വൈക്കം പത്മനാഭപിള്ള
തിരുവിതാംകൂറിലെ ഒരു സേനാനിയും പടനായകനായിരുന്നു വൈക്കം പത്മനാഭപിള്ള (1767–1809). 1809-ൽ ബ്രിട്ടീഷ് സൈന്യം പത്മനാഭപിള്ളയെ പിടികൂടുകയും വൈക്കത്തിനടുത്തുള്ള തിരുവേളിയിൽ വെച്ച് പരസ്യമായി തൂക്കിലേറ്റുകയും ചെയ്തു.
വടക്കുംകൂർ ദേശത്തിലാണ് 1767- ൽ പത്മനാഭപിള്ള ജനിച്ചത്. വടക്കുംകൂർ ദേശത്തിലെ പ്രധാന കളരി ആയിരുന്ന നന്തിയത്ത് കളരിയുടെ അധിപനായിരുന്നു അദ്ദേഹം. 1789-ൽ പത്മനാഭപിള്ള തിരുവിതാംകൂർ സൈന്യത്തിൽ ചേർന്നു. ടിപ്പു സുൽത്താന്റെ നെടുംകോട്ട ആക്രമണത്തെ ചെറുത്തു തോൽപ്പിച്ചതാണ് പത്മനാഭപിള്ളയുടെ ഏറ്റവും ശ്രദ്ധേയമായ സൈനിക ദൗത്യം.
അവലംബം[തിരുത്തുക]
- Malayalam Novel "Rama Raja Bahudur" authored by C. V. Raman Pillai
- A tragic decade in Kerala history By T. P. Sankarankutty Nair p.80
- The History of freedom movement in Kerala, Volume 1 By P. K. K. Menon, Regional Records Survey Committee, Kerala State p.37