വിക്ടർ എറിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Víctor Erice
Victor Erice.jpg
ജനനം
Víctor Erice Aras

(1940-06-30) 30 ജൂൺ 1940  (82 വയസ്സ്)
കലാലയംUniversity of Madrid
തൊഴിൽ
  • Film director
  • writer
സജീവ കാലം1969–2012

വിക്ടർ എറിസ് അരാസ് (ജനനം : 1940 ജൂൺ 30) ഒരു സ്പാനി‍ഷ് ചലച്ചിത്ര സംവിധായകനാണ്. പ്രധാനമായും രണ്ട് ചലച്ചിത്രങ്ങളുടെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. സ്പാനിഷ് സിനിമാചരിത്രത്തിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായി കണക്കാക്കപ്പെടുന്ന ദ് സ്പിരിറ്റ് ഓഫ് ദ് ബീഹൈവ് (1973)[1][2], എൽ സുർ (1983) എന്നിവയാണവ. [1][2]

ജീവചരിത്രം[തിരുത്തുക]

സ്പെയിനിലെ കരാന്റ്സ എന്ന സ്ഥലത്താണ് വിക്ടർ എറിസ് ജനിച്ചത്. മാഡ്രിഡ് യൂണിവേഴ്സിറ്റിയിൽ നിയമം, രാഷ്ട്രമീമാംസ, സാമ്പത്തികശാസ്ത്രം എന്നീ വിഷയങ്ങൾ പഠിച്ചു. എസ്യൂല ഒഫീഷ്യ‍ൽ ‍‍ഡി സിനിമറ്റോഗ്രാഫിയ എന്ന സ്ഥാപനത്തിൽ നിന്നും 1963 ൽ ചലച്ചിത്ര സംവിധാനം പഠിച്ചു. സംവിധായകനായി അറിയപ്പെടുന്നതിനു മുൻപ് നുവെസ്ട്രോ സിനി എന്ന സ്പാനിഷ് ചലച്ചിത്ര ജേണലിൽ ചലച്ചിത്രനിരൂപണവും വിമർശനവും എഴുതി.

അവലംബം[തിരുത്തുക]

  1. Ebert, Roger (November 20, 2012). "Spirit of the Beehive Movie Review (1973)". ശേഖരിച്ചത് June 8, 2016.
  2. "1,000 Greatest Films (Full List)". They Shoot Pictures, Don't They?. February 7, 2016. ശേഖരിച്ചത് June 8, 2016.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിക്ടർ_എറിസ്&oldid=3791605" എന്ന താളിൽനിന്ന് ശേഖരിച്ചത്