മടപ്പള്ളി
ദൃശ്യരൂപം
മടപ്പള്ളി | |
---|---|
Coordinates: 11°38′37″N 75°34′16″E / 11.64349°N 75.57098°E | |
കോഴിക്കോട് ജില്ലയിലെ വടക്കൻ തീരദേശത്ത് ദേശീയപാത 66-ൽ വടകരക്കും മാഹിക്കും ഇടയിലെ ഒഞ്ചിയം പഞ്ചായത്തിലെ ഒരു സ്ഥലമാണ് മടപ്പള്ളി. മടപ്പള്ളി ഗവ.കോളേജ്, മടപ്പള്ളി ഗവ. ഫിഷറീസ് ടെൿനിക്കൽ ഹയർ സെക്കണ്ടറി സ്ക്കൂൾ തുടങ്ങിയ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയാണ്. രാജീവ് ഗാന്ധി സദ്ഭാവന അവാർഡ് ലഭിച്ച സഹകരണ മേഖലയിലെ പ്രശസ്തമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റി ഇവിടെയാണ്. പ്രശസ്ത സാഹിത്യകാരൻ ഡോ.പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ജൻമസ്ഥലം മടപ്പള്ളിയാണ്, അദ്ദേഹത്തിൻ്റെ സ്മാരക ശിലകൾ എന്നനോവലിന്റെ പശ്ചാത്തലം ഈ പ്രദേശമാണ്. എം. മുകുന്ദന്റെ ചില രചനകളിലും മടപ്പള്ളി കടന്നു വരുന്നുണ്ട്. മാച്ചിനാരിക്കുന്ന് എന്ന പേരിൽ പല രചനകളിലും കടന്നുവരുന്ന കുന്ന് മടപ്പള്ളിയിലാണ്.