വെർണാഡ്സ്കി നാഷണൽ ലൈബ്രറി ഓഫ് ഉക്രൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Національна бібліотека України імені В. І. Вернадського
EnglishVernadsky National Library of Ukraine
230px
CountryUkraine
Establishedഓഗസ്റ്റ് 2, 1918; 102 വർഷങ്ങൾക്ക് മുമ്പ് (1918-08-02)
LocationHolosiivskyi prospekt, 3, Kyiv (Ukraine)
Coordinates50°24′14″N 30°31′07″E / 50.40389°N 30.51861°E / 50.40389; 30.51861
Collection
Size16,000,000 total Items[1]
Other information
DirectorVolodymyr Popyk
Staff900 [1]
Websitehttps://web.archive.org/web/20081217090236/http://www.nbuv.gov.ua/eng/
Phone number+38(044) 525-81-04

വെർണാഡ്സ്കി നാഷണൽ ലൈബ്രറി ഓഫ് ഉക്രൈൻ, VNLU (Ukrainian: Національна бібліотека України імені В.І. Вернадського) ഉക്രൈനിലെ പ്രധാന അക്കാദമിക് ലൈബ്രറിയും ഉക്രൈനിലെ പ്രധാന ശാസ്ത്രീയ വിവരശേഖര കേന്ദ്രവുമാണ്. ലോകത്തിലെ ഏറ്റവും വലിയ ഇരുപത് പ്രധാന ദേശീയ ഗ്രന്ഥാലയങ്ങളിലൊന്നാണിത്. രാജ്യത്തിന്റെ തലസ്ഥാനമായ - കീവിലാണ് ഈ ഗ്രന്ഥശാല സ്ഥിതി ചെയ്യുന്നത്. ഈ ലൈബ്രറിയിൽ ഏകദേശം 15 ദശലക്ഷം ഇനങ്ങളുണ്ട്.

സ്ലാവിക് എഴുത്തു ശേഖരത്തിൻറെ ഏറ്റവും പൂർണ്ണമായ ഒരു ശേഖരവും, ഉഭയകക്ഷി ലോകത്തിന്റെ ശേഖരവും ഉക്രെയ്നിയൻ ശാസ്ത്രജ്ഞരും സാംസ്കാരിക പ്രവർത്തകരും ആണ് ലൈബ്രറി. ലോകത്തിലെയും ഉക്രൈനിലെയും ഏറ്റവും പ്രമുഖരായ ശാസ്ത്രജ്ഞന്മാരുടേയും സാംസ്കാരിക പ്രവർത്തകരുടേയും നിരവധി ചരിത്രരേഖാ ശേഖരങ്ങൾ ഇവിടെ സക്ഷിക്കപ്പെട്ടിരിക്കുന്നു. ഉക്രൈൻ പ്രസിഡന്റുമാരുടെ ശേഖരങ്ങൾ, 1917 മുതലുള്ള ഉക്രേനിയയിലെ അച്ചടിച്ച രേഖകളുടെ ആർക്കൈവ് പകർപ്പുകൾ, ഉക്രൈനിലെ "നാഷണൽ അക്കാഡമി ഓഫ് സയൻസസ് ഓഫ് ഉക്രൈൻ" എന്നിവയുടെ ശേഖരവും ഇവിടുത്തെ സൂക്ഷിപ്പിൽ ഉൾപ്പെടുന്നു.

ചരിത്രം[തിരുത്തുക]

വെർണാഡ്സ്കി നാഷണൽ ലൈബ്രറി ഓഫ് ഉക്രൈൻ 1918 ആഗസ്റ്റ് 2 ന് "ഉക്രേനിയൻ സ്റ്റേറ്റ് ദേശീയ ലൈബ്രറി" (Natsionalna biblioteka Ukrayinskoyi Derzhavy) ആയി ഹെറ്റ്മാൻ പാവ്ലോ സ്കോറോപ്പാഡ്സ്കിയാണ് സ്ഥാപിച്ചത്. 1918 ഓഗസ്റ്റ് 23-ന് വ്ളാഡിമിർ വെർനാഡ്സ്കി (വൊളൊഡിമിർ വെർനാഡ്സ്കി) അദ്ധ്യക്ഷനായി നാഷണൽ ലൈബ്രറി രൂപീകരിക്കാൻ വേണ്ടി ഒരു താൽക്കാലിക കമ്മിറ്റി രൂപവത്കരിക്കപ്പെട്ടിരുന്നു. 1941 ഓഗസ്റ്റിൽ ബഷ്കോർട്ടോസ്റ്റാനിൻറെ തലസ്ഥാനമായ യൂഫയിലേക്ക് ഈ ഗ്രന്ഥശാല മാറ്റി സ്ഥാപിക്കപ്പെട്ടു. 1944 മേയ് മാസത്തിൽ ലൈബ്രറി തിരിച്ച് കീവിലേയക്കു കൊണ്ടുവന്നു. ഗ്രന്ഥശാലയുടെ നിലവിലെ കെട്ടിടം 1975 നും 1989 നും ഇടയിൽ നിർമ്മിക്കപ്പെട്ടതാണ്. ഇതിൻ 27 നിലകളും 35,700 ചതുരശ്ര അടി വിസ്തൃതിയുമുണ്ട്. മേൽക്കൂര 76.7 മീറ്ററും സ്ഥാപിക്കപ്പെട്ടിരിക്കുന്ന ആന്റിന 78.6 മീറ്റർ ഉയരവുമുള്ളതാണ്.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 "The Vernadsky National Library of Ukraine". മൂലതാളിൽ നിന്നും December 17, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-03.
  2. Vernadsky National Library on skyscraperpage.com