വിക്കിപീഡിയ സംവാദം:വിക്കിസംഗമോത്സവം - 2013/വിക്കിജലയാത്ര
ദൃശ്യരൂപം
താളുകൾ ചെയ്യുമ്പോൾ പൊതുവെ പിന്തുടരുന്ന ശൈലികളും രീതികളും തുടരുക. പലർ പലവിധത്തിൽ താളുകൾ ചെയ്ത് വെയ്ക്കുന്നത് അഭികാമ്യമല്ലെന്നെന്റെ അഭിപ്രായം. നിലവിലുള്ള രീതികൾ ചലഞ്ച് ചെയ്യണമെന്നുണ്ടെങ്കിൽ അതിനിത് വേദിയാക്കാതെ അത് മറ്റൊരു വഴിക്ക് ചെയ്യുക.--പ്രവീൺ:സംവാദം 16:16, 4 നവംബർ 2013 (UTC)
നന്ദി പ്രവീൺ, ഈ താളിൽ സമഗ്രമായ പരിഷ്കരണം ആവശ്യമുണ്ട്. വിക്കിസംഗമോത്സവത്തിന്റെ ‘താളൊരുക്കം’ തന്നെ ഒരു വലിയ ജോലിയാണു്. എല്ലാ ഉപയോക്താക്കളും അവയിൽ പങ്കുചേരുകയും താളുകൾക്കെല്ലാം ഒരേ രൂപവും ശൈലിയും കൈവരുത്തണമെന്നും സവിനയം അഭ്യർത്ഥിക്കുന്നു. വിശ്വപ്രഭViswaPrabhaസംവാദം 18:51, 4 നവംബർ 2013 (UTC)
പരിപാടികളുടെ താളിൽ വിക്കിജലയാത്രയുടെ സമാപന സമയം 17.30 എന്നു കാണുന്നു. രൺറ്റീഅറ്റത്തു പറഞ്ഞ സമയം ഏകീകരിക്കുമല്ലൊ.Satheesan.vn (സംവാദം) 03:23, 20 നവംബർ 2013 (UTC)