ് എങ്കിലും ഉള്ള ലെഖനങ്ങളും പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും. അത്തരം ലേഖനങ്ങളിൽ ഒക്കെ കുറഞ്ഞതു് 5 വരിയെങ്കിലും ഉണ്ടു്. അപ്പോൾ ലെഖനത്തിൽ 5 വരിയെങ്കിലും ചേർത്താൽ അതിൽ പ്രാഥമിക വിവരം ആകും എന്നതു് ഒരു മാനദണ്ഡം ആയി ഉപയോഗിച്ചാൽ അത് ഒറ്റവരി ലേഖനങ്ങൾ മെച്ചപ്പെടുത്തുന്നവർക്ക് ഒരു മാർഗ്ഗരേഖപോലെയാകും. --Shiju Alex|ഷിജു അലക്സ് 15:28, 26 ജൂലൈ 2009 (UTC)[മറുപടി]

തീർച്ചയായും. പക്ഷേ ലേഖനത്തിലെ ബൈറ്റ്സിന്റെ വലിപ്പവും വരിയും കൂടുന്നതോടൊപ്പം തന്നെ ഉൾപ്പെടുത്തുന്ന വരികൾ നല്ല അവലംബത്തോടുകൂടിയാകണം എന്നും നിഷ്കർഷിക്കാം. ഇത് ചെറിയ ലേഖനമാണെങ്കിൽപ്പോലും മികവ് പുലർത്തുന്നതിന് സഹായിക്കും. --സിദ്ധാർത്ഥൻ 15:39, 26 ജൂലൈ 2009 (UTC)[മറുപടി]
ഒരു ലേഖനത്തെ പ്രാഥമികവിവരങ്ങൾ ഉള്ള ലേഖനമാക്കി മാറ്റുന്നതിനുള്ള ആധാരം ബൈറ്റ്‌സിന്റെ നീളം മാത്രമാകരുത്. നിഷ്കർഷിക്കുന്ന ബൈറ്റ്‌സ് മാത്രം ഉള്ള ഒരു ലേഖനം ഒരു ടേബിൾ മാത്രം നിർമ്മിച്ചോ, വലിയ പട്ടികകൾ മാത്രം നിർമ്മിച്ചോ സാദ്ധ്യമാക്കാം. അഷ്ടദിക്കുകൾ,അഷ്ടൈശ്വര്യങ്ങൾ എന്നീ മായ്ച്ച ലേഖനങ്ങൾ ഓർക്കുക. എന്റെ അഭിപ്രായത്തിൽ എത്ര ബൈറ്റ്സ് എന്നതുമാത്രം ആധാരമാക്കാതെ അതിന്റെ ഉള്ളടക്കത്തെ ആധാരമാക്കി വേണം പ്രാഥമികവിവരങ്ങൾ ഉണ്ടോ ഇല്ലയോ എന്ന് നിശ്ചയിക്കേണ്ടത്. --Anoopan| അനൂപൻ 16:39, 26 ജൂലൈ 2009 (UTC)[മറുപടി]

സിദ്ധാർത്ഥൻ പറഞ്ഞതു പോലെ മതിയായ അവലം‌ബത്തോടെ 5 വരിയെങ്കിലും എഴുതുന്നതു് ലെഖനത്തിന്റെ നിലവാരം കൂടുതൽ ഉയർത്തുകയേ ഉള്ളൂ. അപ്പോൾ ഇതൊരു മാർഗ്ഗരേഖയായി നമ്മുടെ ലേഖനരക്ഷാ സംഘം/ഒറ്റവരി ലെഖനഫലകങ്ങൾ,മതിയായ ഉള്ളടക്കം ഇല്ലാത്തതു മൂലം ഡിലീഷനു വെക്കുന്ന ലെഖനങ്ങൾ എന്നിവയുടെ ഭാഗമാക്കണം. --Shiju Alex|ഷിജു അലക്സ് 02:49, 27 ജൂലൈ 2009 (UTC)[മറുപടി]

ഈ ഒറ്റവരി ലേഖന ഫലകത്തിലുള്ളതും രക്ഷപ്പെടുത്താനുള്ള ലേഖനങ്ങളുടെ പട്ടികയിൽപ്പെടുത്താം. അതിന്റെ കുറച്ച് വിവരണങ്ങൾ ലേഖനരക്ഷാസംഘത്തിന്റെ പേജിൽ ചേർക്കാം. എന്തായാലും ലേഖനങ്ങളെ മെച്ചപ്പെടുത്തുക എന്നത് തന്നെ ഉദ്ദേശം. അത് നടക്കണം. --Rameshng:::Buzz me :) 04:03, 27 ജൂലൈ 2009 (UTC)[മറുപടി]