വി. വിജയകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വി.വിജയകുമാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഒരു മലയാള ഗ്രന്ഥകാരനാണ് വി.വിജയകുമാർ. സാഹിത്യം, സംസ്ക്കാരം, ശാസ്ത്രം എന്നീ വിഷയങ്ങളിൽ ആനുകാലികങ്ങളിലും എഴുതാറുണ്ട്. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വൈജ്ഞാനികസാഹിത്യത്തിനുള്ള 2007-ലെ എൻ.വി. കൃഷ്ണവാരിയർ സാഹിത്യപുരസ്ക്കാരം നേടി. ഏറ്റവും നല്ല ചലച്ചിത്രലേഖനത്തിനുള്ള കേരള സംസ്ഥാന സർക്കാരിന്റെ 2013ലെ അവാർഡ് അടൂർ ഗോപാലകൃഷ്ണന്റെ ചലച്ചിത്രങ്ങളെ ആസ്പദമാക്കി എഴുതിയ ലേഖനത്തിനു ലഭിച്ചു.

പുസ്തകങ്ങൾ[തിരുത്തുക]

  • ക്വാണ്ടം ഭൌതികത്തിലെ ദാർശനികപ്രശ്നങ്ങൾ,
  • ഉത്തരാധുനികശാസ്ത്രം: വിശ്ലേഷണവും വിമർശനവും,
  • ആത്മസമരങ്ങൾ
  • കഥയിലെ പ്രശ്നലോകങ്ങൾ
  • ശാസ്ത്രം, ദർശനം, സംസ്ക്കാരം

ജീവിതരേഖ[തിരുത്തുക]

1962 ജൂലൈ 5 ന് ജനിച്ചു. സ്വദേശം തൊടുപുഴയ്ക്കടുത്ത് കുടയത്തൂർ. അച്ഛൻ: വി.വാസുദേവൻ നായർ അമ്മ: പി.എൻ. കമലമ്മ. കേരള സർക്കാരിന്റെ കൃഷി വകുപ്പ്, ക്ഷീരവികസന വകുപ്പ്, കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ്, മലപ്പുറം ഗവ. കോളേജ് എന്നിവിടങ്ങളിൽ പ്രവൃത്തിയെടുത്തിട്ടുണ്ട്. ഇപ്പോൾ, പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ അദ്ധ്യാപകനാണ്. പാലക്കാട്ട് താമസിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വി._വിജയകുമാർ&oldid=2832961" എന്ന താളിൽനിന്ന് ശേഖരിച്ചത്