വിക്കിപീഡിയ സംവാദം:ശൈലീപുസ്തകം/വാക്കുകളുടെ പൊതുശൈലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെലവ് / ചിലവ്[തിരുത്തുക]

രണ്ടു രീതിയും സാധാരണ ഉപയോഗത്തിലുള്ളതാണല്ലോ. ശരിയേതാണെന്ന് എങ്ങനെ നിശ്ചയിക്കും? ഇത് ഉൾപ്പെടുത്തേണ്ടതില്ല എന്നു കരുതുന്നു. --Vssun (സംവാദം) 17:28, 31 മാർച്ച് 2013 (UTC)

ചെല്ലുന്നതാണ് ചെലവ് എന്ന് കേരളപാണിനീയം. --സിദ്ധാർത്ഥൻ (സംവാദം) 17:31, 31 മാർച്ച് 2013 (UTC)

സൃഷ്ടി, പ്രവൃത്തി[തിരുത്തുക]

ഇതല്ലാതെയുള്ള പ്രയോഗങ്ങൾ ഏതൊക്കെയാണ്? മറ്റുള്ളവ അക്ഷരത്തെറ്റാണല്ലോ. ഇതും ഈ താളിൽ പ്രത്യേകം പരാമർശിക്കേണ്ടതില്ല എന്നാണ് അഭിപ്രായം --Vssun (സംവാദം) 17:30, 31 മാർച്ച് 2013 (UTC)

ഉദ്ദേശ്യം / ഉദ്ദേശം[തിരുത്തുക]

രണ്ടും വ്യത്യസ്ത അർത്ഥമുള്ള വാക്കുകളാണ്. ഉദ്ദേശ്യം = ലക്ഷ്യം, ഉദ്ദേശം = ഏകദേശം (കടപ്പാട്:നവീൻ ശങ്കർ) --Vssun (സംവാദം) 17:33, 31 മാർച്ച് 2013 (UTC)

പൊതുശൈലി[തിരുത്തുക]

ഇവിടെ സൂചിപ്പിച്ചിരിക്കുന്ന പൊതുശൈലികൾ നിർദ്ദേശങ്ങൾ മാത്രമാണെന്നും നിർബന്ധിതമല്ലെന്നും, എന്നാൽ തർക്കങ്ങളുണ്ടാകുന്നപക്ഷം ഇവിടെ നിർദ്ദേശിച്ചിരിക്കുന്ന രീതി ഉപയോഗിക്കേണ്ടതാണെന്നും താളിൽ കൂട്ടിച്ചേർക്കണോ? --Vssun (സംവാദം) 06:48, 4 ഏപ്രിൽ 2013 (UTC)

{{ഔദ്യോഗികമാർഗ്ഗരേഖ}} എന്ന ഫലകമാണ് ഇപ്പോൾ ചേർത്തിരിക്കുന്നത് (ഈ സംവാദം കണ്ടിരുന്നില്ല). മാറ്റണോ? --അജയ് ബാലചന്ദ്രൻ (സംവാദം) 14:48, 5 ഏപ്രിൽ 2013 (UTC)