വിളയിൽ ഫസീല
Jump to navigation
Jump to search
പ്രസിദ്ധയായ മാപ്പിളപ്പാട്ട് ഗായികയാണ് വിളയിൽ ഫസീല. വി.എം. കുട്ടിയോടൊത്ത് നിരവധി സ്റ്റേജ് പരിപാടികളും അവതരിപ്പിച്ചു.[1] വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു. [2]
ജീവിതരേഖ[തിരുത്തുക]
മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്ത് സ്വദേശിയാണ്. 'മുഹമ്മദ് മുസ്തഫ' എന്ന ചിത്രത്തിൽ പി.ടി. അബ്ദു റഹ്മാന്റെ രചനയായ 'അഹദേവനായ പെരിയോനേ....' എന്ന ഗാനം എം.എസ്. വിശ്വനാഥന്റെ സംഗീതത്തിൽ വിളയിൽ വത്സല ആദ്യമായി പാടി. സ്വദേശത്തും വിദേശത്തും പരിപാടികൾ നടത്തിയിട്ടുണ്ട്.
പുരസ്കാരങ്ങൾ[തിരുത്തുക]
- കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്
അവലംബം[തിരുത്തുക]
- ↑ "Mappilapattu' singers to be honoured". The Hindu. 2008-08-23. ശേഖരിച്ചത് 2009-08-15.
- ↑ "Mapila art forms get a boost". The Hindu. 2005-04-08. ശേഖരിച്ചത് 2009-08-15.
Persondata | |
---|---|
NAME | Fazila, Vilayil |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian singer |
DATE OF BIRTH | |
PLACE OF BIRTH | |
DATE OF DEATH | |
PLACE OF DEATH |