വിക്കിപീഡിയ സംവാദം:ഏഷ്യൻ മാസം 2017

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു പ്രമുഖ ഏഷ്യൻ രാജ്യമായ ഇന്ത്യ കൂടി ഇതിൽ ഉൾപ്പെടുത്താതെയിരുന്നതെന്താണ്?

malikaveedu 07:06, 6 നവംബർ 2017 (UTC)

ഇന്ത്യ വേണ്ട[തിരുത്തുക]

ഇന്ത്യ വേണ്ടെന്നാണ് എന്റെ അഭിപ്രായം. കാരണം ഇന്ത്യയെ സംബന്ധിച്ച് ലേഖനം എഴുതുന്നത് താരതമ്യേന എളുപ്പമാണ്. അങ്ങനെ വന്നാൽ ഞാൻ ഉൾപ്പടെയുള്ളവർ എളുപ്പവഴി നോക്കി ഇന്ത്യയിൽ മാത്രം ഒതുങ്ങി നിന്ന് ലേഖനം എഴുതും. ഇന്ത്യയുമായി ബന്ധപ്പെട്ട ലേഖനങ്ങൾ നമുക്ക് എപ്പോൾ വേണമെങ്കിലും എഴുതാമല്ലോ ? ഒരു മാസമെങ്കിലും മറ്റു രാജ്യങ്ങളെക്കുറിച്ച് എഴുതാൻ വേണ്ടിയാണ് ഏഷ്യൻ മാസം പോലുള്ള തിരുത്തൽ യജ്ഞങ്ങൾ നടത്തുന്നത് എന്നാണ് എന്റെ വിശ്വാസം. -അരുൺ സുനിൽ കൊല്ലം (സംവാദം) 10:13, 6 നവംബർ 2017 (UTC)[മറുപടി]

ഇന്ത്യ ഉൾപ്പെടുത്തുന്നതും നല്ലതാണ്[തിരുത്തുക]

ഇന്ത്യ കൂടി ഉൾപ്പെടുത്തിയാൽ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയ ദാരിദ്ര്യത്തിനു പരിഹാരമാകും എന്നതുപോലെതന്നെ ഇന്ത്യയിലെ അറിയപ്പെടാതെകിടക്കുന്ന പല സ്ഥലങ്ങളെക്കുറിച്ചുമുള്ള പുതിയ പുതിയ ലേഖനങ്ങൾ വിക്കിയിൽ ഉൾപ്പെടാനുളള സാഹചര്യം സംജാതമാകുകയും ചെയ്യും. ഒരു വലിയ രാജ്യമായ ഇന്ത്യയെ ഏഷ്യൻ മാസത്തിൽനിന്ന് ഒഴിവാക്കുന്നതിലൂടെ ഈ യജ്ഞത്തിനു ഒരു പൂർണ്ണത കൈവരുമോ എന്നൊരു സംശയവുമുണ്ട്. അതിനാൽ ഈ യജ്ഞത്തിൽ‌ ഉൾപ്പെടുത്തുന്ന കാര്യം പുനരാലോചിക്കുകയോ അടുത്ത യജ്ഞത്തിലെങ്കിലും ഇന്ത്യയെക്കൂടി ഉൾപ്പെടുത്തുവാനുള്ള തീരുമാനം കൈക്കൊള്ളുകയോ വേണ്ടതാണ് എന്ന് അഭിപ്രായപ്പെടുന്നു.

Martinkottayam (സംവാദം) 06:29, 7 നവംബർ 2017 (UTC)[മറുപടി]

ലേഖനങ്ങളുടെ ക്വാളിറ്റി[തിരുത്തുക]

പങ്കെടുക്കുന്നവർ ലേഖനങ്ങളുടെ എണ്ണത്തിൽ മാത്രം ശ്രദ്ധയൂന്നാതെ നിർമ്മിക്കുന്ന ലേഖനങ്ങളുടെ ക്വാളിറ്റിയും കൂടി ശ്രദ്ധിക്കേണ്ടതാണെന്ന് ഉണർത്തിച്ചുകൊള്ളുന്നു. അതുപോലെ തന്നെ ശ്രദ്ധേയതയുള്ളതും, ആവശ്യമായ അവലംബങ്ങൾ തീർച്ചയായും ഉൾപ്പെടുത്തിയതാവുകയും വേണം. ഒരു വിജ്ഞാനകോശത്തിൽ ഉൾപ്പെടുത്തുന്ന ലേഖനങ്ങൾ ഇപ്പോഴത്തേയും ഭാവിതലമുറയ്ക്കുംകൂടി ഉപകാരപ്രദമായി രീതിയിലാകേണ്ടതാണ്. അതിനാൽ ലേഖനങ്ങളിലെ തെറ്റുകുറ്റങ്ങൾ കഴിവതും ഒഴിവാക്കുവാൻ ശ്രമിക്കേണ്ടതാണ്. Martinkottayam (സംവാദം) 06:43, 7 നവംബർ 2017 (UTC)[മറുപടി]


"ഈ നവംബർ മാസം വിക്കിപീഡിയ ഏഷ്യൻ മാസം" എന്നതിലെ "പങ്കുചേരുക" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ 2016 ലെ ഏഷ്യൻ മാസം റിപ്പോർട്ടിലേയ്ക്കു പോകുന്നു. തിരുത്തുമല്ലോ. malikaveedu 08:42, 7 നവംബർ 2017 (UTC)

മറ്റു ഭാഷകൾ[തിരുത്തുക]

മറ്റു ഭാഷകളുടെ പട്ടികയിൽ ഇംഗ്ലീഷ് ഇല്ലല്ലോ ? ഇംഗ്ലീഷ് പേജിലെ പട്ടികയിൽ മലയാളവും ഇല്ല. പ്രശ്നം പരിഹരിക്കൂ..- അരുൺ സുനിൽ കൊല്ലം (സംവാദം) 04:00, 19 നവംബർ 2017 (UTC)[മറുപടി]