വിനോയ് തോമസ്
വിനോയ് തോമസ് | |
---|---|
തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത്, അധ്യാപകൻ |
ദേശീയത | ഇന്ത്യ |
Genre | നോവൽ, ചെറുകഥ |
മലയാളത്തിലെ ഒരു ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് വിനോയ് തോമസ് (Vinoy Thomas). മൂർഖൻപറമ്പ് എന്ന അദ്ദേഹത്തിന്റെ ആദ്യചെറുകഥയ്ക്കും കരിക്കോട്ടക്കരി എന്ന ആദ്യനോവലിനും വായനക്കാരിൽ നിന്നും നല്ല സ്വീകരണമാണ് ലഭിച്ചത്. മറ്റാരു നോവലാണ് പുറ്റ്. ഇരിട്ടി നെല്ലിക്കാംപൊയിൽ സ്വദേശിയായ ഇദ്ദേഹം കുന്നോത്ത് സെൻറ് ജോസഫ് സ്കൂൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലാണ് പഠനം.[1] ആറളം ഫാം ഗവണ്മെന്റ് ഹൈസ്കൂൾ അധ്യാപകനായി ജോലി ചെയ്യുന്നു.
സാഹിത്യകൃതികളും പുരസ്കാരങ്ങളും
[തിരുത്തുക]കരിക്കോട്ടക്കരിയിൽ മതംമാറ്റവും അതിനോടനുബന്ധിച്ചുള്ള സ്വത്വപ്രതിസന്ധികളും വിശദമായി ചർച്ചയാകുന്നുണ്ട്. ഈ നോവലിന് ഡി.സി.കിഴക്കെമുറി ജന്മശതാബ്ദി 2014 നോവൽ മത്സരത്തിൽ പുരസ്കാരം ലഭിക്കുകയുണ്ടായി. തുടർന്ന് രാമച്ചി എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. രാമച്ചിക്ക് 2019 -ലെ കഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു[2]. ഇദ്ദേഹത്തിന്റെ 'മുള്ളാരഞ്ഞാണം ' എന്ന കഥാസമാഹാരത്തിലെ 'കളിഗെമിനാറിലെ കുറ്റവാളികൾ ' എന്ന കഥയെ അവലംബിച്ചാണ് ലിജോ ജോസ് പെല്ലിശ്ശേരി 'ചുരുളി ' എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
- നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം - പുറ്റ് - 2021[3]
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-10-26. Retrieved 2018-04-04.
- ↑ "മികച്ച നോവൽ മീശ; കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". 15 ഫെബ്രുവരി 2021. Archived from the original on 2021-02-15. Retrieved 15 ഫെബ്രുവരി 2021.
- ↑ "രാജശ്രീയ്ക്കും വിനോയ് തോമസിനും വൈശാഖനും പുരസ്‌കാരം; സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു". Archived from the original on 2022-07-28. Retrieved 27 ജൂലൈ 2022.
{{cite news}}
: CS1 maint: bot: original URL status unknown (link)