വിക്കിപീഡിയ സംവാദം:അപ്‌ലോഡ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തപ്പൽ മുദ്രയല്ല.. തപാലാണ്. --ചള്ളിയാൻ ♫ ♫ 02:17, 27 മാർച്ച് 2008 (UTC)[മറുപടി]

"പുസ്തകം, ഡിവിഡി, വർത്തമാനപ്പത്രം, മാസിക, ഇതുപോലെയുള്ള മറ്റ് സ്രോതസുകളിൽ നിന്നോ ഉള്ള" -> പുസ്തകങ്ങൾ, പത്രങ്ങൾ, മാസികൾ എന്നിവയോ സമാന സ്രോതസ്സുകളിൽ നിന്നോ.. എന്നാക്കുന്നതല്ലേ നല്ലത്? --ചള്ളിയാൻ ♫ ♫ 02:19, 27 മാർച്ച് 2008 (UTC)[മറുപടി]

ഭാഷ മെച്ചപ്പെടുത്തൂ. അതിനു സം‌വാദം വേണ്ടല്ലോ.--ഷിജു അലക്സ് 03:49, 27 മാർച്ച് 2008 (UTC)[മറുപടി]
ഇത് ഇംഗ്ലീഷ് വിക്കിപീഡിയയില് നിന്നുള്ള ചിത്രമാകുന്നു എന്നൊരു വരിയും കൂടെ നല്ലതാണ്‌--പ്രവീൺ:സംവാദം 04:17, 27 മാർച്ച് 2008 (UTC)[മറുപടി]
തപ്പൽ നിർത്തി തപാലാക്കി :--) സമാന സ്രോതസ്, ഇംഗ്ലീഷ് വിക്കി എന്നിവയു ചേർത്തു. --സാദിക്ക്‌ ഖാലിദ്‌ 09:14, 27 മാർച്ച് 2008 (UTC)[മറുപടി]
  1. മലയാളത്തിലെഴുതുക എന്ന് ചെക്ക് ചെയ്താലും‍ (വിക്കിപീഡിയയിൽ ഉപയോഗിക്കേണ്ട പേര് , ചുരുക്കം എന്നിവയിൽ ) ഇംഗ്ലീഷിലേ ടൈപ്പ് ചെയ്യാൻ പറ്റുന്നുള്ളു (Win 2K Professional / IE 6.0, Win 2K Professional /Firefox and Win XP Professional / IE7 )
  2. Win 2K Professional / IE 6.0 only: പകർപ്പവകാശ വിവരങ്ങൾ എന്നതിൽ കുറെ ചതുരപ്പെട്ടികൾ മാത്രമേ കാണുന്നുള്ളൂ (Win 2K Professional /Firefox is working properly. Win XP Professional / IE7 is also working correctly) — ഈ തിരുത്തൽ നടത്തിയത് ShajiA (സംവാദംസംഭാവനകൾ)
ഒന്നാമത്തെ പ്രശ്നം തീർന്നതായി കാണുന്നു. IE 6.0-ൽ എല്ലാ ഡോപ്പ് ഡൗണുകളും അങ്ങിനെ തന്നെയാ വരുന്നത്. അവിടെ യുനീകോഡ് എടുക്കില്ലെന്ന് തോന്നുന്നു. --സാദിക്ക്‌ ഖാലിദ്‌ 17:24, 23 ഡിസംബർ 2008 (UTC)[മറുപടി]

ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതുള്ള സഹായതാളിലേക്കുള്ള കണ്ണി തുടക്കത്തിൽ ഏറ്റവും മുകളിലായി കൊടുക്കണം. അതേ പോലെ ചിത്രത്തിന്റെ സഹായതാളിന്റെ അവസാനം അപ്‌ലോഡ് താളിലേക്കും കണ്ണി കൊടുക്കണം. --Shiju Alex|ഷിജു അലക്സ് 05:54, 25 ഓഗസ്റ്റ്‌ 2008 (UTC)

പുതിയ അപ്ലോഡ് പേജ്[തിരുത്തുക]

ഇവിടെ പുതിയ അപ്ലോഡ് പേജ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു..--♔ കളരിക്കൻ ♔ | സംവാദം 14:28, 17 ഒക്ടോബർ 2010 (UTC)[മറുപടി]

അവ അക്ഷരപിശകില്ലാതെ, സങ്കീർണ്ണമാകാതെ ഉണ്ടാക്കാൻ ശ്രദ്ധിക്കുമല്ലോ. ഇപ്പോഴത്തെ അപ്‌ലോഡ് താൾ വളരെ ലളിതമാണെന്ന് അഭിപ്രായം. അത് നശിപ്പിക്കാതിരിക്കുന്നതാണ് നല്ലത്. സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന താളിന് പൂർണ്ണ രൂപം കൈവന്ന ശേഷം സമൂഹാഭിപ്രായം ശേഖരിച്ചിട്ട് യഥാർത്ഥ അപ്‌ലോഡ് താൾ പുതുക്കുക. ആശംസകൾ.--പ്രവീൺ:സംവാദം 17:35, 17 ഒക്ടോബർ 2010 (UTC)[മറുപടി]
പൂർണ്ണ രൂപം ഒരുകാലത്തും ആവില്ല..തന്നെയുമല്ല വിക്കിപീഡിയ പോലും പൂർണ്ണമല്ല...ഇവിടെ നിന്നു കോണ്ടും പുതിയ അപ്ലോഡ് പേജ് എഡിറ്റു ചെയ്യാമല്ലോ...ഷിജു ചെയ്തപോലെ...ദയവായി പഞ്ചായത്ത് ഒന്നു ശ്രദ്ധിക്കൂ...മാറ്റം ഒന്ന് മാറ്റുന്നു...മറ്റുള്ളവരും ഒന്ന് എഡിറ്റട്ടെ...--♔ കളരിക്കൻ ♔ | സംവാദം 18:12, 17 ഒക്ടോബർ 2010 (UTC)[മറുപടി]
ഇത് ഒരു യൂസർ താൾ അല്ലല്ലോ. അക്ഷരപിശകില്ലാതെയെങ്കിലും ഈ താൾ നിർത്തേണ്ടതാണ്. എല്ലാ ഉപയോക്താക്കൾക്കും ഉപയോഗിക്കേണ്ടിവരുന്നതും വിക്കിപീഡിയയുടെ മുഖമായി നിൽക്കുന്നതുമായ താളുകൾ സ്വന്തം ഇഷ്ടപ്രകാരം ഏകപക്ഷീയമായി തിരുത്തുകയല്ല വേണ്ടത്. തിരുത്തുന്നതിന് മുമ്പ് സമവായം ആവശ്യമാണ്. പ്രത്യേകിച്ച് മുമ്പ് താളിലുണ്ടായിരുന്നതിലധികം യാതൊരു വിവരങ്ങളും പുതിയ താൾ തരുന്നില്ല എന്നിരിക്കെ. --പ്രവീൺ:സംവാദം 19:04, 17 ഒക്ടോബർ 2010 (UTC)[മറുപടി]

ഈ തടയൽ ഞാൻ ഏത് നയം ലംഘിച്ചതിനാലെന്നു വ്യക്തമാക്കണം..( തടയൽ നയം)

ബിനോ, ഇത് തടയൽ (Block) അല്ല, സംരക്ഷണം (Protection) ആണ്. തിരുത്തലുകളുടെ അന്തിമഫലം നോക്കാതെയുള്ള മാറ്റങ്ങൾ ചിലപ്പോഴെങ്കിലും ദോഷകരമായ സ്ഥിതിവിശേഷം സൃഷ്ടിച്ചേക്കാം. അവ ഒഴിവാക്കാനൊരു മുൻകരുതൽ എന്നു മാത്രം. ഉദാഹരണത്തിന് അപ്‌ലോഡ് താളിൽ {{വിവരങ്ങൾ}}ക്ക് പകരം {{information}} വരാൻ നൽകുമ്പോൾ അവ തെറ്റായാണ് ഉപയോഗിക്കപ്പെടുക. അപ്‌ലോഡ് ചെയ്യുന്ന പ്രമാണങ്ങളിൽ വേണ്ട യാതൊരു വിവരവും (നൽകിയിട്ടുണ്ടെങ്കിൽ പോലും) അതു മൂലം പ്രമാണം താളിൽ പ്രത്യക്ഷപ്പെടില്ല. വിക്കിപീഡിയയിൽ പൊതുജനസമ്പർക്കമേറെയുള്ളതും മാറ്റമില്ലാതെ നിൽക്കേണ്ടതുമായ താളുകൾ സംരക്ഷിക്കേണ്ടത് ആവശ്യമാണ് (ഉദാ: പ്രധാന താൾ). വരുത്തേണ്ട മാറ്റങ്ങൾ സൃഷ്ടിച്ച് സമവായം കൈക്കൊള്ളുന്നതിനനുസരിച്ച് താളിന്റെ സംരക്ഷണം നീക്കി അത് പുതുക്കാവുന്നതാണ്.--പ്രവീൺ:സംവാദം 14:23, 18 ഒക്ടോബർ 2010 (UTC)[മറുപടി]


ഓ അപ്പോൾ ഇതാണ് പ്രശ്നം സംരക്ഷണം....

  • Administrators should not protect or unprotect a page to further their own position in a content dispute
മാത്രമല്ല
  • On pages that are experiencing edit warring, temporary full protection can force the parties to discuss their edits on the talk page, where they can reach consensus
ഇതിൽ എഡിറ്റ് വാർ ഉണ്ടെങ്കിൽ മാത്രം ചെയ്യാവുന്ന ഒന്നാണ് ഇത്.
  • ഇത് ഇപ്പോഴും Semi Protected ആണ് എന്നോർക്കുക,തന്നെയുമല്ല ആംഗലേയ വിക്കിയിലെ അപ്ലോഡ് താളാണ് അതായത് ഒരു ലോഗിൻ ചെയ്ത യൂസർക്കുമാത്രം മാറ്റങ്ങൾ വരുത്താവുന്നതാണ്.....
  • ഇത് ഒരു ഹൈ റിസ്ക്ക് പേജ് ആയി താങ്കൾ എടുത്തുവെങ്കിൽ എന്തുകൊണ്ടെന്നു വിശദീകരിച്ച് എല്ലാവരും ഒരു സമവായത്തിലെത്തിയതിനു ശേഷം സം രക്ഷണം ആംഗലേയ വിക്കിയിലെ (മലയാളത്തിലുണ്ടെങ്കിൽ അതും) നിയമങ്ങൾക്കും രീതികൾക്കും അനുസരിച്ച് ചെയ്യേണ്ടതാകുന്നു
  • ആംഗലേയ വിക്കിയിലെ അതെ അപ്ലോഡ് പേജാൺ ഞാൻ നിർമ്മിച്ച അപ്ലോഡ് പേജിനും ആധാരം, കുറച്ച് മാറ്റങ്ങൾ വരുത്തി എന്നുള്ളതു ശരിതന്നെ, പക്ഷേ അത് വിക്കിയിലെ ഒരു നിയമം ലഘിച്ചുകൊണ്ടായിരുന്നില്ല. താങ്കളുടെ ഈ തീരുമാനം പുനഃപരിശോധിക്കേണ്ടതാകുന്നു... സ്വന്തം താൽപ്പര്യത്തേക്കാൽ വിക്കിയിലെ താല്പ്പര്യത്തിനാണ് വില നൽകേണ്ടത്..
  • താങ്കൾക്ക് ഒരു പക്ഷേ ഞാൻ നിയമം ലംഘിച്ചു എന്നു വ്യക്തമായി ബോധ്യമുണ്ടെങ്കിൽ ദയവായി കാരണം വിശദീകരിക്കാൻ താൽപ്പര്യപ്പെടുന്നു...--♔ കളരിക്കൻ ♔ | സംവാദം 06:24, 20 ഒക്ടോബർ 2010 (UTC)[മറുപടി]


ചങ്ങാതീ, താൾ പ്രൊട്ടക്റ്റ് ചെയ്യേണ്ടി വന്ന അവസ്ഥ മനസ്സിലായില്ലെന്ന് ഭാവിക്കയാണോ? നയങ്ങൾ താങ്കളുടെ താത്പര്യപ്രകാരം വ്യാഖ്യാനിച്ച് വിശദീകരിക്കേണ്ട ആവശ്യമില്ല. എല്ലാവരും അവരവർക്കായി വ്യാഖ്യാനിച്ച് വെച്ചിട്ടുണ്ട് :). താങ്കൾ നല്ലൊരു അപ്‌ലോഡ് താളുണ്ടാക്കി (കരട്) സമവായം കൈവരിക്കൂ. താൾ അൺപ്രൊട്ടക്റ്റ് ചെയ്ത് അത് ഉൾപ്പെടുത്താം. നന്ദി --പ്രവീൺ:സംവാദം 08:04, 20 ഒക്ടോബർ 2010 (UTC)[മറുപടി]


താങ്കൾ ഒരു അഡ്മിൻ ആയി നിലനിൽക്കുന്നത് വിക്കിയുടെ താൽപ്പര്യങ്ങൾ രക്ഷിക്കുന്നതിലേക്കാണ്...ആല്ലാതെ സ്വന്തം അഡ്മിൻ കഴിവുകളുപയോഗിച്ച് മറ്റുള്ളവരുടെ എഡിറ്റുകൽ തഴയുകയല്ല വേണ്ടത്...തന്നെയുമല്ല ആംഗലേയ വിക്കിയിലെ നിയമങ്ങളാണ് ഇവിടത്തെ നിയമങ്ങൾക്ക് അടിസ്ഥാനവും.

  • വിക്കിപീഡിയയിൽ പൊതുജനസമ്പർക്കമേറെയുള്ളതും മാറ്റമില്ലാതെ നിൽക്കേണ്ടതുമായ താളുകൾ സംരക്ഷിക്കേണ്ടത് ആവശ്യമാണ് താങ്കളുടെ ഈ വിശദീകരണം വിക്കിയുടെ ഏത് നയം മൂലമാണെന്ന് ഒന്ന് വ്യക്തമാക്കേണ്ടിയിരിക്കുന്നു..ഒരാൾക്കു തോന്നിയപോലെ താളുകൾ സംരക്ഷിക്കണമെങ്കിൽ പിന്നെ എന്തിനാൺ ഇത് ഏവർക്കും എഡിറ്റു ചെയ്യാം എന്ന് പറയുന്നത്...
  • താൾ പ്രൊട്ടക്റ്റ് ചെയ്യേണ്ടി വന്ന അവസ്ഥ മനസ്സിലായില്ലെന്ന് ഭാവിക്കയാണോ- ഏതവസ്ഥയാണ് ഉള്ളത്, ഞാൻ ആ താളിനെ തക്ർത്തിട്ടൊന്നുമില്ലല്ലോ, ഇതിലും എത്രയോ നല്ലതാണ് ഷിജുവിന്റെ മറുപടി , താൾ നിലനിർത്തിക്കൊണ്ടു തന്നെ എഡിറ്റ് ചെയ്തിരിക്കുന്നു.
  • നയങ്ങൾ താങ്കളുടെ താത്പര്യപ്രകാരം വ്യാഖ്യാനിച്ച് വിശദീകരിക്കേണ്ട ആവശ്യമില്ല- എനിക്കിത് വ്യഖ്യാനിക്കേണ്ട കാര്യങ്ങളൊന്നുമില്ല, ആംഗലേയ വിക്കിയിലെ വാക്കുകൽ അതെപടിയാണ് ഇവിടെയും എഴുതിയിരിക്കുന്നത്..
  • എല്ലാവരും അവരവർക്കായി വ്യാഖ്യാനിച്ച് വെച്ചിട്ടുണ്ട് - ഉണ്ടെങ്കിൽ അത് എവിടെയാണ് എന്ന് ഒന്നു കാട്ടിത്തരുക..
  • താങ്കൾ നല്ലൊരു അപ്‌ലോഡ് താളുണ്ടാക്കി (കരട്) സമവായം കൈവരിക്കൂ. താൾ അൺപ്രൊട്ടക്റ്റ് ചെയ്ത് അത് ഉൾപ്പെടുത്താം ഇത് പറയുന്നതിൻ മുമ്പ് ഇപ്പോഴുള്ള അപ്ലോഡ് താളിന്റെ നിർമ്മിതി ഒരു സമവായത്തിലെത്തിയതായി എനിക്ക് കാണാൻ കഴിയുന്നില്ലല്ലോ, മറിച്ച് ഉണ്ടാക്കിയ ഒരു താളിൽ നിന്നും മാറ്റങ്ങൾ വരുത്തിയാൺ ഇപ്പോഴുള്ള നിലയിലെത്തിയിരിക്കുന്നത്...
  • ആ നിലയ്ക്ക് പുതിയതായി ഉണ്ടാക്കിയ താളിൽ മാറ്റങ്ങൾ വരുത്തി അതിനെ നിലനിർത്താൻ ശ്രമിക്കുകയാണ് വേണ്ടത്. അല്ലാതെ അതിനെ കരട് എന്ന മൂലയിലെ ഒരു കരടാക്കി മാറ്റാനല്ല ഉദ്ധേശിച്ചത്, അതിനുവേണ്ടിയല്ല കഷ്ടപ്പെട്ട് താൾ എഴുതി ഉണ്ടാക്കിയത്...
  • ദയവു ചെയ്ത് പുതിയ മാറ്റങ്ങൾ ഉൾക്കൊള്ളുവാൻ ശ്രമിക്കുക
  • ഇനി എനിക്ക് ഈ താളിലേക്കായി ഒന്നും ചെയ്യേണ്ട കാര്യമുണ്ടെന്നു താന്നുന്നില്ല്, കാരണം മറ്റേയറ്റത്തുള്ള ആൾ ഒരു ഏകാധിപത്യ അഡ്മിനായതുകൊണ്ട്--♔ കളരിക്കൻ ♔ | സംവാദം 09:31, 20 ഒക്ടോബർ 2010 (UTC)[മറുപടി]

ചങ്ങാതീ, ഒരിക്കൽ റിവേർട്ട് ചെയ്ത, താങ്കൾ പുനഃസ്ഥാപിച്ച, ശരിയായ ഫലം തരാത്ത നാൾപ്പതിപ്പ് നീക്കം ചെയ്തതിനും, അത്തരത്തിലുള്ള മുൻപിൻ നോക്കാത്ത തിരുത്തലുകളിൽ നിന്ന് താൾ സംരക്ഷിച്ചതിനാണ് താങ്കളീ പേജ് നിറയെ എഴുതിയിട്ടിരിക്കുന്നത്. ഈ എഴുതിക്കൂട്ടുന്നതിന്റെ പകുതി ഊർജ്ജം മതിയല്ലോ നല്ലൊരു അപ്‌ലോഡ് താൾ സൃഷ്ടിച്ചിട്ട് അത് ഉൾപ്പെടുത്താൻ ആവശ്യപ്പെടാൻ. 2007-ലെ അവസ്ഥയും ആളും വായനക്കാരുമല്ല വിക്കിപീഡിയയ്ക്ക് 2010-ൽ ഉള്ളത് എന്നും പറഞ്ഞുകൊള്ളട്ടെ. ഞാൻ എന്റെ അഭിപ്രായം വ്യക്തമായും ദൃഢമായും പറഞ്ഞു കഴിഞ്ഞു. ദയവായി ആരോപണങ്ങളുന്നയിക്കുന്നതിന് മുമ്പ് അവ സ്വയമെങ്കിലും പരിശോധിക്കുക. മറ്റാർക്കെങ്കിലും എന്റെ നിലപാട് വ്യക്തമായില്ലെങ്കിലൊഴൊച്ച് എന്റെ എന്റെ ഭാഗത്തുനിന്നുള്ള സംവാദം പൂർണ്ണമാണ്, അത് അവസാനിച്ചിരിക്കുന്നു. നന്ദി. ആശംസകൾ--പ്രവീൺ:സംവാദം 10:13, 20 ഒക്ടോബർ 2010 (UTC)[മറുപടി]


ഇനിയെങ്കിലും താങ്കൾ ഒന്ന് മനസിലാക്കിയൽ കൊള്ളാം, ആരോപണങ്ങൾ സ്വയം പരിശോധിക്കുകയല്ല വേണ്ടത് മറിച്ച് അത് വിക്കി നയങ്ങൾക്കനുസൃതമാണോ എന്ന് മാത്രം നോക്കിയാൽ മതി, 2007 ലെ അവസ്ഥയോ ആളോ വായനക്കാരോ വിക്കിയുടെ നിയമങ്ങളെ, നിയമങ്ങളല്ലാതാക്കി മാറ്റുന്നില്ലല്ലോ പിന്നെ അത് നോക്കുന്നതിന്റെ ആവശ്യകത് ഉണ്ട് എന്ന് തോന്നുന്നില്ല...താങ്കൾ ഒരു ബ്യൂറോക്രാറ്റ് എന്ന നിലയ്ക്ക് താങ്കൾക്ക് പേജ് സംരക്ഷിക്കുകയോ, നീക്കുകയോ അതുമല്ലെങ്കിൽ വേറെ പലതും ചെയ്യാമായിരിക്കാം, പക്ഷേ അത് വിക്കിയിൽ ഉള്ള നയങ്ങൾക്കനുസരിച്ചാകണം എന്നാൺ ഞാൻ പറഞ്ഞത്....ഈ അപ്ലോഡ് താൾ നല്ല് രീതിയിലോ ചീത്ത രീതിയിലോ ആക്കണമെന്നുദ്ധേശിച്ചല്ല ഞാൻ ഇവിടെ അംഗത്തം എടുത്തത്....ഒരു പക്ഷേ മറ്റെല്ലാ മലയാളം വിക്കി ഉപഭോക്താക്കൾക്കും താങ്കളുടെ ഈ നടപടി പൂർണ്ണ സമ്മതമായിരിക്കും...(നയങ്ങളേക്കാൾ വ്യക്തി താൽപ്പര്യത്തിനാണ് മുൻഗണൻ എന്നുവേണം പറയാൻ)...ഞാനീ എഴുതിക്കൂട്ടിയതിന്റെ തുടക്കത്തിലെങ്കിലും താങ്കൾക്കു പറയാമല്ലോ...ബിനു നയങ്ങൾ പാലിക്കാതെ വന്നതിനാൽ താൾ സം രക്ഷിക്കുന്നു എന്നോ മറ്റോ അങ്ങനെയെങ്കിൽ ഒരിക്കലും ഒരു അഭിപ്രായ വ്യത്യാസത്തിനു സാധ്യതയില്ലല്ലോ......

  • എന്തായാലും എഴുതിയത് എഴുതി, ഇനി ഇങ്ങനെ ഒരു മാറ്റത്തിനുള്ള നീക്കം ഞാൻ എടുക്കുന്നുമില്ല, ആ താളിൽ ഞാൻ കൈ വയ്ക്കുന്നുമില്ല...മറ്റുള്ളവർ എഴുതി സമവായത്തിലേക്കെത്തിക്കൊള്ളട്ടെ...

നന്ദി...വളരെയധികം ആശംസകൾ....--♔ കളരിക്കൻ ♔ | സംവാദം 10:56, 20 ഒക്ടോബർ 2010 (UTC)[മറുപടി]

ഒന്നു രണ്ട് തിരുത്തലുകൾ[തിരുത്തുക]

പരക്കെ ഉപയോഗിക്കുന്ന പദങ്ങൾ ആക്കി, ആ പദങ്ങൾ മാറ്റുകയാണെങ്കിൽ എല്ലായിടത്തേയും സമാന പദങ്ങൾ മാറ്റേണ്ടതാണ്. അല്ലെങ്കിൽ അനാവശ്യ ആശയക്കുഴപ്പമാണെന്നഭിപ്രായം. തെറ്റാണെങ്കിൽ റിവേർട്ടുക--പ്രവീൺ:സംവാദം 18:25, 6 ജനുവരി 2011 (UTC)[മറുപടി]

ന്യായോപയോഗചിത്രങ്ങൾ ചേർക്കുമ്പോൾ അപ്‌ലോഡ് ഫോമടക്കം ഇന്റർഫേസ് മുഴുവൻ ഇംഗ്ലീഷിലാകുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു. ml-nonfree ഭാഷ ഉപയോഗിക്കാൻ പറയ്യുന്നതുകൊണ്ടാണ് അങ്ങനെ വരുന്നത്. അത് ml ആക്കി മാറ്റാൻ ചലച്ചിത്രങ്ങളുടെ പോസ്റ്റർ അപ്ലോഡ് ചെയ്യുന്ന ഭാഗത്ത് മാറ്റം വരുത്തുന്നു. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ റിവർട്ട് ചെയ്യുക. അല്ലെങ്കിൽ മറ്റുള്ളവയിലും അങ്ങനെ ചെയ്യാം. --Vssun (സംവാദം) 05:18, 3 ഡിസംബർ 2011 (UTC)[മറുപടി]

സാർ മലയാളം വേഡിൽ റ്റൈപ്പുചെയ്ത്ത എങ്ങനെ അപ്പ് ലേഡ് ചെയ്യാം.?

സർ ,ഞാൻ ഒരു അർതിക്ൽ ചെയ്തിരുന്നു എന്നാൽ അതിൽ ഞാൻ ഉദ്യെസിച്ച ഇമേജ് ഉൾപെടുത്താൻ പട്ടുനില്ല .ഞാൻ അപ്ലോഡ് ചെയ്ത ഫോട്ടോ ആ പോസ്റ്റിൽ ഉൾപെട്ടു കാണുനില്ല ..എന്താവും പ്രശ്നം ..?കൊമെന്സിൽ ഇട്ട ഫോട്ടോസ് മലയാളം പോസ്റ്റിൽ ഉൾപെടുത്താൻ എന്താണ് വേണ്ടത്..?