വിൻആംപ്
![]() ദീർഘകാലമായി ഉപയോഗിച്ചിരുന്ന വിൻആംപ് ലോഗോ | |
Original author(s) | Nullsoft |
---|---|
വികസിപ്പിച്ചത് | Targetspot |
ആദ്യപതിപ്പ് | ഏപ്രിൽ 21, 1997 |
ഭാഷ | C/C++ |
ഓപ്പറേറ്റിങ് സിസ്റ്റം | Windows, Android, MS-DOS (DOSamp),[1] Mac OS (MacAmp) |
വലുപ്പം | 16.3 MB |
ലഭ്യമായ ഭാഷകൾ | 18 languages |
ഭാഷകളുടെ പട്ടിക English, Simplified Chinese, Traditional Chinese, German, Spanish, French, Italian, Japanese, Korean, Dutch, Polish, Brazilian Portuguese, Russian, Romanian, Swedish, Turkish, Hungarian, Indonesian | |
തരം | Media player |
അനുമതിപത്രം | Proprietary freeware |
വെബ്‌സൈറ്റ് | winamp |
പ്രധാനമായും വിൻഡോസ് അധിഷ്ഠിത മൾട്ടിമീഡിയ പ്ലെയറാണ് വിൻആംപ്. കോളജ് വിദ്യാർഥികളായിരുന്ന ജസ്റ്റിൻ ഫ്രാങ്കെൽ, ദിമിത്രി ബോൾഡിറേവ് എന്നിവർ ചേർന്ന് 1997-ലാണ് വിൻആംപ് ആരംഭിച്ചത്.[2][3][4] അവരുടെ കമ്പനിയായ നൾസോഫ്റ്റ് (Nullsoft) വഴി, അവർ പിന്നീട് 1999-ൽ എഒഎല്ലി(AOL)-ന് 80 ദശലക്ഷം ഡോളറിന് വിറ്റു. സൗജന്യമായി ലഭ്യമാക്കിയിട്ടുള്ള ഇതിന്റെ പ്രൊ വെർഷനും ലഭ്യമാണ്. എണ്ണമറ്റ ഓഡിയോ വീഡിയോ ഫോർമാറ്റുകളെ ഇത് പിന്തുണയ്ക്കുന്നു. സ്ട്രീമിങ് ഫയലുകളെയും ഇത് പിന്തുണയ്ക്കുന്നുണ്ട്. കസ്റ്റമൈസ് ചെയ്യാവുന്ന മികച്ച ഒരു മീഡിയ പ്ലെയറാണ് ഇത്. പിന്നീട് 2014-ൽ റേഡിയോണമി ഏറ്റെടുത്തു. പതിപ്പ് 2 മുതൽ ഇത് ഫ്രീമിയം ആയി വിൽക്കുകയും പ്ലഗ്-ഇന്നുകളും സ്‌കിന്നുകളും ഉപയോഗിച്ചുള്ള എക്സ്റ്റക്ഷനുകളെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു, കൂടാതെ സംഗീത ദൃശ്യവൽക്കരണം, പ്ലേലിസ്റ്റ്, ഒരു വലിയ ഓൺലൈൻ കമ്മ്യൂണിറ്റി പിന്തുണയ്‌ക്കുന്ന മീഡിയ ലൈബ്രറി എന്നിവയും അവതരിപ്പിക്കുന്നു.
വിൻആംപിന്റെ പതിപ്പ് 1 1997-ൽ പുറത്തിറങ്ങി, എംപി3(MP3)യുടെയും (സംഗീതം) ഫയൽ പങ്കിടലിന്റെയും ട്രെന്റനുസരിച്ച് 3 ദശലക്ഷത്തിലധികം ഡൗൺലോഡുകളോടെ അതിവേഗം ജനപ്രിയമായിത്തീർന്നു. വിൻആംപ് 2.0 1998 സെപ്റ്റംബർ 8-ന് പുറത്തിറങ്ങി. 2.x പതിപ്പുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുകയും ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെടുന്ന വിൻഡോസ് ആപ്ലിക്കേഷനുകളിലൊന്നായി വിൻആംപിനെ മാറ്റുകയും ചെയ്തു.[5]2000-ത്തോടെ വിൻആംപിന് 25 ദശലക്ഷത്തിലധികം രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ടായിരുന്നു[6] 2001 ആയപ്പോഴേക്കും അതിന് 60 ദശലക്ഷം ഉപയോക്താക്കളുണ്ടായിരുന്നു.[7]2002-ലെ റീറൈറ്റായ വിൻആംപ് 3 ഹിറ്റായില്ല, 2003-ൽ വിൻആംപ് 5-ന്റെ പ്രകാശനവും പിന്നീട് 2007-ൽ പതിപ്പ് 5.5-ന്റെ പ്രകാശനവും ഉണ്ടായി. എംഎസ്ഡോസി(MS-DOS)-ന്റെ ആദ്യകാല എതിരാളികളായ മാക്കിന്റോഷിനൊപ്പവും, ആൻഡ്രോയിനായി ഇപ്പോൾ നിർത്തലാക്കപ്പെട്ട ഒരു പതിപ്പും പുറത്തിറങ്ങി.
വിൻആംപ് 5.8(Winamp 5 എന്ന് എഴുതിയിരിക്കുന്നു) 2018-ൽ പൊതുജനങ്ങൾക്ക് ലഭ്യമായി. സുരക്ഷാ നിലവാരം നിലനിർത്താൻ റേഡിയോണമി ടീം പുതിയ പതിപ്പ് പുറത്തിറക്കാൻ തീരുമാനിച്ചു.[8] റേഡിയോണമി പിന്നീട് വിൻആംപ് 6 പുറത്തിറക്കാനുള്ള തങ്ങളുടെ ആഗ്രഹം പ്രകടിപ്പിച്ചു.[9]
സവിശേഷതകൾ[തിരുത്തുക]
എംപി3(MP3), മിഡി(MIDI), മോഡ്(MOD), എംപെക്1(MPEG-1) ഓഡിയോ ലെയെഴ്സ് 1, 2, എഎസി(AAC), എം4എ(M4A), ഫ്ലാക്(FLAC), വാവ്(WAV), ഡബ്ല്യൂഎംഎ(WMA) എന്നിവ ഉപയോഗിച്ച് വിൻആംപ് മ്യൂസിക് പ്ലേബാക്ക് പിന്തുണയ്ക്കുന്നു. ഓഗ് വോർബിസിന്റെ(Ogg Vorbis) പ്ലേബാക്ക് ഡിഫോൾട്ടായി പിന്തുണയ്ക്കുന്നതിന് വേണ്ടി വിൻഡോസിൽ ആദ്യമായി വ്യാപകമായി ഉപയോഗിക്കുന്ന മ്യൂസിക് പ്ലെയറുകളിൽ ഒന്നാണ് വിൻആംപ്.[10]
അവലംബം[തിരുത്തുക]
- ↑ "THE HISTORY OF WINAMP!". June 2, 2011. മൂലതാളിൽ നിന്നും February 4, 2013-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 6, 2015.
- ↑ Saltzman, Marc (March 26, 1998). "Sounding off: MP3 heading for mainstream?". CNN. Lists Boldyrev as "one of the developers at Nullsoft" of Winamp.
- ↑ Millard, Andre (December 5, 2005). America on Record: A History of Recorded Sound (2 പതിപ്പ്.). Cambridge University Press. പുറം. 391. ISBN 978-0521835152.
- ↑ Mengyi Pu, Ida (November 3, 2005). Fundamental Data Compression. Butterworth-Heinemann. പുറം. 220. ISBN 978-0750663106.
- ↑ Morrison, Kelly Green; Whitehouse, Karen (2006). "Power of 10: The past, present, and future of digital living". Top 10 downloads of the past 10 years. CNET Networks, Inc. മൂലതാളിൽ നിന്നും July 20, 2006-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 26, 2006.
- ↑ "AOL – Who We Are – History". AOL.COM. October 19, 2004. മൂലതാളിൽ നിന്നും October 19, 2004-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 9, 2004.
- ↑ Bronson, Po (July 1998). "Rebootlegger". Wired. ശേഖരിച്ചത് April 7, 2007.
- ↑ "Download Winamp 5.8". Winamp Official. Winamp. June 15, 2020. മൂലതാളിൽ നിന്നും June 15, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് June 15, 2020.
- ↑ Evangelho, Jason. "Winamp 5.8 Has Been Officially Released And Supports Windows 10". Forbes (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് June 15, 2020.
- ↑ Mariano, Gwendolyn (May 1, 2002). "Winamp glitch may benefit open source". CNET News. Retrieved March 28, 2010.