വെസ്ലി സോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Wesley So
Wesley So, 2015.jpg
So in 2015
മുഴുവൻ പേര്Wesley Barbasa So
രാജ്യം
  • Philippines (until 2014)
  • United States (since 2014)
ജനനം (1993-10-09) ഒക്ടോബർ 9, 1993  (28 വയസ്സ്)
Bacoor, Cavite, Philippines
സ്ഥാനംGrandmaster (2008)
ഫിഡെ റേറ്റിങ്2754 (സെപ്റ്റംബർ 2022)
ഉയർന്ന റേറ്റിങ്2822 (February 2017)
RankingNo. 9 (July 2021)
Peak rankingNo. 2 (March 2017)

ഫിലിപ്പൈൻ വംശജനായ അമേരിക്കൻ ചെസ്സ് ഗ്രാൻഡ്മാസ്റ്ററും, ആദ്യത്തേയും നിലവിലെയും ലോക ഫിഷർ റാൻഡം ചെസ്സ് ചാമ്പ്യനും മൂന്നുതവണയും നിലവിലത്തെയും യുഎസ് ചെസ് ചാമ്പ്യനുമാണ് (2017, 2020, 2021 വർഷങ്ങളിൽ) വെസ്ലി ബാർബാസ സോ (ജനനം ഒക്ടോബർ 9, 1993). മൂന്ന് തവണ ഫിലിപ്പിനോ ചെസ്സ് ചാമ്പ്യൻ കൂടിയാണ് അദ്ദേഹം. 2017 മാർച്ചിലെ FIDE റേറ്റിംഗ് ലിസ്റ്റിൽ, ലോകത്തിൽ രണ്ടാം സ്ഥാനത്തെത്തിയ അദ്ദേഹം 2822 എന്ന എലോയോടെ[1] ചരിത്രത്തിലെ ഏറ്റവും ഉയർന്ന റേറ്റിംഗ് ഉള്ള അഞ്ചാമത്തെ കളിക്കാരനായി മാറി.

മുൻ ചെസ്സ് ബാലപ്രതിഭയായ സോ, 2008 ഒക്ടോബറിൽ 2600 എലോ റേറ്റിംഗ് കടന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി നേരത്തെ മാഗ്നസ് കാൾസൺ കൈവശം വച്ച റെക്കോർഡ് തകർത്തു.[2] ഈ റെക്കോർഡ് പിന്നീട് ജോൺ എം ബർക്ക് തകർത്തു.[3] 2013 ന്റെ തുടക്കത്തിൽ, സോ 2700 കടന്നു, 2017 ജനുവരിയിൽ 2800 എലോ കടക്കുന്ന 11-ാമത്തെ കളിക്കാരനായി.

2014 ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് പോകും വരെ സൊ ഫിലിപ്പീൻസിനെ പ്രതിനിധാനം ചെയ്തു. 2015 ബിൽബാവോ ചെസ് മാസ്റ്റേഴ്സ്, 2016 ലെ ഗ്രാൻഡ് ചെസ്സ് ടൂർ കിരീടം, സിൻക്ഫീൽഡ് കപ്പ്, ലണ്ടൻ ചെസ്സ് ക്ലാസിക്, 2017 ടാറ്റ സ്റ്റീൽ മാസ്റ്റേഴ്സ് എന്നിവയിൽ വിജയം നേടി. 42-ാമത് ചെസ് ഒളിമ്പ്യാഡിൽ ബോർഡ് 3-ൽ യുഎസിനെ പ്രതിനിധീകരിച്ച് ടീം എന്ന നിലയിലും വ്യക്തിഗതനിലയിലും സ്വർണ്ണം നേടി.

2019 നവംബർ 2-ന്, കാൾസണെ 13½–2½ എന്ന സ്‌കോറിന് തോൽപ്പിച്ച് ആദ്യ FIDE വേൾഡ് ഫിഷർ റാൻഡം ചെസ് ചാമ്പ്യൻഷിപ്പ് നേടി.[4]

ആദ്യകാലജീവിതം[തിരുത്തുക]

ഫിലിപ്പീൻ-ചൈനീസ് ദമ്പതിമാരായ വില്യം, എലനോർ സോ എന്നിവരുടെ മകനായി 1993-ൽ ഫിലിപ്പീൻസിൽ സോ ജനിച്ചു.[5] വെൻഡെല്ലെ സോ മൂത്ത സഹോദരിയും വിൽമ സോ ഇളയ സഹോദരിയും ആണ്.[6]

കരിയർ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. "Top 100 Players March 2017". FIDE. ശേഖരിച്ചത് 28 December 2018.
  2. von Keitz, Michael (12 February 2013). "Carlsen's Conquests – at 22 he has broken all records". ChessBase News. ശേഖരിച്ചത് 2 March 2013.
  3. Silver, Albert (31 August 2015). "September 2015 Ratings: Burke youngest 2600 ever". ChessBase News. ശേഖരിച്ചത് 1 January 2017.
  4. Tisdall (JonathanTisdall), Jonathan. "Wesley So Becomes First World Fischer Random Chess Champion". Chess.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-11-03.
  5. GM Wesley So wesleyso.com Accessed 2 November 2019
  6. Brilliant Wesley So tops tough Dubai Open INQUIRER.net Published 16 April 2008

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

നേട്ടങ്ങളും പുരസ്കാരങ്ങളും
മുൻഗാമി
Fabiano Caruana
US Chess Champion
2017
പിൻഗാമി
Sam Shankland
മുൻഗാമി
Hikaru Nakamura
US Chess Champion
2020
പിൻഗാമി
Incumbent
മുൻഗാമി
None
Chess 960 Champion
2019
പിൻഗാമി
Incumbent
"https://ml.wikipedia.org/w/index.php?title=വെസ്ലി_സോ&oldid=3696909" എന്ന താളിൽനിന്ന് ശേഖരിച്ചത്