Jump to content

വെബ്‌എം പദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വെബ്‌എം
എക്സ്റ്റൻഷൻ.webm
ഇന്റർനെറ്റ് മീഡിയ തരംvideo/webm
audio/webm
വികസിപ്പിച്ചത്ഗൂഗിൾ
ഫോർമാറ്റ് തരംMedia container
Container forVP8 (video)
Vorbis (audio)
Open format?Yes. BSD-style license

സ്വതന്ത്രവും ഉയർന്ന ഗുണനിലവാരമുള്ളതുമായ വീഡിയ കംപ്രഷൻ ഫോർമാറ്റ് നിർമ്മിക്കുന്നതിനുവേണ്ടി ഗൂഗിൾ നേതൃത്വം നല്കുന്ന ഒരു പദ്ധതിയാണ്‌ വെബ്‌എം. എച്ച്.ടി.എം.എൽ. 5-നോടൊപ്പം ഉപയോഗപ്പെടുത്തുന്നതിനുള്ള സ്വതന്ത്രവും റോയൽറ്റി മുക്തവുമായ വീഡിയോ ഫോർമാറ്റാണിത്.

വെബ്‌എം പദ്ധതി വീഡിയോ

ബി.എസ്.ഡി. രീതിയിലുള്ള അനുവാദപ്രകാരം പുറത്തിറക്കിയിട്ടുള്ള ഒരു ഓപ്പൺ സോഴ്സ് പദ്ധതിയാണിത്. ഓൺ2 വികസിപ്പിച്ച വിപി8 വീഡിയോ കോഡെക്കും, വോർബിസ് ഓഡിയോ കോഡെക്കും ഉപയോഗപ്പെടുത്തുന്ന ഇത് കണ്ടെനർ ഫോർമാറ്റായി മട്രോസ്കയുടെ ഭാഗങ്ങൾ ഉപയോഗപ്പെടുത്തുന്നു.[1][2]

പ്രഖ്യാപനം

[തിരുത്തുക]

2010-ലെ ഗൂഗ്‌ൾ ഐ/ഒ (Google I/O) സമ്മേളനത്തിലാണ്‌ വെബ്‌എം പദ്ധതിയെക്കുറിച്ച് പ്രഖ്യാപിച്ചത്. മോസില്ല, ഓപ്പറ, ഗൂഗ്‌ൾ എന്നീ കമ്പനികൾ ഈ പദ്ധതിയുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ച അന്നു തന്നെ അറിയിച്ചു[3]. വിപി8 എന്ന കോഡക് ഇൻസ്റ്റാൾ ചെയ്താൽ ഇന്റർനെറ്റ് എക്സ്പ്ലോറർ 9-ലും ഇത് പ്രവർത്തിക്കും.

അതുപോലെ അഡോബി പുതിയ ഫോർമാറ്റിനെ പിന്തുണക്കുന്ന രീതിയിലേക്ക് തങ്ങളുടെ ഫ്ലാഷ് പ്ലേയറിനെ മാറ്റുമെന്ന് അറിയിച്ചു[4].

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Introducing WebM, an open web media project". 2010-05-19. Retrieved 2010-05-19.
  2. "WebM FAQ". 2010-05-19.
  3. Hachamovitch, Dean (2010-05-19), Another Follow-up on HTML5 Video in IE9, Microsoft
  4. Patel, Nilay (2010-05-19), Google launches open WebM web video format based on VP8, Engadget
"https://ml.wikipedia.org/w/index.php?title=വെബ്‌എം_പദ്ധതി&oldid=3762012" എന്ന താളിൽനിന്ന് ശേഖരിച്ചത്