വിശ്വേശ്വരയ്യ ഇന്റസ്ട്രിയൽ ആന്റ് ടെക്നോളജിക്കൽ മ്യൂസിയം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
![]() Visvesvaraya Industrial & Technological Museum | |
ലുവ പിഴവ് ഘടകം:Location_map-ൽ 510 വരിയിൽ : Unable to find the specified location map definition: "Module:Location map/data/India Bengaluru" does not exist | |
Established | 14 ജൂലൈ 1962 |
---|---|
Location | Kasturba road, Bangalore, India |
Type | Science museum |
Visitors | 1 million+[അവലംബം ആവശ്യമാണ്] |
Director | K. Madangopal |
Curator | K. A. Sadhana, Sajoo Bhaskaran, Jyoti Mehra, Navaram Kumar, Shaik Rafi |
Website | ഔദ്യോഗിക വെബ്സൈറ്റ് |
ബാംഗ്ലൂരിൽ സ്ഥിതിചെയ്യുന്ന ഭാരതരന സർ എം വിശ്വേശ്വരയ്യയുടെ ഓർമ്മക്കായി സ്ഥാപിച്ച മ്യൂസിയമാണ് വിശ്വേശ്വരയ്യ ഇന്റസ്ട്രിയൽ ആന്റ് ടെക്നോളജിക്കൽ മ്യൂസിയം. 4000 ചതുരശ്ര മീറ്റർ (43,000 ചതുരശ്ര അടി) വിസ്തൃതിയിൽ നാല് നിലകളിലായാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. കബ്ബൺ പാർക്കിലാണ് ഈ മ്യൂസിയം പണിതിട്ടുള്ളത്. നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയംസിന്റെ കീഴിലാണ് ഈ മ്യൂസിയം പ്രവർത്തിക്കുന്നത്. ഇവിടെ വിവിധ തരത്തിലുള്ള ശാസ്ത്ര പരീക്ഷണങ്ങൾ, വിവിധ തരത്തിലുള്ള യന്ത്രങ്ങൾ തുടങ്ങിയവ ഉണ്ട്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്രുവാണ് 1962 ജൂലൈ 14 ന് ഈ മ്യൂസിയം ഉദ്ഘാടനം ചെയ്തത്. വൈദ്യുതി എന്ന തീമിലുള്ള ആദ്യ ഗാലറി പ്രവർത്തിച്ചുതുടങ്ങിയത് 27 ജൂലൈ 1965 ലാണ്.
ചരിത്രം[തിരുത്തുക]
വിശ്വേശ്വരയ്യയുടെ സ്മരണാർത്ഥം ബാംഗ്ലൂരിൽ ഒരു ശാസ്ത്രസാങ്കേതിക മ്യൂസിയം നിർമ്മിക്കാൻ ആൾ ഇന്ത്യ മാനുഫാക്ചേഴ്സ് ഓർഗനൈസേഷൻ തീരുമാനിച്ചു. ഇതിന്റെ തറക്കല്ലിട്ടത് മൈസൂരിലെ മുഖ്യമന്ത്രിയായിരുന്ന ശ്രീ ബി.ഡി ജട്ടിയാണ്. 1958 സെപ്റ്റംബർ 15 നാണ് ശിലാസ്ഥാപനം നടന്നത്. അതിനുശേഷം വിശ്വേശ്വരയ്യ സയൻസ് ആന്റ് ടെക്നോളജിക്കൽ മ്യൂസിയം ഒരു നോഡൽ ഏജൻസിയായി രജിസ്റ്റർ ചെയ്യപ്പെട്ടു. വിവിധ വ്യാവസായിക സ്ഥലങ്ങളിൽ നിന്ന് മ്യൂസിയത്തിനാവശ്യമായ വസ്തുക്കൾ ശേഖരിച്ചു. കബ്ബൺ പാർക്കിൽ 4000 ചതുരശ്ര മീറ്റർ (43,000 ചതുരശ്ര അടി) വിസ്തൃതിയിൽ നാല് നിലകളിലായി കെട്ടിടം നിർമ്മിച്ചു.
പ്രദർശന ഗാലറികൾ[തിരുത്തുക]
- എൻജിൻ ഹാൾ :- ഇവിടെ വിവിധ തരത്തിലുള്ള യന്ത്രങ്ങൾ, കാറുകൾ, ജെറ്റ് എയർക്രാഫ്റ്റ് എൻജിൻ, സ്റ്റീം എൻജിൻ, മറ്റ് മെക്കാനിക്കൽ ഉപകരണങ്ങളുടെ പ്രവർത്തനരീതികൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നു.
- ഹൗ തിങ്സ് വർക്ക് ഗാലറി :- സന്ദർശകർക്ക് പ്രവർത്തിപ്പിച്ചുനോക്കാവുന്നതരത്തിലുള്ള അടിസ്ഥാനയന്ത്രങ്ങളുടെ പ്രദർശനശാലയാണിത്. കപ്പികൾ, വിവിധതരം ഗിയറുകൾ, വിവധതരം ട്രാൻസ്മിഷനുകൾ, വിവിധതരം ലിവറുകൾ, ചരിവുതലം, സ്ക്രൂകൾ എന്നിവ പ്രദർശിപ്പിച്ചിരിക്കുന്നു. ലളിതയന്ത്രങ്ങളുടെ നിത്യജീവിതത്തിലെ ഉപയോഗം ഇവിടെ കാണാം.
- ഫൺ സയൻസ് ഗാലറി :- ശബ്ദം, പ്രകാശം, ദ്രവങ്ങൾ തുടങ്ങിയവയിലെ വിവിധ പ്രദർശനവസ്തുക്കളാണിവിടെയുള്ളത്. വിവിധ മാത്തമാറ്റികൽ മോഡലുകളും ഇവിടെക്കാണാം.
- ഇലക്ട്രോ ടെക്നിക് ഗാലറി :- ഇവിടെ വിവിധ തരത്തിലുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. വൈദ്യുതിയുടെ അടിസ്ഥാന തത്ത്വങ്ങൾ മനസ്സിലാക്കുന്നതിനുള്ള പ്രദർശനവസ്തുക്കൾ, ഇലക്ട്രോണിക്സും കമ്യൂണിക്കേഷന്റെയും വിവിധ രൂപങ്ങൾ എന്നിവ ഇവിടെയുണ്ട്. ഓഴ്സ്റ്റെഡ് പരീക്ഷണം, ബാർലോസ് വീൽ, ഫാരഡേസ് റിംഗ് മുതലായ പരീക്ഷണങ്ങൾ ഇവിടെയുണ്ട്. ടെസ്ലകോയിൽ, വാൻഡിഗ്രാഫ് ജനറേറ്റർ തുടങ്ങിയ ഇലക്ട്രോസ്റ്റാറ്റിക് പരീക്ഷണങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.
- ബഹിരാകാശം – വികസിക്കുന്ന സാങ്കേതികവിദ്യ മനുഷ്യരാശിയുടെ സേവനത്തിന് :- ഇവിടെ ഇന്ത്യൻ സ്പേസ് പ്രോഗ്രാമിന്റെ വിവിധ ഘട്ടങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. 1999 ജൂൺ 19 നാണ് ഇത് ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ നിർദ്ദേപ്രകാരം പുനർനിർമ്മിച്ച ഈ ഗാലറി 2017 നവംബർ 28 ന് തുറന്നുകൊടുത്തു. എ. എസ്. കിരൺ കുമാർ , കൃഷ്ണസ്വാമി കസ്തൂരിരംഗൻ എന്നിവർ ചേർന്നാണ് ഇത് നിർവ്വഹിച്ചത്.
- ബയോടെക്നോളജിക്കൽ റെവല്യൂഷൻ ഹാൾ - ഇവിടെ മനുഷ്യ ജീനോം സീക്വൻസിങ്ങ് സാങ്കേതികവിദ്യ പോലുള്ള ജൈവസാങ്കേതികവിദ്യയിലെ വിവിധ ആപ്ലിക്കേഷനുകൾ വിശദീകരിക്കുന്നു. ഇത് 2003 ജനുവരി 4 നാണ് പ്രവർത്തനമാരംഭിച്ചത്.
- ദി ബിഇഎൽ ഹാൾ ഓഫ് ഇലക്ട്രോണിക്സ് - ഇത് 2004 ജനുവരി 29 നാണ് ഉദ്ഘാടനം ചെയ്തത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ സഹകരണത്താലാണ് ഈ ഹാൾ സ്ഥാപിച്ചത്. ഇലക്ട്രോണിക്സിന്റെയും വിവരസാങ്കേതികവിദ്യയുടെയും അടിസ്ഥാന നിയമങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു.
- ദ സയൻസ് ഫോർ ചിൽഡ്രൻ ഗാലറി - ഇത് 2007 ഏപ്രിൽ 30 നാണ് പ്രവർത്തനമാരംഭിച്ചത്. ഇവിടെ കുട്ടികൾക്ക് ചെയ്തുനോക്കാവുന്ന വിവിധ ആക്റ്റിവിറ്റികളാണുള്ളത്. ഒരു വലിയ പിയാനോ അതിന്റെ മുകളിലൂടെ നടന്ന് സംഗീതം കേൾപ്പിക്കാവുന്നത് ഇവിടെയുണ്ട്. ഒരു പിൻ-ഭിത്തി ഇതിൽ ശരീരഭാഗമുപയോഗിച്ച് പാടുകൾ ഉണ്ടാക്കാവുന്നത് ഇവിടെയുണ്ട്.
- ദ ദിനോസർ എലൈവ് - ഇവിടെ ഒരു സ്പിനോസോറസിന്റെ ചലിക്കുന്ന പ്രതിമയുണ്ട്. ഈ പ്രതിമയുടെ തലയും കൈകളും വാലും കണ്ണുകളും ചലിപ്പിക്കാവുന്നതാണ്.
- ദ സയൻസ് ഓൺ എ സ്പിയർ - ഇത് 2014 ജൂലൈ 28 നാണ് പ്രവർത്തനമാരംഭിച്ചത്. വിശ്വേശ്വരയ്യ ഇന്റസ്ട്രിയൽ ആന്റ് ടെക്നോളജിക്കൽ മ്യൂസിയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് ഇത് പ്രവർത്തനമാരംഭിച്ചത്.
- ദ റൈറ്റ്ബ്രദേഴ്സ് പ്രദർശനം- ഇതും 2014 ലാണ് പ്രവർത്തനം തുടങ്ങിയത്. ഇത് റൈറ്റ് ബ്രദേഴ്സ് നിർമ്മിച്ച വിമാനത്തിന്റെ യഥാർത്ഥവലിപ്പത്തിലുള്ള മോഡലാണ്. ഇതിന്റെ കൂടെ ഒരു ഫ്ലൈറ്റ് സിമുലേറ്ററും ഇവിടെയുണ്ട്.
പ്രദർശനഹാളുകളെക്കൂടാതെ ഇവിടെ ഒരു ശാസ്ത്രപ്രദർശന ഹാൾ, 3ഡി തീയറ്റർ, 250 പേർക്കിരിക്കാവുന്ന ഓഡിറ്റോറിയം, ഒരു ടെലിമെഡിസിൻ സൗകര്യം, 11 ഇഞ്ച് സെലസ്ട്രോൺ ടെലസ്കോപ്പ്, ജിപിഎസ് സൗകര്യത്തോടുകൂടിയത് എന്നിവയുണ്ട്. സന്ദർശകർക്കായി ഒരു കഫറ്റീരിയയും ഏറ്റവും മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്നു.
വിശ്വേശ്വരയ്യ ഇന്റസ്ട്രിയൽ ആന്റ് ടെക്നോളജിക്കൽ മ്യൂസിയം വിവിധ സഞ്ചരിക്കുന്ന പ്രദർശനങ്ങളും വികസിപ്പിച്ചിട്ടുണ്ട്. ദ വേൾഡ് ഓഫ് ആസ്ട്രോണൊമിക്കൽ ഒബ്സർവേഷൻസ്, ദ ലൈഫ് ആന്റ് വർക്ക് ഓഫ് സർ എം വിശ്വേശ്വരയ്യ എന്നിവ അവയിൽ ചിലതാണ്. മറ്റ് വിവിധ യൂണിറ്റുകൾ നിർമ്മിക്കുന്ന സഞ്ചരിക്കുന്ന പ്രദർശനങ്ങൾ ഇവിടെ കൊണ്ടുവന്ന് കാണിക്കാറുണ്ട്. സയൻസ് ഓഫ് സ്പോർട്സ്, ജയന്റ്സ് ഫ്രം ദ ബാക്ക്യാർഡ്, ഡിസാസ്റ്റർ- പ്രിപ്പയറിംഗ് ഫോർ ദ വേഴ്സ്റ്റ്, റേഡിയേഷൻസ് എറൗണ്ട് അസ് എന്നിവ അവയിൽ ചിലതാണ്.