Jump to content

വിശപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എഫ്.എ.ഒ. യുടെ ഭക്ഷണവിലനിലവാരം കാണിക്കുന്ന ചിത്രം. ഇത് ശരാശരി അന്താരാഷ്ട്ര ഭക്ഷണവിലയിലുള്ള മാറ്റങ്ങളെ കാണിക്കുന്നു. 2007/08 ലെ ഉയർന്ന വര ആഗോള ഭക്ഷണക്ഷാമത്തെ സൂചിപ്പിക്കുന്നു. അത് ഒരു ഡസനോളം രാജ്യങ്ങളിൽ ഭക്ഷണദാരിദ്ര്യം ഉണ്ടാക്കുകയും നൂറ് ദശലക്ഷത്തോളം മനുഷ്യരെ കൊടിയ വിശപ്പിലേക്ക് തള്ളിയിടുകയും ചെയ്തു. 2010/11 ലെ ഉയർച്ച അറബ് സ്പ്രിംഗ് മൂലമാണ്.

ഭക്ഷണത്തിനായുള്ള ശരീരത്തിന്റെ ഉദ്ദീപനമാണ് വിശപ്പ്. ചെറിയ തോതിലുള്ള വിശപ്പ് സാധാരണയായി എല്ലാവർക്കും അനുഭവപ്പെടുന്നതാണ്. അത് സാധാരണ രീതിയിൽ ദോഷകരമായിട്ടുള്ള ഒരു അവസ്ഥയല്ല. രാഷ്ട്രീയ പ്രവർത്തകരോ ദുരിതാശ്വാസ പ്രവർത്തകരോ സാമൂഹ്യശാസ്ത്രജ്ഞരോ, ജനങ്ങൾ വിശപ്പുകൊണ്ട് വലയുന്നു എന്ന് പറയുന്നത് കൊണ്ട് അർത്ഥമാക്കുന്നത് ഒരു പ്രത്യേക കാലയളവിൽ സാധാരണക്കാർക്ക് അവശ്യം വേണ്ട പോഷകാഹാരം കിട്ടാതെ വരുന്ന അവസ്ഥയെയാണ്.

ചരിത്രത്തിലുടനീളം, ആഗോള ജനസംഖ്യയിലെ ഒരു വലിയ വിഭാഗം തുടർച്ചയായി വിശപ്പ് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും ഇതിന് കാരണമായത് യുദ്ധമോ പകർച്ചവ്യാധികളോ പ്രതികൂല കാലാവസ്ഥയോ ഒക്കെയായിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള കുറച്ച് ദശകങ്ങളിൽ കാണപ്പെട്ട സാങ്കേതിക പുരോഗതിയും നല്ല രീതിയിലുള്ള രാഷ്ട്രീയ സഹകരണവും, വിശപ്പ് മൂലം വലയുന്ന ജനങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവ് ഉണ്ടാക്കാം എന്ന പ്രതീതിയുണർത്തി. 2015 ഓട് കൂടി കഠിനമായ വിശപ്പിനാൽ വലയുന്ന ജനങ്ങളുടെ എണ്ണത്തിൽ 50 ശതമാനത്തോളം കുറവുണ്ടാക്കുക എന്ന നേട്ടം കൈവരിക്കാനായി ഈ ലക്ഷ്യത്തെ മില്ലെനിയം ഡെവലപ്പ്മെന്റ് ഗോൾസിൽ (Millennium Development Goals) ഉൾപ്പെടുത്തി. 2012 അനുസരിച്ച് ഈ ലക്ഷ്യം കൈവരിക്കാൻ വിദൂരസാധ്യത മാത്രമാണുള്ളത്. അവസാനത്തെ കുറച്ച് വർഷങ്ങളായി വിശപ്പിനാൽ വലയുന്ന ജനങ്ങളുടെ എണ്ണത്തിലുള്ള കുറവ് അവസാനിക്കുകയും 2007 ലും 2008 ലും എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവുണ്ടാവുകയും ചെയ്തിരിക്കുന്നു.

അപപോഷണം,ദാരിദ്ര്യം, പട്ടിണി[തിരുത്തുക]

  • അപപോഷണം - പോഷകാംശമുള്ള ഭക്ഷണം ലഭിക്കാത്തത് മൂലമുണ്ടാകുന്ന അവസ്ഥയാണ് അപപോഷണം.
  • ദാരിദ്ര്യം - ഭക്ഷണത്തിന്റെ അലഭ്യതയാണ് ദാരിദ്ര്യം
  • പട്ടിണി - ശരീരത്തിന് ഭക്ഷണം ലഭിക്കാത്ത അവസ്ഥയാണ് പട്ടിണി.

ലോകത്തിലുള്ള കണക്ക്[തിരുത്തുക]

വർഷം 1970 1980 1990 2005 2007 2009
വികസിച്ചുവരുന്ന രാജ്യങ്ങളിൽ പോഷകാഹരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം ശതമാനത്തിൽ[1] [2][3] 37 % 28 % 20 % 16 % 17 % 16 %

അവലംബം[തിരുത്തുക]

  1. The State of Food Insecurity in the World, 2010: Addressing Food Insecurity in Protracted Crises
  2. Food and Agriculture Organization Agricultural and Development Economics Division. “The State of Food Insecurity in the World, 2006 : Eradicating world hunger – taking stock ten years after the World Food Summit”. Food and Agriculture Organization of the United Nations, 2006, p. 8. “Because of population growth, the very small decrease in the number of hungry people has nevertheless resulted in a reduction in the proportion of undernourished people in the developing countries by 3 percentage points – from 20 percent in 1990–92 to 17 percent in 2001–03. (…) the prevalence of undernourishment declined by 9 percent (from 37 percent to 28 percent) between 1969–71 and 1979–81 and by a further 8 percentage points (to 20 percent) between 1979–81 and 1990–92.”.
  3. Food and Agriculture Organization Economic and Social Development Department. “The State of Food Insecurity in the World, 2008 : High food prices and food security - threats and opportunities”. Food and Agriculture Organization of the United Nations, 2008, p. 6. “Good progress in reducing the share of hungry people in the developing world had been achieved – down from almost 20 percent in 1990–92 to less than 18 percent in 1995–97 and just above 16 percent in 2003–05. The estimates show that rising food prices have thrown that progress into reverse, with the proportion of undernourished people worldwide moving back towards 17 percent.”.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിശപ്പ്&oldid=3524556" എന്ന താളിൽനിന്ന് ശേഖരിച്ചത്