വിക്രമാദിത്യ വരഗുണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Vikramaditya Varaguna
King of the Ays

Paliyam Copper Plates (898 AD)
c. 884―911/20 AD
മുൻഗാമി Karunantatakkan Srivallabha (c. 856/57―884 AD)
രാജവംശം Ay dynasty
മതം Hinduism

കേരളത്തിലെ ആയ് രാജവംശത്തിൽ ജനിച്ച് ബുദ്ധരാജാവാണ് വിക്രമാദിത്യ വരഗുണൻ.കേരളത്തിലെ അശോകനായാണ്‌ ചരിത്രകാരന്മാർ ഇദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.സംഘധർമ്മ പ്രബോധനത്തിന്റെ പേരിലെ വരഗുണൻ "കേരളത്തിലെ ബുദ്ധശിഷ്യൻ" ആണ് ഉദ്ദേശിക്കുന്നത്.വിക്രമാദിത്യ വരഗുണൻ എന്ന ആയി രാജവിന്റെ ബിരുദങ്ങളിൽ ഒന്ന് ‘വിഴിഞ്ഞ ഭർത്താവ്’ എന്നായിരുന്നു. വിഴിഞ്ഞത്തിന്റെ രക്ഷകൻ എന്ന അർഥത്തിലാണ് ഈ പ്രയോഗം[1].അദ്ദേഹം മഹായാനമതമാണു സ്വീകരിച്ചത്(അശോകൻ ഹീനയാനമതക്കാരൻ).വരഗുണൻ അഹിംസാവ്രതക്കാരനായിരുന്നു.ശബരിമലയുടെ ചരിത്രവുമായി ഇദ്ദേഹത്തിന്‌ ബന്ധമുള്ളതായി പറയപ്പെടുന്നു.

ശാസനങ്ങളിലെ വരഗുണൻ[തിരുത്തുക]

വിക്രമാദിത്യ വരഗുണനെ സംബന്ധിച്ച് ആധിക്കാരിക രേഖയായി കണക്കാക്കുന്നത് പാലിയം ചേപ്പേട് /ശ്രീമൂലവാസം ചേപ്പേട്/ വരഗുണ ശാസനം എന്നിങ്ങനെ അറിയപ്പെടുന്ന ശാസനത്തിലൂടെയാണ്‌. ഏ.ഡി.848നും ഏ.ഡി.925നും ഇടക്കാണ്‌ ഇദ്ദേഹം ജീവിച്ചിരുന്നതായി കണക്കാക്കപ്പെടുന്നത് (വിവരങ്ങൾക്ക് കൃത്യതയില്ല).ഏ.ഡി. 866-നു ശേഷമാണു വിക്രമാദിത്യ വരഗുണൻ ജീവിച്ചിരുന്നത് എന്നു സ്ഥാപിച്ചതും ഗോപിനാഥ റാവുവും.എന്നാൽ 848ൽ തന്നെ വരഗുണൻ സ്ഥാനാരോഹണം ചെയ്തതായി എം.ജി.എസ്. യും പറയുന്നു ഏ.ഡി. 866 ലെ ചേപ്പേടിൽ വരുന്ന തെങ്കനാടു കിഴവൻ ചാത്തൻ മകൾ മുരുകൻ ചേന്നിയാണു ആയ്(വെള്ളാള) കുല റാണി ആയി ഹുസൂർ ചേപ്പേടിൽ പരാമർശിക്കപ്പെടുന്നത്.പാലിയം ചേപ്പേട് എഴുതപ്പെട്ടത് ഏ.ഡി. 898 ഡിസംബർ 8 ന.വരഗുണൻ ഭൂദാനം ചെയ്തത് ഭട്ടരകർക്കാണന്ന് ശ്രീമൂല വാസത്തിൽ പറയുന്നത്. വെള്ളാള രാജാവായിരുന്ന കരുനന്തടക്കന്റെ തൊട്ടു പിഗാമി ആയിരുന്നു വിക്രമാദിത്യ വരഗുണൻ. ജൈന കേന്ദ്രമായ തിരുച്ചാണത്ത് ഏ.ഡി 905,912 വർഷങ്ങളിൽ എത്തിയതായും ചരിത്രക്കാരന്മാർ പറയുന്നു.ഏ.ഡി. ഒൻപതാം ശതകത്തിൽ വെള്ളാളവംശരായ കരുനന്തടക്കനും പിൻഗാമി വരഗുണനും "ശ്രീവല്ലഭ" ബിരുദം സ്വീകരിച്ച് പാണ്ട്യ മേൽക്കോയ്മ അംഗീകരിച്ചിരുന്നു. ശിലാരേഖകൾ പ്രകാരം ശ്രീ തിരുച്ചാണത്ത് പട്ടിണി പടരാതിരിക്കാൻ വരഗുണൻ പതിനഞ്ചാം ഭരണ വർഷത്തിലാണു ശ്രീമൂലവാസം ചേപ്പേട് വഴി ഭൂദാനം നൽകിയത്. [2].

ഒൻപതാം നൂറ്റാണ്ടിൽ ആയ്‌ രാജ്യം ഭരിച്ചിരുന്ന വിക്രമാദിത്യ വരഗുണൻ തിരുനന്ദിക്കര ഗുഹാക്ഷേത്രത്തിൽ താമസിച്ചിരുന്നതായി ഒരു താമ്രശാസനത്തിൽ കാണുന്നു.കന്യാകുമാരി ജില്ലയിലെ കുലശേഖരത്തിനു സമീപമുളള തിരുനന്തിക്കര ഗുഹാക്ഷേത്രം ഒൻപതാം നൂറ്റാണ്ടിൽ ജൈനന്മാർ നിർമ്മിച്ചതാണ്‌. ഈ ഗുഹാക്ഷേത്രത്തിന്റെ മുഖ്യ ശില്‌പി വീരനന്ദിയടികളാണെന്ന്‌ പുരാവസ്‌തു ഗവേഷകർ പറയുന്നു. തെങ്കനാട്ടു മൂപ്പന്റെ മകൾ മുരുകൻചേന്തിയെ വിവാഹം കഴിച്ചത്‌ ഇവിടെ വച്ചാണ്‌.വരഗുണൻ ബുദ്ധമതവും ജൈനമതവും അദ്ദേഹം ഒന്ന്‌ പോലെകണ്ടതിന്റെ തെളിവാണ്‌ ഈ രേഖ[3].

തിരുനന്തിക്കര ചെപ്പേടിൽ[തിരുത്തുക]

എ.ഡി.892ൽ വിക്രമാദിത്യ വരഗുണൻ തെങ്കനാട് നാടുവാഴിയുടെ മകൻ തിരുവടി ചാർത്തുക്ഷേത്രത്തിലെ ദേവദാസിയായ ലമഹാദേവിക്ക് താമസിക്കുവാൻ കരംതിരുവായി ഭൂമി കൊടുക്കുന്നത് വള്ളവനാട്ടിലാണ് എന്ന് തിരുനന്തിക്കര ചെപ്പേടിൽ പറയുന്നുണ്ട്.നാഞ്ചിൽ മലയടിവാരത്തെവിടെയോ ആയിരുന്നു നാഞ്ചിൽ വള്ളുവന്റെ കൊട്ടാരം നിലനിന്നിരുന്നത് എന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെട്ടിരുന്നു[4].

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിക്രമാദിത്യ_വരഗുണൻ&oldid=3418662" എന്ന താളിൽനിന്ന് ശേഖരിച്ചത്