വിക്കിഫങ്ഷൻസ്
ദൃശ്യരൂപം
വിഭാഗം | |
---|---|
ഉടമസ്ഥൻ(ർ) | വിക്കിമീഡിയ ഫൗണ്ടേഷൻ |
സൃഷ്ടാവ്(ക്കൾ) | ഡെന്നി വ്‍രാന്തിച്ച് |
യുആർഎൽ | wikifunctions |
വാണിജ്യപരം | അല്ല |
ആരംഭിച്ചത് | ജൂലൈ 26, 2023 |
വിക്കിമീഡിയ ഫൗണ്ടേഷനു കീഴിലുള്ള സോഴ്‌സ് കോഡിന്റെ നിർമ്മാണം, പരിഷ്‌ക്കരണം, പുനരുപയോഗം എന്നിവ പ്രാപ്‌തമാക്കുന്നതിനായി സഹകരണത്തോടെ എല്ലാവർക്കും തിരുത്താവുന്ന കമ്പ്യൂട്ടർ ഫങ്ഷൻസിന്റെ കാറ്റലോഗാണ് വിക്കിഫങ്ഷസ്. ഘടനാപരമായ ഡാറ്റ ഉപയോഗിച്ച് വിക്കിപീഡിയയുടെ ഭാഷാ-സ്വതന്ത്ര പതിപ്പ് സൃഷ്ടിക്കുന്നതിനുള്ള വിക്കിഡാറ്റയുടെ വിപുലീകരണമായ അബ്‌സ്‌ട്രാക്റ്റ് വിക്കിപീഡിയയുമായി ഇതിന് അടുത്ത ബന്ധമുള്ളതാണ്.[1][2] വിക്കിലാംബ്ഡ എന്ന താത്കാലിക നാമാത്തോട് തുടങ്ങിയ ഈ പദ്ധതിക്ക് ഒരു പേരിടൽ മത്സരത്തിനുശേഷം 2020 ഡിസംബർ 22-ന് വിക്കിഫങ്ഷൻസ് എന്ന നാമം പ്രഖ്യാപിച്ചു. 2012-ൽ വിക്കിഡാറ്റയ്ക്ക് ശേഷം ആരംഭിക്കുന്ന ആദ്യത്തെ വിക്കിമീഡിയ പദ്ധതി ആണ് വിക്കിഫങ്ഷൻസ്. മൂന്ന് വർഷത്തെ വികസനത്തിന് ശേഷം, 2023 ജൂലൈ 26ന് വിക്കിഫങ്ഷസ് ഔദ്യോഗികമായി ആരംഭിച്ചു.
അവലംബം
[തിരുത്തുക]- ↑ ഹാരിസൺ, സ്റ്റീഫൻ (1 സെപ്റ്റംബർ 2021). "Wikipedia Is Trying to Transcend the Limits of Human Language". സ്ലേറ്റ് (in ഇംഗ്ലീഷ്). Archived from the original on 1 സെപ്റ്റംബർ 2021. Retrieved 1 സെപ്റ്റംബർ 2021.
- ↑ Couto, Luis; Teixera Lopes, Carla (15 September 2021). "Equal opportunities in the access to quality online health information? A multi-lingual study on Wikipedia". 17th International Symposium on Open Collaboration. OpenSym 2021. New York, NY, USA: Association for Computing Machinery: 12. doi:10.1145/3479986.3480000. ISBN 978-1-4503-8500-8.
പുറം കണ്ണികകൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- പദ്ധതി വിവരണം മെറ്റാ-വിക്കിയിൽ