വൈദ്യുതമോട്ടോറുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വൈദ്യുതമോട്ടോറുകൾ പലവിധം, ഒരു 9 വോൾട്ട് ബാറ്ററിയുമായി വലിപ്പത്തിലുള്ള താരതമ്യം.

വൈദ്യുതോർജ്ജത്തെ യാന്ത്രികോർജ്ജമാക്കി മാറ്റാൻ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് വൈദ്യുതമോട്ടോർ. ആധുനികകാലത്ത് ജലസേചനം, യാത്ര, ശീതീകരണം, തുടങ്ങിയ എല്ലാ മനുഷ്യവ്യാപാരങ്ങളിലും ഇവ ഉപയോഗിക്കപ്പെടുന്നുണ്ട്. റോക്കറ്റുകളിലും വിമാനങ്ങളിലും മുതൽ കപ്പലുകളിലും കമ്പ്യൂട്ടറുകളിലും വരെ ഉപയോഗിക്കപ്പെടുന്ന വിവിധയിനത്തിലും വലിപ്പത്തിലുമുള്ള വൈദ്യുതമോട്ടോറുകൾ ഉണ്ട്.

ഇലക്ട്രിക് മോട്ടോർസിന്റെ ആനിമേഷൻ

മോട്ടോറിന്റെ കോയിലുകളിലേക്ക്(Coils) കടത്തിവിടുന്ന വൈദ്യുതിയുടേയും അത് മോട്ടോറിന്റെ കോറിൽ(Core) സന്നിവേശിപ്പിക്കുന്ന കാന്തികമണ്ഡലത്തിന്റേയും പ്രതിപ്രവർത്തനത്തിലൂടേയാണ് മോട്ടോറുകൾ തിരിയുന്നത്.

"https://ml.wikipedia.org/w/index.php?title=വൈദ്യുതമോട്ടോറുകൾ&oldid=2846150" എന്ന താളിൽനിന്ന് ശേഖരിച്ചത്