വി.കെ. പ്രഭാകരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വി.കെ.പ്രഭാകരൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വി.കെ. പ്രഭാകരൻ

മലയാളത്തിലെ നാടകകൃത്തും ലേഖകനും. ആധുനിക നാടകപ്രസ്ഥാനത്തിലെ ശ്രദ്ധേയനായ എഴുത്തുകാരൻ.

ജീവിതരേഖ[തിരുത്തുക]

മയ്യഴിക്കടുത്ത് ചോമ്പാലിൽ 1957-ൽ ജനനം. കഴക്കൂട്ടം സൈനിൿ സ്കൂളിലും മടപ്പള്ളി ഫിഷറീസ് ടെൿനിക്കൽ ഹൈസ്ക്കൂളിലും മടപ്പള്ളി കോളേജിലും വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസകാലത്ത് വിപ്ലവപ്രവർത്തനത്തിൽ ആകൃഷ്ടനാവുകയും സി.പി.ഐ (എം.എൽ)പ്രവർത്തകനാവുകയും ചെയ്തു. അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി ഒളിവിൽ പോയി. 1976- ഫെബ്രുവരി 28 ന് കെ.വേണുവിന്റെ നേതൃത്വത്തിൽ നടന്ന കായണ്ണ പോലീസ്സ് സ്റ്റേഷൻ ആക്രമണക്കേസിൽ പ്രതിയാക്കപ്പെട്ട പ്രഭാകരൻ ടൈഫോയ്ഡ് പിടിച്ച് തലശ്ശേരി ആസ്പത്രിയിൽ കിടക്കവേ അറസ്റ്റിലായി. കക്കയം, മാലൂർ പോലീസ് ക്യാമ്പുകളിൽ കൊടിയ മർദനത്തിനിരയായി. 1978 മാർച്ച് 15 വരെ കണ്ണൂർ സെൻട്രൽ ജയിലിൽ 1978 വരെ വിചാരണത്തടവുകാരനായി കഴിയവേ പ്രഭാകരനടക്കം 10 അടിയന്തരാവസ്ഥാ തടവുകാർ ചേർന്ന് എഴുതിയ കവിതാസമാഹാരമാണ് തടവറക്കവിതകൾ. ജനകീയ സാംസ്കാരികവേദിയുടെ രൂപവത്കരണം മുതൽ സജീവപ്രവർത്തകനായിരുന്നു അദ്ദേഹം.

കടക്കോടി (കടൽ കോടതി, Sea Court) യെ കുറിച്ച് മലയാളത്തിലെ ആദ്യത്തെ ആധികാരികപഠനം ഇദ്ദേഹത്തിന്റേതാണ്. [1][2][3] ദളിത്-സ്ത്രീപക്ഷത്ത് നിന്ന് മഹാഭാരതത്തെ നോക്കിക്കാണുന്ന ‘കടാങ്കട’, കുഞ്ഞാലിമരക്കാരുടെ അവസാനനിമിഷങ്ങൾ ചിത്രീകരിക്കുന്ന ‘തിരകൾ പറഞ്ഞത്’ എന്നീ ഏകപാത്രനാടകങ്ങൾ വളരെ ശ്രദ്ധേയമായിരുന്നു.

1984 മുതൽ കേരള സർക്കാർ റവന്യു വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. ഒരു രക്തസാക്ഷി ഗ്രാമമായി അറിയപ്പെടുന്ന ഒഞ്ചിയം വില്ലേജിന്റെ അധികാരി (വില്ലേജ് ഓഫീസർ) എന്ന പദവിയിലിരിക്കേ 2011 മാർച്ച് 31 ന് വി.കെ.പ്രഭാകരൻ ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിച്ചു.

സാഹിത്യജീവിതം[തിരുത്തുക]

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ സാഹിത്യമത്സരത്തിൽ 1972-ൽ ഹൈസ്കൂൾ വിഭാഗത്തിൽ നാടകത്തിന് സമ്മാനം നേടിയ അഭിമുഖമാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യരചന. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങൾ, ഫീച്ചറുകൾ, നാടകപഠനങ്ങൾ, കവിതകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

നാടകം[തിരുത്തുക]

 • അരങ്ങ് (1982) കൊറ, വിചാരണത്തടവുകാരി, മരത്തവള എന്നിവ ഉൾക്കൊള്ളുന്ന സമാഹാരം
 • വരവിളി (1990) കഴുകന്മാരുടെ ആകാശം, മൃത്യുവിന്റെ ഉപവനം, ഉയർത്തെഴുന്നേല്പ്, ലൂയി പാസ്റ്റർ തൂടങ്ങിയവ ഉൾക്കൊള്ളുന്ന സമാഹാരം
 • ഇരയും ഇരപിടിയനും (1998) ഓർഫ്യൂസ്, ജെറാൾഡ് സ്നേഹത്തിന്റെ വെളിപാട് എന്നിവ ഉൾക്കൊള്ളുന്ന സമാഹാരം
 • ഘടികാരദിശ (2008), മാതൃഭൂമി പബ്ലിക്കേഷൻസ്
 • രാത്രിയിലെ അവസാന യാത്രക്കാരൻ (2009), സൈൻ ബുക്സ്, തിരുവനന്തപുരം

ലേഖനം[തിരുത്തുക]

 • ഫിഡൽ കാസ്ട്രോ - വിപ്ലവ സ്വപ്നങ്ങളുടെ സാഫല്യം (ശ്രീ. പി.കെ.നാണുവുമായി ചേർന്ന് രചിച്ചത്)
 • അടിയന്തരാവസ്ഥ നിനവിൽ വരുമ്പോൾ (2014), എൻ.ബി.എസ്.
 • സൈമൺ ബൊളിവാർ (2017), ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം.

നിരവധി റേഡിയോ നാടകങ്ങളും തെരുവുനാടകങ്ങളും സമാഹരിക്കപ്പെടാതെയുണ്ട്

പുരസ്കാരങ്ങൾ[തിരുത്തുക]

അബൂദാബി ശക്തി അവാർഡ് ഇരയും ഇരപിടിയനും എന്ന നാടകസമാഹാരത്തിന്. 2016ലെ കേരള സാഹിത്യ അക്കാദമി അവാർഡ്, നാടകത്തിന്, ഏറ്റേറ്റ് മലയാളൻ എന്ന കൃതിക്ക്.

അവലംബങ്ങൾ[തിരുത്തുക]

 1. ജനയുഗം വാരാന്തദർശനം 18.06.1995
 2. വർത്തമാനം ആഴ്ചപ്പതിപ്പ് 13.04.2003
 3. പാഠഭേദം ഓഗസ്റ്റ് 2005.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വി.കെ._പ്രഭാകരൻ&oldid=3644937" എന്ന താളിൽനിന്ന് ശേഖരിച്ചത്