വിശ്വഗുരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിശ്വഗുരു
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംവിജീഷ് മണി
നിർമ്മാണംവിജീഷ് മണി
എ.വി.അനൂപ്
രചനപ്രമോദ് പയ്യന്നൂർ
തിരക്കഥപ്രമോദ് പയ്യന്നൂർ
അഭിനേതാക്കൾപുരുഷോത്തമൻ കൈനകരി
ഗാന്ധിയൻ ചാച്ചാ ശിവരാജൻ
കെ.കലാധരൻ
കലാനിലയം രാമചന്ദ്രൻ
സ്വാമി സച്ചിതാനന്ദ
കെ.പി.എ.സി. ലീലാകൃഷ്ണൻ
സംഗീതംകിളിമാനൂർ രാമവർമ്മ
ഛായാഗ്രഹണംഎസ് ലോകനാഥൻ
ചിത്രസംയോജനംവിജീഷ് മണി
സ്റ്റുഡിയോഅനശ്വര ചാരിറ്റബിൾ ട്രസ്ററ്
എ വി എ പ്രൊഡക്ഷൻസ്
വിതരണംഎ വി എ പ്രൊഡക്ഷൻസ്
റിലീസിങ് തീയതി
 • ഡിസംബർ 30, 2017 (2017-12-30)
(ഇന്ത്യ)
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം75 മിനിട്ടുകൾ 30 സെക്കൻഡുകൾ

അനശ്വര ചാരിറ്റബിൾ ട്രസ്ററ്-ഉം എ.വി.എ.പ്രൊഡക്ഷൻസ്-ഉം ഒന്ന് ചേർന്ന് നിർമ്മിച്ച മലയാള ചലച്ചിത്രമാണ് വിശ്വഗുരു. പ്രമോദ് പയ്യന്നൂർ തിരക്കഥയെഴുതിയ ചിത്രം സംവിധാനം നിർവഹിച്ചത് നവാഗത സംവിധായകൻ വിജീഷ് മണിയാണ്. 2017-ൽ പ്രദർശനത്തിനെത്തിയ ഈ മലയാളചലച്ചിത്രം വേഗത്തിൽ ചിത്രീകരിച്ചു പൂർത്തിയാക്കി റിലീസ് ചെയ്ത് ഗിന്നസ് ലോക റെക്കോർഡ് നേടിയെടുത്തു. ഗിന്നസ് റെക്കോർഡിന്റെ Fastest Script to Screen നിയമമനുസരിച്ചു നിർമ്മിച്ച ചിത്രം മംഗള ഗമന എന്ന ശ്രീലങ്കൻ ചിത്രത്തിന്റെ റെക്കോർഡ് ആണ് തകർത്തത്.[1][2][3][4][5][6]

കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിഷ്കർത്താവും, നവോത്ഥാനനായകനും ആയിരുന്ന ശ്രീനാരായണഗുരു-വിന്റെ (1856-1928)[7] ആദർശ ജീവിതവും സന്ദേശങ്ങളുമാണ് ചിത്രം പറഞ്ഞത്.

അഭിനേതാക്കൾ[തിരുത്തുക]

നിർമ്മാണം[തിരുത്തുക]

27 ഡിസംബർ 2017 രാത്രി പ്രമോദ് പയ്യന്നുർ തിരക്കഥ എഴുതിത്തുടങ്ങിയ ശേഷം, താരനിർണ്ണയം, ചിത്രീകരണം, ചിത്ര സംയോജനം, പോസ്റ്റർ ഡിസൈനിങ്, സംഗീതം, പശ്ചാത്തല സംഗീതം, സെൻസറിങ്, പിന്നീട് 30 ഡിസംബർ 2017 അതിരാവിലെ തിരുവനന്തപുരം നിള തിയേറ്ററിൽ ചിത്രം റിലീസും ചെയ്തു. 51 മണിക്കൂർ 2 മിനുട്ടുകൾ കൊണ്ടാണ് ഗിന്നസ് ലോക റിക്കോർഡ് കരസ്ഥമാക്കിയത്. മംഗള ഗമന എന്ന ശ്രീലങ്കൻ ചിത്രം സ്ഥാപിച്ചിരുന്ന റിക്കോർഡ് 71 മണിക്കൂർ 19 മിനുട്ടുകൾ ആയിരുന്നു. ഗിന്നസ് റെക്കോർഡിന് പുറമെ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സ്ഉം വിശ്വഗുരു എന്ന ചിത്രം നേടിയെടുത്തിരുന്നു.[8][9][10][11][12][13]

അവലംബം[തിരുത്തുക]

 1. "Fastest film produced (script to screen)". Guinness World Records. ശേഖരിച്ചത് 19 April 2018. Cite has empty unknown parameter: |1= (help)
 2. എസ്, ശുഭകീർത്തന (2 April 2018). "Wanted Sree Narayana Guru's messages to be spread around the world: 'Vishwaguru' director". ഇന്ത്യൻ എക്സ്പ്രസ്സ്. ശേഖരിച്ചത് 19 April 2018. Cite has empty unknown parameter: |1= (help)
 3. http://theindicpost.com/2018/03/31/51hrs-02mins-the-fastest-film-ever-produced-is-indias-vishwaguru/
 4. https://timesofindia.indiatimes.com/entertainment/tamil/movies/news/vishwaguru-the-fastest-film-made-ever/articleshow/63546185.cms
 5. http://www.newindianexpress.com/cities/kochi/2018/mar/30/its-a-guinness-world-record-1794834.html
 6. http://gulfnews.com/life-style/celebrity/desi-news/south-india/vishwaguru-scores-with-guinness-world-record-1.2199661
 7. ജേക്കബ്, കോയിക്കൽ (1 May 1983). ശ്രീനാരായണഗുരു. നവശോഭപബ്ലിക്കേഷൻസ്. Cite has empty unknown parameter: |coauthors= (help)
 8. Mohan, Varsha (4 January 2018). "Two days 'n' a record-winning film". The New Indian Express. ശേഖരിച്ചത് 19 April 2018.
 9. "രചന തുടങ്ങി 50 മണിക്കൂറിൽ'വിശ്വഗുരു". Kerala Kaumudi. 30 December 2017. ശേഖരിച്ചത് 19 April 2018.
 10. "A film in two days". Deccan Chronicle. 2 January 2018. ശേഖരിച്ചത് 19 April 2018.
 11. "കുറഞ്ഞസമയം കൊണ്ടൊരു സിനിമ; ഗിന്നസ് ലക്ഷ്യമിട്ട് 'വിശ്വഗുരു'". Malayala Manorama. 30 December 2017. ശേഖരിച്ചത് 19 April 2018.
 12. "'Vishwaguru'aims to set a Guinness record". The Hindu. 30 December 2017. ശേഖരിച്ചത് 19 April 2018.
 13. "South Indian film Chamber of Commerce Felicitation". Mathrubhumi. 8 January 2018. പുറം. 3. മൂലതാളിൽ നിന്നും 2018-05-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 April 2018.
"https://ml.wikipedia.org/w/index.php?title=വിശ്വഗുരു&oldid=3645303" എന്ന താളിൽനിന്ന് ശേഖരിച്ചത്