വോക്വിൻ ഫീനിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വോക്വിൻ ഫീനിക്സ്
Joaquin Phoenix in 2018.jpg
68-ാമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേള 2018 ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഫീനിക്സ്
ജനനം
വോക്വിൻ റാഫേൽ ബോട്ടം

(1974-10-28) ഒക്ടോബർ 28, 1974  (48 വയസ്സ്)
ദേശീയതഅമേരിക്കൻ
മറ്റ് പേരുകൾലീഫ് ഫീനിക്സ്
തൊഴിൽ
  • നടൻ
  • നിർമ്മാതാവ്
സജീവ കാലം1982–മുതൽ
പങ്കാളി(കൾ)റൂണി മാര (2016–മുതൽ)
മാതാപിതാക്ക(ൾ)
  • അർലിൻ ഫീനിക്സ് (mother)
ബന്ധുക്കൾറിവർ ഫീനിക്സ് (സഹോദരൻ)
റൈൻ ഫീനിക്സ് (സഹോദരി)
ലിബർട്ടി ഫീനിക്സ് (സഹോദരി)
സമ്മർ ഫീനിക്സ് (സഹോദരി)

ഒരു അമേരിക്കൻ അഭിനേതാവാണ് വോക്വിൻ ഫീനിക്സ് (ജനനം: 28 ഒക്റ്റോബർ 1974). മ്യൂസിക് വീഡിയോ സംവിധായകൻ, നിർമ്മാതാവ്, സംഗീതജ്ഞൻ, സാമൂഹ്യപ്രവർത്തകൻ എന്നീ നിലകളിലും അറിയപ്പെടുന്നു. അക്കാദമി അവാർഡ്, ഗ്രാമി അവാർഡ്, രണ്ട് ഗോൾഡൻ ഗ്ലോബ്സ് എന്നിവ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഗ്ലാഡിയേറ്റർ (2000) എന്ന ചലച്ചിത്രത്തിലെ സ്വേച്ഛാധിപതിയായ റോമൻ ഭരണാധികാരിയുടെ വേഷമാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. മികച്ച സഹനടനുള്ള അക്കാഡമി അവാർഡ്, ഗോൾഡൻ ഗ്ലോബ്, സ്ക്രീൻ ആക്റ്റേഴ്സ് ഗിൽഡ്, ബാഫ്റ്റ തുടങ്ങിയ പ്രമുഖ അവാർഡുകൾക്കൊക്കെ ഈ പ്രകടനം നാമനിർദ്ദേശം ചെയ്യപ്പെട്ടു. വാക്ക് ദി ലൈൻ (2005) എന്ന ചിത്രത്തിലെ ജോണി കാഷിന്റെ വേഷത്തിലൂടെ അക്കാഡമി അവാർഡ്, ഗോൾഡൻ ഗ്ലോബ് എന്നിവയിൽ മികച്ച നടനുള്ള നാമനിർദ്ദേശവും നേടി. ഈ ചിത്രത്തിലൂടെ മികച്ച സൗണ്ട്ട്രാക്കിനുള്ള ഗ്രാമി പുരസ്കാരം ഫീനിക്സ് കരസ്ഥമാക്കി. 2013-ൽ പുറത്തിറങ്ങിയ ഹെർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്ക്കാർ നാമനിർദ്ദേശം ലഭിച്ചു. 2019-ലെ ജോക്കറിലെ പ്രധാന വേഷം അദ്ദേഹത്തിന് ഓസ്കാർ, രണ്ടാമത്തെ ഗോൾഡൻ ഗ്ലോബ് എന്നിവ നേടിക്കൊടുത്തു.

അവലംബം[തിരുത്തുക]


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വോക്വിൻ_ഫീനിക്സ്&oldid=3780846" എന്ന താളിൽനിന്ന് ശേഖരിച്ചത്