വിക്കിപീഡിയ സംവാദം:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്/ചെക്ക്‌യൂസർ-തലക്കെട്ട്
ദൃശ്യരൂപം
ഈ നയങ്ങളൊക്കെ ആരാണു രൂപീകരിച്ചത്? ഇതേക്കുറിച്ച് എവിടെയെങ്കിലും ചർച്ചകൾ നടന്നിട്ടുണ്ടോ? അല്ല ഒരു യൂസർ സ്വന്തം ഇഷ്ടത്തിനനുസരിച്ച് രൂപപ്പെടുത്തിയ നയമാണോ? --Anoop | അനൂപ് (സംവാദം) 07:13, 6 ഫെബ്രുവരി 2013 (UTC)
- ഇതും കാണുക.--റോജി പാലാ (സംവാദം) 07:16, 6 ഫെബ്രുവരി 2013 (UTC)
- അവിടെ ചർച്ച ഒന്നും നടന്നതായി കാണുന്നില്ലല്ലോ. കാര്യനിർവ്വാഹകർക്കു മാത്രമേ ചെക്ക് യൂസർ ആകാവൂ, 2 വർഷത്തെ പ്രവൃത്തി പരിചയം വേണം തുടങ്ങിയ കാര്യങ്ങളൊക്കെ ആരാണു തീരുമാനിച്ചത്? --Anoop | അനൂപ് (സംവാദം) 07:19, 6 ഫെബ്രുവരി 2013 (UTC)
- എന്റെ അഭിപ്രായത്തിൽ വോട്ടെടുപ്പു തന്നെ അസാധുവാക്കണം. കൂടുതൽ സംവാദങ്ങൾക്കൊന്നും മുതിരാതെ വോട്ടെടുപ്പിൽ നിന്നും ഞാൻ വിട്ടുനിന്നു. ആകെ ഒരു നിഷ്പക്ഷമല്ലാത്ത തീരുമാനങ്ങളും ഇടപെടലുകളും--റോജി പാലാ (സംവാദം) 07:23, 6 ഫെബ്രുവരി 2013 (UTC)
- ഈ കാര്യങ്ങളിലൊക്കെ വ്യക്തമായ തീരുമാനമുണ്ടാകുന്നതു വരെ വോട്ടെടുപ്പ് നിർത്തി വെക്കണം എന്ന അഭിപ്രായമാണു എനിക്കും. ചെക്ക് യൂസറെ സൃഷ്ടിക്കാൻ എല്ലാവർക്കും എന്താണിത്ര തിടുക്കം? --Anoop | അനൂപ് (സംവാദം) 07:27, 6 ഫെബ്രുവരി 2013 (UTC)
- ഇതേക്കുറിച്ചുള്ള ഒരു ചർച്ച പഞ്ചായത്തിൽ ആരംഭിച്ചിട്ടുണ്ട്. --Anoop | അനൂപ് (സംവാദം) 07:39, 6 ഫെബ്രുവരി 2013 (UTC)