വി.എം. കുട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വി.എം കുട്ടി 2012 മെയ് 25 ന് ദുബൈയിൽ നടന്ന ഒരു ഗാനസന്ധ്യയിൽ

മാപ്പിളപ്പാട്ട് ഗായകൻ എന്ന നിലയിൽ കേരളത്തിലെ പഴയതും പുതിയതുമായ തലമുറകൾക്ക് ഒരുപോലെ സുപരിചിതനായ വ്യക്തിയാണ്‌ വി.എം. കുട്ടി എന്ന വടക്കുങ്ങര മുഹമ്മദ് കുട്ടി.(മരണം: 2021 ഒക്ടോബർ 13)

ജീവിതരേഖ[തിരുത്തുക]

ഉണ്ണീൻ മുസ്ല്യാരുടേയും ഇത്താച്ചുക്കുട്ടിയുടേയും മകനായി കൊണ്ടോട്ടിക്കു സമീപമുള്ള പുളിക്കലിൽ 1935 ൽ ജനനം. മെട്രിക്കുലേഷനും ടി.ടി.സിയും പാസായതിന്‌ ശേഷം 1957 ൽ കൊളത്തൂരിലെ എ.എം.എൽ.പി സ്കൂളിൽ പ്രധാനദ്ധ്യാപകനായി ചേർന്നു. 1985 ൽ അദ്ധ്യാപനരംഗത്തു നിന്ന് വിരമിച്ചു. ചെറുപ്പത്തിലേ ചിത്രരചന, അഭിനയം,ഗാനാലാപനം എന്നിവയിൽ തത്പരനായിരുന്നു വി.എം. കുട്ടി. പാണ്ടികശാല ഒറ്റപ്പിലാക്കൽ ഫാത്തിമ്മക്കുട്ടി എന്ന വനിതയിൽ നിന്നാണ്‌ താൻ മാപ്പിളപ്പാട്ടിനെ പരിചയപ്പെടുന്നത് എന്ന് കുട്ടി ഓർക്കുന്നു[1]. 1954 ൽ കോഴിക്കോട് ആകാശവാണിയിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചുകൊണ്ടാണ്‌ ഈ രംഗത്തേക്കുള്ള കുട്ടിയുടെ ചുവടുവെപ്പ്. പിന്നീട് മാപ്പിളപ്പാട്ട് ഗായകനെന്ന നിലയിൽ പ്രസിദ്ധനായി. 1957 മുതൽ സ്വന്തമായി ഗായകസംഘമുള്ള വി.എം.കുട്ടി ഇന്ത്യയിലെ വിവിധ നഗരങ്ങളിലും ഗൾഫ് രാജ്യങ്ങളിലും നിരവധി ഗാനമേളകൾ അവതരിപ്പിക്കുകയുണ്ടായിട്ടുണ്ട്. ചലച്ചിത്രം, കാസറ്റുകൾ, എന്നിവക്ക് വേണ്ടി ധാരാളം ഗാനങ്ങൾ പാടിയിട്ടുണ്ട് അദ്ദേഹം. ഓണപ്പാട്ട്, കുമ്മിപ്പാട്ട്, കുറത്തിപ്പാട്ട് എന്നീ നാടൻ ഗാനശാഖയിലും വി.എം.കുട്ടിക്ക് നല്ല പാണ്ഡിത്യമുണ്ട്[1].

മൈലാഞ്ചി, പതിനാലാം രാവ്, ഉല്പത്തി, സമ്മാനം, മാന്യമഹാ ജനങ്ങളേ, സമ്മേളനം, 1921, മാർക്ക് ആന്റണി എന്നീ ചിത്രങ്ങളിൽ പിന്നണിപാടിയിട്ടുണ്ട് വി.എം.കുട്ടി[1]. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗൺസിൽ അംഗമായിരുന്നു. കുട്ടി[2] 2021 ഒക്ടോബർ 13-ന് രാവിലെ മരണപ്പെട്ടു.[3]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സംഗീത നാടക അക്കാദമി പുര‍സ്കാരം
  • ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാപ്പിള സ്റ്റഡീസ് പുര‍സ്കാരം

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "ഹിന്ദു ഓൺലൈൻ". മൂലതാളിൽ നിന്നും 2007-03-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-08-08.
  2. "കേരളഫിലിം.കോം". മൂലതാളിൽ നിന്നും 2009-11-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-01-15.
  3. https://www.madhyamam.com/amp/kerala/mappilappattu-singer-vm-kut[പ്രവർത്തിക്കാത്ത കണ്ണി]
  4. "puzha.com". മൂലതാളിൽ നിന്നും 2011-09-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-10-18.
  5. ലേഖകൻ, മാധ്യമം (2021-10-13). "വി.എം കുട്ടി ഓർത്തെടുത്തപ്പോൾ". മൂലതാളിൽ നിന്നും 2021-10-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-10-13.
"https://ml.wikipedia.org/w/index.php?title=വി.എം._കുട്ടി&oldid=3808425" എന്ന താളിൽനിന്ന് ശേഖരിച്ചത്