Jump to content

വെങ്കടേഷ് നേത ബോർലകുണ്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Venkatesh Netha Borlakunta
Member of parliament, Lok Sabha
പദവിയിൽ
ഓഫീസിൽ
2019
മുൻഗാമിBalka Suman
മണ്ഡലംPeddapalle
വ്യക്തിഗത വിവരങ്ങൾ
ജനനംThimmapur
രാഷ്ട്രീയ കക്ഷിBJP
മറ്റ് രാഷ്ട്രീയ
അംഗത്വം
INC, BRS
വസതിJannaram

ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും തെലങ്കാന സംസ്ഥാനത്തെ പെദ്ദപ്പള്ളി ലോക്സഭാ മണ്ഡലത്തിൽ നിന്ന് 17-ാം ലോക്സഭ പാർലമെന്റ് അംഗവുമാണ് വെങ്കടേഷ് നേത ബോർലകുണ്ട. 2019 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ അദ്ദേഹം ഭാരത് രാഷ്ട്ര സമിതി സ്ഥാനാർത്ഥിയായി വിജയിച്ചു.[1] അദ്ദേഹം ഉസ്മാനിയ സർവകലാശാലയിൽ പഠിച്ചു.[2] തിരഞ്ഞെടുപ്പിന് മുമ്പ് അദ്ദേഹം തൻ്റെ ജോലിയിൽ നിന്ന് രാജിവച്ചു. സി. പി. എസ് ജീവനക്കാരനായിരുന്ന അദ്ദേഹം സി. പി, എസ് സംവിധാനത്തിനെതിരെ പോരാടിയിട്ടുണ്ട്. ഇടയിൽ കോൺഗ്രസ് പാർട്ടി അംഗമായിരുന്ന അദ്ദേഹം നിലവിൽ ബിജെപി അംഗമാണ്

വെങ്കടേഷ് നേത 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെടുകയും പിന്നീട് 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി. ആർ. എസിൽ ചേരുകയും പെദ്ദപ്പള്ളി പാർലമെന്റിൽ നിന്ന് മത്സരിച്ച് ലോക്സഭാ അംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2024 ഫെബ്രുവരി 6 ന് ന്യൂഡൽഹിയിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാലിന്റെ സാന്നിധ്യത്തിൽ അദ്ദേഹം കോൺഗ്രസ് പാർട്ടി ചേർന്നു.മൂന്നു മാസത്തിനുശേഷം 2024 ഏപ്രിൽ 29 ന് ഹൈദരാബാദിൽ കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഡി സാന്നിധ്യത്തിൽ വെങ്കടേഷ് നേത കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു.

അവലംബം

[തിരുത്തുക]
  1. "GENERAL ELECTION TO LOK SABHA TRENDS & RESULT 2019". Election Commission of India. 2019-05-23.
  2. Suares, Coreena (2019-05-28). "All 17 Telangana MPs are educated". Deccan Chronicle (in ഇംഗ്ലീഷ്). Retrieved 2021-07-03.

ഫലകം:17th LS members from Telangana