വിദ്യാലക്ഷ്മി പോർട്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വിദ്യാലക്ഷ്മി പോർട്ടൽ
100p‌x
യു.ആർ.എൽ.https://www.vidyalakshmi.co.in
മുദ്രാവാക്യംFulfilling Educational Aspirations
സൈറ്റുതരംസർക്കാർ വെബ്സൈറ്റ്
ലഭ്യമായ ഭാഷകൾഇംഗ്ലീഷ്
ഉടമസ്ഥതഭാരത സർക്കാർ
നിർമ്മിച്ചത്NDSL ഇ-ഗവേർണൻസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്
തുടങ്ങിയ തീയതിഓഗസ്റ്റ് 15, 2015 (2015-08-15)
നിജസ്ഥിതിActive

കേന്ദ്ര ധന-മനുഷ്യവിഭവശേഷി മന്ത്രാലയങ്ങൾ, ഇന്ത്യൻ ബാങ്ക്‌സ് അസോസിയേഷൻ എന്നിവയുടെ മേൽനോട്ടത്തിൽ NSDL ഇ-ഗവേർണസ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് വികസിപ്പിച്ച വിദ്യാഭ്യാസ വായ്പകൾക്കുള്ള ഏകജാലക സംവിധാനമാണ് വിദ്യാലക്ഷ്മി പോർട്ടൽ.[1][2]

2015 ആഗസ്റ്റ് 15 മുതലാണ് ഈ സംവിധാനം നിലവിൽ വന്നത്.[3] നിലവിൽ 36 ബാങ്കുകളുടെ 96 വിദ്യാഭ്യാസ വായ്പാപദ്ധതികൾ ഈ സംവിധാനം വഴി ലഭ്യമാണ്.[4] വിവിധ ബാങ്കുകളിൽ നിന്ന് ലഭ്യമാകുന്ന വിദ്യാഭ്യാസ വായ്പകളെക്കുറിച്ചും സർക്കാർ സ്കോളർഷിപ്പുകളെ കുറിച്ചുമുള്ള വിവരങ്ങൾ അറിയാനും അവയ്ക്ക് അപേക്ഷിക്കുവാനും ഈ ഏക ജാലക സംവിധാനത്തിലൂടെ കഴിയും. പാരാമാവധി മൂന്നു ബാങ്കുകളിലേയ്ക് ഒരേ സമയം വിദ്യാലക്ഷ്മി പോർട്ടലിന്റെ പൊതു ഫോമിലൂടെ വായ്പയ്ക്ക് അപേക്ഷിക്കാനാവും.[5] [6]

അവലംബം[തിരുത്തുക]

  1. "About Vidya lakshmi". Vidya lakshmi Portal.
  2. "വിദ്യാഭ്യാസ വായ്പ ഇനി 'വിദ്യാലക്ഷ്മി' പോർട്ടൽ വഴി". Mathrubhumi.com.
  3. "വിദ്യാഭ്യാസ വായ്പ:കേരളം രണ്ടാമത്". madhyamam.
  4. "Home Vidya lakshmi". Vidya lakshmi Portal.
  5. "Vidya Lakshmi, Government Run Education Loan Portal: 10 Things To Know". NDTV.
  6. "Education Loan: Apply to multiple banks with just one Vidya Lakshmi form". Times of India.

പുറം കണ്ണികൾ[തിരുത്തുക]

വിദ്യാ ലക്ഷ്മി പോർട്ടൽ

"https://ml.wikipedia.org/w/index.php?title=വിദ്യാലക്ഷ്മി_പോർട്ടൽ&oldid=3082159" എന്ന താളിൽനിന്ന് ശേഖരിച്ചത്