വിൻസെന്റ് ഡി പോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ വിൻസെന്റ് ഡി പോൾ
പുരോഹിതൻ, വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ സ്ഥാപകൻ
ജനനം 1581 ഏപ്രിൽ 24(1581-04-24)
[പ്യൂ, ഗാസ്കനി, ഫ്രാൻസ്
മരണം 1660 സെപ്റ്റംബർ 27(1660-09-27) (പ്രായം 79)
പാരീസ്, ഫ്രാൻസ്
ബഹുമാനിക്കപ്പെടുന്നത് റോമൻ കത്തോലിക്കാ സഭ, ആംഗ്ലിക്കൻ സഭ
വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ചത് 13 ആഗസ്റ്റ് 1729നു, റോം ബെനെഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പ
വിശുദ്ധൻ / വിശുദ്ധയായി പ്രഖ്യാപിച്ചത് 16 ജൂൺ 1737നു, റോം ക്ലെമെന്റ് പന്ത്രണ്ടാമൻ മാർപ്പാപ്പ
പ്രധാന കപ്പേള St Vincent de Paul chapel, Rue de Sèvres, Paris, France
ഓർമ്മത്തിരുന്നാൾ 27 സെപ്റ്റംബർ
മധ്യസ്ഥത charities; horses; hospitals; leprosy; lost articles; Madagascar; prisoners; Richmond, Virginia; spiritual help; Saint Vincent de Paul Societies; Sacred Heart Cathedral Preparatory; Vincentian Service Corps; volunteers

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് വിൻസെന്റ് ഡി പോൾ (1581 ഏപ്രിൽ 24 - 1660 സെപ്റ്റംബർ 27).

ജീവിതരേഖ[തിരുത്തുക]

1581-ൽ ജീൻ ഡി പോളിന്റെയും ബെട്രാന്റ് ഡി പോളിന്റെയും മൂന്നാമത്തെ മകനായി പാരീസിൽ ജനിച്ചു. പാരീസിലെ തന്നെ ടുളുസിൽ ദെവശാസ്ത്ര പഠനത്തിനായി ചേർന്നു. തുടർന്ന് പഠനത്തിന്റെ ചിലവുകൾക്കായി അദ്ദേഹം ഒരു വിദ്യാലയവും സ്ഥാപിച്ചു. 1600 സെപ്റ്റംബർ 25-ന് വിൻസെന്റ് പൗരോഹിത്യം സ്വീകരിച്ചു. 1605-ൽ വിൻസെന്റ് ഫ്രാൻസിൽ നിന്നും മാർസെയിലേക്കുള്ള കപ്പൽ യാത്രയിൽ കടൽക്കൊള്ളക്കാരാൽ ബന്ധനസ്ഥനായി. രണ്ടുവർഷക്കാലം അദ്ദേഹം ട്യൂണിസിൽ ജീവിക്കേണ്ടി വന്നതിനാൽ അവിടെ ജാലവിദ്യ അഭ്യസിച്ചു. പിന്നീട് അവിടെ നിന്നും മോചിപ്പിക്കപ്പെട്ട വിൻസെന്റ് റോമിലെ കർദ്ദിനാൾമാരുടെ മുൻപിൽ താൻ അഭ്യസിച്ച ജാലവിദ്യകൾ അവതരിപ്പിച്ചു. തുടർന്ന് വിൻസെന്റിനു വലോയി രാജ്ഞിയുടെ ചാപ്ലയിനായി നിയമിക്കപ്പെട്ടു.

പിന്നീട് 1617 ജൂലൈയിൽ വിൻസെന്റ് ഷാറ്റിലോൺ ഡോംസ് എന്ന ഇടവകയുടെ വികാരിയായി ചുമതലയേറ്റു. തുടർന്ന് 1625 ഏപ്രിൽ 17-ന് വെദികർക്കായി കോൺഗ്രിഗേഷൻ ഓഫ് മിഷൻ എന്ന സന്യാസിസമൂഹം സ്ഥാപിച്ചു. ശിശുക്കൾക്കായി 1639-ൽ ഒരു പരിചരണകേന്ദ്രം സ്ഥാപിച്ചു. 1649-ൽ ആരംഭിച്ച ഫ്രാൻസ് ആഭ്യന്തര യുദ്ധകാലത്ത് ആതുരസേവനവുമായി പ്രവർത്തിച്ചു.യുദ്ധത്താൽ നിർദ്ധനരാക്കപ്പെട്ടവരെ പുനരധിവസിപ്പിക്കുകയും ചെയ്തു.

1660 സെപ്റ്റംബർ 27-ന് വിൻസെന്റ് ഡി പോൾ അന്തരിച്ചു. 1712-ൽ കർദ്ദിനാൾ നോയിലസിന്റെ സാന്നിധ്യത്തിൽ അദേഹത്തിന്റെ കബറിടം തുറന്നപ്പോൾ മൃതശരീരം അഴുകാതെയും ധരിപ്പിച്ചിരുന്ന ലിനൻ വസ്ത്രം നശിക്കാതെയും കാണപ്പെട്ടു[1]. നാമകരണക്കോടതിയിൽ ഈ സംഭവം ഒരു അത്ഭുതമായി രേഖപ്പെടുത്തിയിരുന്നു. 1729 ഓഗസ്റ്റ് 13-ന് ബെനഡിക്ട് പതിമൂന്നാമൻ മാർപ്പാപ്പ വിൻസെന്റ് ഡി പോളിനെ വാഴ്ത്തപ്പെട്ടവനായും ക്ലെമന്റ് പന്ത്രണ്ടാമൻ മാർപ്പാപ്പ അദ്ദേഹത്തെ 1737 ജൂൺ 13-ന് വിശുദ്ധനായും പ്രഖ്യാപിച്ചു[2]. 1883-ൽ ലിയോ പതിമൂന്നാമൻ മാർപാപ്പ വിൻസെന്റ് ഡി പോളിനെ പരസ്നേഹ പ്രവർത്തനങ്ങളുടെ മധ്യസ്ഥനായി പ്രഖ്യാപനം നടത്തി.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Vincent de Paul എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=വിൻസെന്റ്_ഡി_പോൾ&oldid=1793535" എന്ന താളിൽനിന്നു ശേഖരിച്ചത്