വൃദ്ധസദനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മറ്റ് ആശ്രയമില്ലാത്ത വൃദ്ധർക്ക് ശരണം നൽകുന്ന സ്ഥലമാണ് വൃദ്ധസദനം. ആധുനിക കാലഘട്ടത്തിൽ കൂട്ടുകുടുംബ വ്യവസ്ഥയിൽ ഉണ്ടായ തകർച്ചയും അണുകുടുംബങ്ങളുടെ ആവിർഭാവവും നിമിത്തം വൃദ്ധരുടെ ശുശ്രൂഷയിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കുടുംബംഗങ്ങൾക്ക് കഴിയാത്തതാണ് വൃദ്ധസദനങ്ങൾ രൂപീകൃതമാകുന്നതിന് സാഹചര്യം ഒരുക്കിയത്. ആതുര ശുശ്രൂഷാ രംഗത്ത് വന്ന അഭൂതപൂർവ്വമായ വളർച്ചനിമിത്തം വൃദ്ധജനങ്ങളുടെ എണ്ണത്തിൽ വന്ന വർദ്ധന മറ്റൊരു കാരണമാണ്.

മതസംഘടനകൾ, സന്നദ്ധ സംഘങ്ങൾ, സർക്കാർ തുടങ്ങിയവരാണ് സാധാരണയായി വൃദ്ധസദനങ്ങൾ നടത്തുന്നത്. സർക്കാർ നടത്തുന്ന വൃദ്ധസദനങ്ങളിൽ 55 വയസിനുമേൽ പ്രായമുള്ളവർക്കാണ് പ്രവേശനം നൽകുന്നത്. കേരളത്തിൽ സർക്കാർ നടത്തുന്ന 11 വൃദ്ധസദനങ്ങളാണുള്ളത്.ഇവിടെ പ്രവേശനം ആഗ്രഹിക്കുന്നവർ അതത് സ്ഥാപനത്തിന്റെ സൂപ്രണ്ടിന് അപേക്ഷ നൽകണം. ജില്ലാ പ്രബേഷൻ ഓഫീസർ നൽകുന്ന അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനുശേഷം പ്രവേശനകാര്യത്തിൽ തീരുമാനമുണ്ടാകും.

വൃദ്ധസദനങ്ങൾക്ക് പുറമേ വൃദ്ധജനങ്ങൾക്കുള്ള ഡേകെയർ സെന്ററുകളും സർക്കാർ നടത്തുന്നുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായാണ് ഇത്തരം മൂന്ന് ഡേകെയർ സെന്ററുകൾ പ്രവർത്തിക്കുന്നത്. ഇവിടെ പകൽ സമയങ്ങളിൽ ലക്ഷുഭക്ഷണം, ആതുരശൂശ്രൂഷ, സംരക്ഷണം, അഭയം എന്നിവ നൽകപ്പെടുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വൃദ്ധസദനം&oldid=3645442" എന്ന താളിൽനിന്ന് ശേഖരിച്ചത്