വിഗൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vigan

Bigan
City of Vigan
Spanish colonial architecture of Vigan
Spanish colonial architecture of Vigan
പതാക Vigan
Flag
Official seal of Vigan
Seal
Motto(s): 
Viva Vigan!
Location in the province of Ilocos Sur
Location in the province of Ilocos Sur
Vigan is located in Philippines
Vigan
Vigan
Location within the Philippines
Coordinates: 17°34′N 120°23′E / 17.567°N 120.383°E / 17.567; 120.383Coordinates: 17°34′N 120°23′E / 17.567°N 120.383°E / 17.567; 120.383
Countryഫിലിപ്പീൻസ്
RegionIlocos (Region I)
ProvinceIlocos Sur
District1st District of Ilocos Sur
Established1572
CityhoodJanuary 22, 2001
Barangays39
Government
 • MayorEva Marie Singson-Medina
വിസ്തീർണ്ണം
 • ഭൂമി25.12 കി.മീ.2(9.70 ച മൈ)
ജനസംഖ്യ
 (2010)[3]
 • ആകെ49,747
സമയമേഖലUTC+8 (PST)
ZIP code
2700
Dialing code77
വെബ്സൈറ്റ്www.vigancity.gov.ph

ഫിലിപ്പൈൻസിലെ ല്ലോകോസ്സൂർ പ്രവശ്യയുടെ തൽസ്ഥാനമായ ഫോർത്ത് ക്ലാസ് നഗരമാണ്‌ വിഗൻ(Ciudad ti Bigan; Lungsod ng Vigan).സൗത്ത് ചൈന കടലിന്‌ അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപായ ലൂസോണിന്റെ പടിഞ്ഞാറൻ തീരത്താണ്‌ ഇത് സ്ഥിതി ചെയ്യുന്നത്.

2010 ഫിലിപ്പൈൻസ് സെൻസസ്സ് പ്രകാരം ഇവിടെ ആകെയുള്ള ജനങ്ങളുടെ എണ്ണം 49,747 ആണ്‌. ഫിലിപ്പൈൻസിൽ അവശേഷിക്കുന്ന കേട് പറ്റാത്ത് ഹിസ്പാനിക്(Hispanic)(സ്പയിനുമായി ബന്ധമുള്ള) പട്ടണങ്ങളിൽ ഒന്നാണ്‌ ഇത്.യൂറോപ്യൻ കോളനിക്കാലത്തെ നിർമ്മിതികളും രൂപകല്പനയും ഫിലിപൈൻസിന്റെ തനത് ശില്പശൈലിയും കൊത്ത് കല്ലിൽ തീർത്ത തെരുവുകളും ഇതിനെ ലോക പൈതൃക കേന്ദ്രങ്ങളിൽ ഒന്നാകാൻ കാരണമായി.പുതിയ ഏഴ് അത്ഭുത നഗരങ്ങളിൽ ബെയ്റൂട്ട്,ദോഹ,ഡർബൻ,ഹവാന,കോലാലംപൂർ,ലാ പാസ് എന്നിവയോടൊപ്പം ഒന്നാണ്‌[4].

മുൻ ആറാമത്തെ ഫിലിപ്പൈൻസ് പ്രസിഡന്റ് എല്പിഡിയോ ജനിച്ചത് വിഗനിലാണ്‌.ഫിലിപ്പൈൻസിലെ രണ്ട് യുനെസ്ക്കോ പൈതൃക നഗരങ്ങളിൽ ഒന്നാണ്‌ ഇത്.

ഭൂപ്രകൃതി[തിരുത്തുക]

Vigan coast

ഫിലിപ്പൈൻസിലെ ഏറ്റവും വലിയ ദ്വീപായ ലൂസോണിന്റെ വടക്കേ ഭാഗത്താണ്‌ ഇത് സ്ഥി ചെയ്യുന്നത്.ല്ലോകോസ് സൂരിന്റെ തൽസ്ഥാനമായി ഇത് പ്രവർത്തിച്ചിട്ടുണ്ട്.സ്പാനിഷ് കോളനിയാകുന്നതിനു മുൻപ് ഫിലിപ്പൈൻസിന്റെ രാഷ്ട്രീയ വ്യവസായ കേന്ദ്രമായിരുന്നു ഇത്.

മനിലയിൽ നിന്ന് 407 കിലോമീറ്റർ ദൂരവും,ലൗഗ് നഗരത്തിൽ നിന്ന് 82 കിലോമീറ്റർ ദൂരവും സാൻ ഫെർനാൻഡൊയിൽ നിന്ന് 138 കിലോമീറ്റർ ദൂരയുമായാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്[5].

മണ്ണിനങ്ങൾ[തിരുത്തുക]

പ്രധാനമായും അഞ്ച് ഇനത്തിൽപ്പെട്ട മണ്ണിനങ്ങൾ ഇവിടെ കാണപ്പെടുന്നു. ബാന്റയ് ലോം,ഉമിങ്ങൻ സാൻഡി,സാൻ മാനുവൽ ക്ലേ ലോം,ബാന്റോഗ് ക്ലേ,ബീച്ച് മണ്ണിനം എന്നിവയാണ്‌ ഇവിടെ കാണപ്പെടുന്ന മണ്ണിനങ്ങൾ[6]

The Barangay map of the City of Vigan


പരിസ്ഥിതി[തിരുത്തുക]

പ്രകൃതിയിലും മനുഷ്യ നിർമ്മിതമായ വസ്തുക്കളിലും വ്യത്യസ്തമായ പരിസ്ഥിതി ഘടനയാണ്‌ ഇവിടെയുള്ളത്.പ്രധാനമായും രണ്ട് നദികളാണ്‌ ഇവിടെ കാണുന്നത്.ഗോവന്തെസ് നദിയും മെസ്റ്റിസോ നദിയും.ഇവയുടെ പോഷക നദികളാണ്‌ സ്റ്റയിലെ പങ്ങഡ നദി,കൗആയനിലെ കൗആയൻ നദി,ബാന്റയിലെ ബുക്വിഗ് നദി,സാൻ വിൻസെന്റിലെ ബാന്റൌയ് നദി എന്നിവ.

എന്നാൽ മറ്റ് മുൻസിപ്പാലിറ്റികൾ ഉയരം കൂടിയ പർവതത്താൽ വ്യത്യസ്തമാണ്‌.നഗരത്തിന്റെ പടിഞ്ഞാറൻ വശം സൗത്ത് ചൈന കടൽ തീരമാണ്‌.

അവലംബം[തിരുത്തുക]

  1. "Official City/Municipal 2013 Election Results". Intramuros, Manila, Philippines: Commission on Elections (COMELEC). 1 July 2013. ശേഖരിച്ചത് 23 September 2013.
  2. "Province: ILOCOS SUR". PSGC Interactive. Makati City, Philippines: National Statistical Coordination Board. ശേഖരിച്ചത് 23 September 2013.
  3. "Total Population by Province, City, Municipality and Barangay: as of May 1, 2010" (PDF). 2010 Census of Population and Housing. National Statistics Office. ശേഖരിച്ചത് 23 September 2013.
  4. Tejada, Ariel Paolo (9 May 2015). "Vigan declared 'Wonder City'". Manila: The Philippine STAR. മൂലതാളിൽ നിന്നും 2016-01-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 September 2015. {{cite web}}: Italic or bold markup not allowed in: |publisher= (help)
  5. http://www.vigan.ph/city/geography-and-topography-of-vigan.html
  6. http://vigancity.gov.ph/?page_id=219
"https://ml.wikipedia.org/w/index.php?title=വിഗൻ&oldid=3657098" എന്ന താളിൽനിന്ന് ശേഖരിച്ചത്