Jump to content

എച്ച്.ടി.എം.എൽ. 5

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എച്ച്.ടി.എം.എൽ.5
(ഹൈപ്പർടെക്‌സ്‌റ്റ് മാർക്കപ്പ് ലാംഗ്വേജ്)
എക്സ്റ്റൻഷൻHTML: .html, .htm
XHTML: .xhtml, .xht, .xml
ഇന്റർനെറ്റ് മീഡിയ തരംHTML: text/html
XHTML: application/xhtml+xml, application/xml
ടൈപ്പ് കോഡ്TEXT
യൂനിഫോം ടൈപ്പ് ഐഡന്റിഫയർpublic.html
വികസിപ്പിച്ചത്W3C HTML WG, വെബ് ഹൈപ്പർടെക്സ്റ്റ് ആപ്ലിക്കേഷൻ റ്റെക്നോളജി വർക്കിങ്ങ് ഗ്രൂപ്പ്
ഫോർമാറ്റ് തരംമാർക്കപ്പ് ഭാഷ
മാനദണ്ഡങ്ങൾ

വേൾഡ് വൈഡ് വെബ്ബിന് അനുയോജ്യമായ പ്രമാണങ്ങളും വെബ്താളുകളും നിർമ്മിക്കുവാനുള്ള ഒരു മാർക്കപ്പ് ഭാഷയാണ് എച്ച്.ടി.എം.എൽ 5. എച്.റ്റി.എം.എല്ലിന്റെ അഞ്ചാമത് അംഗീകൃത പതിപ്പാണ് ഇത്, ഇപ്പോഴും വികസനം നടക്കുന്നു.

എച്.റ്റി.എം.എൽ 5ൽ പല പുതിയ സവിശേഷതകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്, <video>, <audio>, <header>, <canvas> എന്നീ ഘടകങ്ങൾ പുതിയ പതിപ്പിന്റെ ഭാഗമാണ്, ഇത് കൂടാതെ എസ്.വി.ജി എച്.റ്റി.എം.എല്ലുമായി സമന്വയിപ്പിച്ചിരിക്കുകയാണ്. ഇങ്ങനെയുള്ള ചില സവിശേഷതകൾ മൂലം ദൃശ്യശ്രാവ്യ ഉള്ളടക്കങ്ങളും മറ്റ് സചിത്ര ഉള്ളടക്കങ്ങളും പകർപ്പവകാശവുമുള്ള പ്ലഗ്ഗിനുകളോ എ.പി.ഐകളോ ഉപയോഗിക്കാതെ ബ്രൌസർ മാത്രമുപയോഗിച്ച് കൈകാര്യം ചെയ്യാൻ സാധിക്കും.

ചരിത്രം[തിരുത്തുക]

വേൾഡ് വൈഡ് വെബ് കൺസോർഷ്യം (World Wide Web Consortium) അഥവാ ഡബ്ല്യു3സി (W3C) എന്ന സംഘടനയാണ് 1995 മുതൽ എച്.ടി.എം.എല്ലിന്റെ വികസനപ്രവർത്തനങ്ങൾ നടത്തുകയും മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും മറ്റും ചെയ്തിരുന്നത്, ഡബ്ല്യു3സിയുടെ മേൽനോട്ടത്തിൽ എച്.ടി.എം.എൽ 3.2, എച്.ടി.എം.എൽ 4 എന്നിങ്ങനെ പുതിയ പതിപ്പുകൾ വന്നുകൊണ്ടിരുന്നു. എച്.ടി.എം.എൽ 4-ന്റെ വികസനം 1998 ൽ പൂർണ്ണമായി. 1999ൽ എച്.ടി.എം.എൽ 4.01 എന്ന പേരിൽ പുതിയ പതിപ്പിന്റെ രൂപരേഖ ഡബ്ല്യു3സി പ്രസിദ്ധീകരിച്ചു, എച്.ടി.എം.എൽ 4 ൽ ഉള്ളതു പോലെ സ്ട്രിക്റ്റ്, ട്രാൻസിഷണൽ, ഫ്രെയിംസെറ്റ് എന്നീ മൂന്ന് വ്യത്യസ്ത ഉപയോഗരീതികൾ 4.01ലും ഉണ്ട്.

മെയ് 2000 ൽ , ഐ.എസ്.ഒ എച്.ടി.എം.എൽ എന്ന പേരിൽ എച്.ടി.എം.എൽ 4.01 സ്ട്രിക്റ്റ് രീതിയെ അടിസ്ഥാനമാക്കിയുള്ള എച്.ടി.എം.എൽ പതിപ്പ് (ഐ.എസ്.ഒ/ഐ.ഇ.സി 15445:2000) ഒരു ഐ.എസ്.ഒ/ഐ.ഇ.സി (ISO/IEC) മാനദണ്ഡമായി പ്രസിദ്ധീകരിച്ചു[1].

എച്.ടി.എം.എൽ 4.01 പതിപ്പിലെ ഏറ്റവും അവസാന തിരുത്തൽ മെയ് 12, 2001ൽ ആണ് നടന്നിരിക്കുന്നത് [2] അതിനുശേഷം മാറ്റങ്ങളോ പുതിയ പതിപ്പുകളോ വന്നിട്ടില്ല. ഡബ്ല്യു3സി എക്സ്.എം.എൽ അടിസ്ഥാനമാക്കിയുള്ള എക്സ്.എച്.ടി.എം.എൽ (XHTML) തുടങ്ങിയ സാങ്കേതികവിദ്യകളിലേക്ക് ശ്രദ്ധ തിരിച്ചതുമൂലം 2001 പകുതിയോടെ എച്.ടി.എം.എല്ലിന്റെ വികസന പ്രവർത്തനങ്ങൾ താൽക്കാലികമായി അവസാനിച്ചു.

വെബ് ഹൈപ്പർടെക്സ്റ്റ് ആപ്ലിക്കേഷൻ റ്റെക്നോളജി വർക്കിങ്ങ് ഗ്രൂപ്പ്( Web Hypertext Application Technology Working Group - WHATWG ) എന്ന സംഘടനയാണ് എച്.ടി.എം‌.എല്ലിന്റെ പുതിയൊരു പതിപ്പിനുവേണ്ടിയുള്ള പ്രവർത്തനം 2004 ജൂണിൽ തുടങ്ങിയത്, വെബ് ആപ്ലിക്കേഷൻസ് 1.0 എന്ന പേരിലായിരുന്നു ഇത്[3]. ഡബ്ല്യു3സിയും ഡബ്ല്യു.എച്.എ.റ്റി.ഡബ്യു.ജിയും ഇപ്പോൾ എച്.റ്റി.എം.എല്ലിന്റെ വികസനത്തിൽ പങ്കാളികളാണ്.

വെബ് ഡെവലപ്പർമാരുടെ ഇടയിൽ എച്.റ്റി.എം.എൽ. 5ന് പ്രചാരമുണ്ടായിരുന്നെങ്കിലും പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ ഇതിലേക്ക് പതിഞ്ഞത് ആപ്പിൾ കമ്പനിയുടെ സി.ഇ.ഒ ആയിരുന്നു സ്റ്റീവ് ജോബ്സ് “തോട്ട്സ് ഓൺ ഫ്ലാഷ് (Thoughts on Flash)” എന്ന പേരിൽ ഒരു എഴുത്ത് പൊതുജനമധ്യേ പരസ്യപ്പെടുത്തിയതിനു ശേഷമാണ്. ചലച്ചിത്രമോ മറ്റേതെങ്കിലും തരത്തിലുള്ള വെബ് ഉള്ളടക്കമോ കാണാൻ ഇനി അഡോബ് ഫ്ലാഷ് വേണ്ട, എച്.റ്റി.എം.എൽ. 5 മതിയാവും എന്നായിരുന്നു കത്തിന്റെ സാരം.

മാർക്കപ്പ്[തിരുത്തുക]

ആധുനിക വെബ്സൈറ്റുകളുടെ ഘടനയോട് സാമ്യമുള്ള നിരവധി എച്.റ്റി.എം.എ. ഘടകങ്ങളും (elements) ഗുണവിശേഷങ്ങളും (attributes) എച്.റ്റി.എം.എൽ.5ൽ ഉണ്ട്. സാധാരണരീതിയിൽ ഡിവുകളും(<div>), സ്പാനുകളും(<span>) മറ്റും ഉപയോഗിച്ച് രൂപപ്പെടുത്തിയെടുക്കുന്ന പലതിനും അർഥവത്തായ ബദലുകൾ എച്.റ്റി.എ.എല്ലിന്റെ ഈ പതിപ്പിലുണ്ട്. ഉദാഹരണത്തിന് പുതുതായി വന്ന <footer> ഘടകം (ഫുട്ടർ എന്നാൽ വെബ് പേജിന്റെ ഏറ്റവും താഴെയുള്ള ഭാഗം).

പുറമെനിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. https://www.cs.tcd.ie/15445/15445.HTML
  2. http://www.w3.org/MarkUp/html4-updates/errata
  3. http://lists.whatwg.org/htdig.cgi/whatwg-whatwg.org/2004-June/000005.html
"https://ml.wikipedia.org/w/index.php?title=എച്ച്.ടി.എം.എൽ._5&oldid=3831943" എന്ന താളിൽനിന്ന് ശേഖരിച്ചത്