Jump to content

വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2013/വിക്കിജലയാത്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:WS2013/WWE എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉദാഹരണം
ഉദാഹരണം

വിക്കിസംഗമോത്സവത്തിന്റെ അനുബന്ധമായും കഴിഞ്ഞ വർഷം നടത്തിയ വിക്കിവനയാത്രയുടെ തുടർച്ചയായും 2013 ഡിസംബർ 23-ന് ഒരു വിക്കിജലയാത്ര സംഘടിപ്പിക്കുവാൻ ഉദ്ദേശിക്കുന്നു. തിരഞ്ഞെടുത്ത ഒരു സംഘം വിക്കിമീഡിയാസന്നദ്ധപ്രവർത്തകരും തിരഞ്ഞെടുത്ത വിഷയങ്ങളിൽ ആധികാരികമായ വൈദഗ്ദ്ധ്യമുള്ള അദ്ധ്യാപക/ഗവേഷണപ്രമുഖരുമാണു് ഈ യാത്രയിൽ പങ്കുചേരുക. വിക്കിസംഗമോത്സവത്തോടനുബന്ധിച്ച് മലയാളം വിക്കിസമൂഹത്തിന്റെ അതിഥികളായി എത്തിച്ചേരുന്ന മറ്റ്‌ ഇന്ത്യൻ വിക്കിസമൂഹാംഗങ്ങളും ജലയാത്രയിൽ ഉൾപ്പെടും.

പ്രധാന ആശയങ്ങൾ

[തിരുത്തുക]
  • വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാൻ വേണ്ടി രെജിസ്റ്റർ ചെയ്തിട്ടുള്ളവർ സ്വതേ ഈ പരിപാടിയിൽ ഉൾപ്പെടുന്നില്ല. അതായതു് വിക്കിസംഗമോത്സവത്തിന്റെ രെജിസ്റ്റ്രേഷൻ കൂടാതെ, വിക്കിജലയാത്രക്കുവേണ്ടി പ്രത്യേകം രെജിസ്റ്റർ ചെയ്യേണ്ടതുണ്ട്
  • വിക്കിജലയാത്ര കേവലം ഒരു വിനോദയാത്രയല്ല. വിനോദത്തിനേക്കാൾ പഠനത്തിനും വിജ്ഞാനസമാഹരണത്തിനും പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഒരു പരിപാടിയായിരിക്കും ഇത്.
  • പരിമിതമായ എണ്ണം ആളുകൾക്കേ വിക്കിജലയാത്രയിൽ പങ്കെടുക്കാൻ അവസരം ലഭിക്കൂ. ഈ പരിപാടിയുമായി ബന്ധപ്പെടുത്തി നാമനിർദ്ദേശം ചെയ്ത പ്രത്യേകവിഷയങ്ങളിലുള്ള ലേഖനങ്ങൾ, മലയാളത്തിലോ ഇംഗ്ലീഷിലോ മറ്റേതെങ്കിലും ഇന്ത്യൻ ഭാഷകളിലോ എഴുതുകയോ പരിപോഷിപ്പിക്കുകയോ ചെയ്ത ആളുകൾക്കാണ് ജലയാത്രയിൽ മുൻ‌ഗണന ലഭിക്കുക. കൂടാതെ, ആലപ്പുഴയിൽ അതിഥികളായി എത്തുന്ന വിക്കിമീഡിയന്മാർക്ക് തദ്ദേശവാസികളേക്കാൾ മുൻ‌ഗണന ലഭിച്ചെന്നിരിക്കാം. ഇവയെക്കുറിച്ചുള്ള മാനദണ്ഡങ്ങൾ തുറന്ന ചർച്ചകൾക്കുശേഷം ഈ താളിൽ പിന്നീട് ചേർക്കുന്നതാണ്.
  • രാവിലെ 9.00 മണി മുതൽ ഉച്ച തിരിഞ്ഞ് 3.00 മണിവരെയാണ് ഇപ്പോൾ വിക്കിജലയാത്രയുടെ സമയമായി നിശ്ചയിച്ചിരിക്കുന്നത്. ഇതു ഭേദഗതികൾക്കു വിധേയമാണ്.
  • വിക്കിജലയാത്രയിൽ പങ്കെടുക്കുന്നവർ ആവശ്യമായ എല്ലാ സുരക്ഷാനിയമങ്ങളും കീഴ്വഴക്കങ്ങളും പാലിക്കാൻ ബാദ്ധ്യസ്ഥരായിരിക്കും.
  • വിക്കിജലയാത്രയിലുടനീളം വിക്കിമീഡിയാ പദ്ധതികൾക്കനുയോജ്യമായ ചിത്രങ്ങളും മറ്റു മീഡിയാ രൂപങ്ങളും സമ്പാദിച്ച് അവ വിക്കിമീഡിയ കോമൺസിലേക്ക് സ്വതന്ത്രാനുമതിയിൽ ചേർക്കുക എന്നതു് പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായിരിക്കും.
  • വിഷയസംബന്ധമായി പ്രാധാന്യമുള്ള സ്ഥലങ്ങളുടേയും മറ്റും QR കോഡുകളും ജിയോകോഡുകളും സൃഷ്ടിച്ച് ആലപ്പുഴയെ ഒരു QR കോഡ് ശ്രദ്ധാകേന്ദ്രമാക്കി ലോകസഞ്ചാരഭൂപടത്തിൽ കൊണ്ടുവരികയും അവയിലേക്ക് വിക്കിപീഡിയ/വിക്കിവോയേജ് താളുകൾ ബന്ധിപ്പിക്കുകയും ചെയ്യുക എന്നതു് ജലയാത്രയുടെ മറ്റൊരു പ്രധാന ലക്ഷ്യമായിരിക്കും. പരിപാടിയുടെ തുടർച്ചയായി വരുന്ന ഇത്തരം പ്രവർത്തനങ്ങളിൽ പങ്കുചേരാൻ യാത്രയിലെ അംഗങ്ങളെ പ്രതീക്ഷിക്കുന്നതാണ്.