വിക്കിപീഡിയ:നാൾപ്പതിപ്പ് മായ്ക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വിക്കിപീഡിയ:Revision deletion എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ഈ താൾ മലയാളം വിക്കിപീഡിയയുടെ ഔദ്യോഗിക നയമായി കണക്കാക്കുന്നു. വിക്കിപീഡിയ ലേഖകർ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ട മാനദണ്ഡമായി അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങൾ മാറ്റമില്ലാത്തതല്ല. സാമാന്യബുദ്ധിക്കും സന്ദർഭത്തിനും ഇണങ്ങുംവിധം വേണം ഇവ ഉപയോഗിക്കേണ്ടത്. ഈ താൾ തിരുത്തുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, ആ പ്രവൃത്തി സർവ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാൽ സംവാദം താളിൽ രേഖപ്പെടുത്തുക.
ഈ താളിന്റെ രത്നച്ചുരുക്കം: വളരെ അനുചിതമായ തിരുത്തലുകളും തിരുത്തലിന്റെ ചുരുക്കവും ശുദ്ധീകരിക്കാനായി കാര്യനിർവാഹകർക്ക് ലഭ്യമായ ഒരു മീഡിയവിക്കി സംവിധാനമാണ് നാൾപ്പതിപ്പ് മായ്ക്കൽ. മാനദണ്ഡങ്ങളനുസരിച്ചാണ് ഇതുപയോഗിക്കേണ്ടത്.

നാൾപ്പതിപ്പ് മായ്ക്കൽ (RevisionDelete RevDel അല്ലെങ്കിൽ RevDelete) ഒരു കാര്യനിർവാഹക ഉപകരണമാണ്. നാൾവഴിയിലെ ഒരു നാൾപ്പതിപ്പോ ലോഗോ നീക്കം ചെയ്യുന്നതിന് (ദർശനീയത മറയ്ക്കുന്നതിന്) ഈ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഇത് തിരഞ്ഞെടുത്ത നാൾപ്പതിപ്പുകളുടെ ദർശനീയത മറയ്ക്കുന്നതിനായി ഉപയോഗിക്കാം. താൾ മുഴുവനും നീക്കം ചെയ്തശേഷം ചില നാൾപ്പതിപ്പുകൾ മാത്രം പ്രദർശിപ്പിക്കുക എന്ന പണ്ടുണ്ടായിരുന്ന രീതി ഈ സംവിധാനം നിലവിൽ വന്നതോടെ ഏറെക്കുറെ ഉപയോഗിക്കപ്പെടാതായിട്ടുണ്ട്. ഈ സംവിധാനം അതിനുള്ള മാനദണ്ഡമനുസരിച്ചുവേണം ഉപയോഗിക്കാൻ.

ഈ സംവിധാനമുപയോഗിച്ച് ഒരു നാൾപ്പതിപ്പിലെഴുതിയ കാര്യങ്ങളോ തിരുത്തൽ നടത്തിയ ആളുടെ ഉപയോക്തൃ നാമമോ എഡിറ്റ് സമ്മറിയോ ലോഗ് സമ്മറിയോ മറയ്ക്കാവുന്നതാണ്. മലയാളം വിക്കിപീഡിയയിൽ നാൾപ്പതിപ്പ് മറയ്ക്കുക എന്ന സംവിധാനം ഉപയോഗിക്കുന്നതിന് താഴെപ്പറയുന്ന മാനദണ്ഡങ്ങളുണ്ട് .

ഏതൊരു കാര്യനിർവാഹകർക്കും ഉപയോക്താക്കളുടെ അഭ്യർത്ഥനയനുസരിച്ച് നാൾപ്പതിപ്പുകൾ മായ്ക്കാവുന്നതാണ്. നാൾപ്പതിപ്പ് മായ്ച്ചതിനെപ്പറ്റി ഉപയോക്താക്കൾക്ക് ആശങ്കകളുണ്ടെങ്കിൽ അത് കാര്യനിർവാഹകരെ അറിയിക്കാവുന്നതാണ്. രഹസ്യസ്വഭാവമുള്ള വിഷയങ്ങളെപ്പറ്റി തിരുത്തൽ നടത്തിയ ഉപയോക്താക്കളുമായി ചർച്ച ചെയ്യുവാൻ സംവാദം താളുകൾ ഉപയോഗിക്കുന്നതിനു പകരം ഇ-മെയിൽ ഉപയോഗിക്കുന്നത് വിഷയം കൂടുതൽ പേർ കാണുന്നത് തടയാൻ സഹായകമാകും.

നാൾപ്പതിപ്പ് മായ്ക്കൽ പ്രക്രിയ: വിഹഗവീക്ഷണം[തിരുത്തുക]

നാൾപ്പതിപ്പ് മായ്ക്കൽ താളുകളുടെ നാൾവഴിയിലെ മാറ്റങ്ങളും ലോഗുകളും തിരഞ്ഞുപിടിച്ച് സംശോധനം ചെയ്യുവാൻ കാര്യനിർവാഹകരെ അനുവദിക്കുന്നു. മറ്റു കാര്യനിർവാഹകർക്ക് ഈ നടപടികളുടെ പീർ റിവ്യൂ നടത്തുവാനും സാധിക്കും. നാൾപ്പതിപ്പുകൾ സംശോധനം ചെയ്ത നിലയിൽ പൊതുവിക്കിയിൽ കാണപ്പെടും. ഏത് ഉപയോക്താവിനും നാൾപ്പതിപ്പ് മായ്ക്കൽ ന്യായമാണോ എന്നറിയുന്നതിനായി പുനഃപരിശോധിക്കാൻ ആവശ്യപ്പെടാവുന്നതാണ്.

പൊതുവിക്കി സമൂഹം കാണുന്നതിൽ നിന്ന് ലേഖനത്തിലെ മാറ്റങ്ങൾ മറച്ചുവയ്ക്കാൻ നാൾപ്പതിപ്പ് മായ്ക്കൽ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഇതുകൊണ്ടുതന്നെ ഈ സംവിധാനം കർശനമായ മാനദണ്ഡങ്ങൾക്കകത്തു നിന്നുകോണ്ടുമാത്രമേ ഉപയോഗിക്കാവൂ.

കോടതിനടപടികൾ (മാനഹാഹിക്കും മറ്റും) ഉണ്ടാകാൻ സാദ്ധ്യതയുള്ള സാഹചര്യങ്ങളിൽ കാര്യനിർവാഹകർക്ക് ആദ്യം നാൾപ്പതിപ്പ് മറച്ചതിനു ശേഷം ഓവർ സൈറ്റ് അധികാരമുള്ളവർക്കുമുന്നിൽ വിഷയം കൊണ്ടുവരാവുന്നതാണ്. (താഴെ നോക്കുക)

ദുരുപയോഗം[തിരുത്തുക]

2010-ലാണ് നാൾപ്പതിപ്പുകൾ മറയ്ക്കൽ നിലവിൽ വന്നത്. ഇതിന്റെ ദുരുപയോഗം സമൂഹം തടയണം എന്നും ഇതുസംബന്ധിച്ച നയമുണ്ടാകണം എന്നും ശക്തമായ സമവായം വിക്കി സമൂഹത്തിനുണ്ടായിരുന്നു. സാധാരണഗതിയിലുള്ള അനിഷ്ടകരമായ അഭിപ്രായങ്ങളോ മാന്യതയില്ലാത്ത പെരുമാറ്റമോ, ബുദ്ധിപൂർവ്വമല്ലാതെ വാക്കുകൾ തിരഞ്ഞെടുക്കുന്നതോ നാൾപ്പതിപ്പ് മായ്ക്കൽ ഉപയോഗിച്ച് കൈകാര്യം ചെയ്യാൻ പാടില്ല എന്നും ബ്ലോക്ക് ലോഗ് എൻട്രികൾ സംശോധന നടത്തുവാൻ ഈ സംവിധാനം ഉപയോഗിക്കാൻ പാടില്ല എന്നും എടുത്തുപറയേണ്ടതാണ്.

ഒറ്റനോട്ടത്തിൽ തന്നെ നിന്ദ്യമായതും ഇത് നീക്കം ചെയ്യുന്നതിന് കാര്യമായ എതിർപ്പ് കാണപ്പെടാൻ സാദ്ധ്യതയില്ലാത്തതുമായ ഉള്ളടക്കമുള്ള നാൾപ്പതിപ്പ് മറയ്ക്കാവുന്നതാണ്. അല്ലെങ്കിൽ ഇങ്ങനെ മറയ്ക്കാവുന്നതല്ല. ഇതെ സംബന്ധിച്ച് ഉറപ്പില്ലെങ്കിൽ കാര്യനിർവാഹകർ ഇക്കാര്യം ചർച്ച ചെയ്ത് സമവായത്തിലെത്തെണ്ടതാണ്.

നാൾപ്പതിപ്പ് മായ്ക്കൽ മുൻപുപയോഗിച്ചിരുന്ന തിരഞ്ഞുപിടിച്ച് മായ്ക്കൽ സംവിധാനവുമായി താരതമ്യം ചെയ്യുമ്പോൾ[തിരുത്തുക]

സാങ്കേതിക മേന്മ:

 • ലേഖനം ആദ്യം നീക്കം ചെയ്യേണ്ട ആവശ്യമില്ല.
 • ഭാഗികമായി മാത്രം നീക്കം ചെയ്യാനാവും.
 • നീണ്ട നാൾവഴികളുള്ള താളുകളിൽ ഉപയോഗിക്കാൻ എളുപ്പമാണ്.
 • ലോഗുകളിൽ ഉപയോഗിക്കാവുന്നതാണ്.

എടുത്തുപറയാവുന്ന മറ്റു മേന്മകൾ:

 • തിരുത്തലുകളെ പൊതുസമൂഹത്തിന്റെ കാഴ്ച്ചയിൽ നിന്ന് പൂർണ്ണമായി എടുത്തുകളയുന്നില്ല (തിരുത്തലുകൾ നടന്നിരുന്നുവെന്നും അവ മറയ്ക്കപ്പെട്ടുവെന്നും എല്ലാവർക്കും കാണാൻ സാധിക്കും). മുൻപേ വരുത്തിയ മാറ്റങ്ങൾ മറ്റൊരു ഉപയോക്താവിന്റെതാണെന്ന തെറ്റിദ്ധാരണ ഈ സംവിധാനമുപയോഗിക്കുമ്പോൾ ഉണ്ടാകുന്നില്ല.
 • മുൻപ് ഡിലീറ്റ് ചെയ്യപ്പെട്ട വിവരങ്ങൾ അബന്ധത്തിൽ വീണ്ടും പ്രദർശിപ്പിക്കപ്പെടാനുള്ള സാദ്ധ്യതയില്ല.
 • ഒരു ലേഖനത്തിന്റെ നാൾവഴി രണ്ട് താളുകളിലായി (നാൾവഴി, നീക്കം ചെയ്ത നാൾവഴി) വിഭജിക്കപ്പെടുന്നില്ല.
 • കാര്യനിർവാഹകരല്ലാത്തവർക്കും ഏതൊക്കെ നാൾപ്പതിപ്പുകളാണ് നീക്കം ചെയ്യപ്പെട്ടതെന്ന് കാണാൻ സാധിക്കും. ഇവർക്ക് ഉള്ളടക്കം കാണാൻ സാധിക്കില്ല എന്നേയുള്ളൂ.
 • താ‌ൾ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഈ സംവിധാനം അതിൽ മാറ്റമൊന്നും വരുത്തുന്നില്ല.

നാൾപ്പതിപ്പ് മായ്ക്കുന്നതിന്റെ മാനദണ്ഡങ്ങൾ[തിരുത്തുക]

ഒരു വലിയ സമൂഹത്തിൽ ചെറിയതോതിലെങ്കിലും അലങ്കോലപ്പെടുത്തുന്നതോ അനൗചിത്യപൂർണ്ണമായതോ ആയ പെരുമാറ്റം ഉണ്ടാകുന്നത് സ്വാഭാവികമാണ്. താഴെക്കൊടുത്തിരിക്കുന്ന പട്ടികയിലെ മാനദണ്ഡങ്ങൾ പാലിക്കുന്ന കാര്യങ്ങൾ മാത്രെമേ പൊതുവിൽ നീക്കം ചെയ്യാൻ പാടുള്ളൂ.[1] മുൻപ്രാപനം ചെയ്യുകയോ അവഗണിക്കുകയോ ചെയ്യുന്നതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുമോ എന്ന് ഉപയോക്താക്കൾ ആദ്യം പരിശോധിക്കണം. നീക്കം ചെയ്യൽ ആവശ്യമാണെങ്കിൽ അപകടകരമായ കാര്യങ്ങൾ മാത്രം നീക്കം ചെയ്യാൻ ശ്രദ്ധിക്കുക (അപകടകരമല്ലാത്ത കാര്യങ്ങൾ പ്രദർശിപ്പിക്കേണ്ടത് ആവശ്യമാണ്). നാൾപ്പതിപ്പ് മറയ്ക്കുന്നതിന് വ്യക്തമായ കാരണങ്ങളും നൽകേണ്ടതുണ്ട്.

ഉപയോക്താക്കൾ ദുഷ്പെരുമാറ്റം കാണിച്ചുവെന്നോ കടന്നാക്രമിച്ചുവെന്നോ അപമര്യാദയായി പെരുമാറി എന്നോ ഉള്ള സാധാരണ പരാതികളിൽ സമവായമില്ലാതെ ഈ സംവിധാനമുപയോഗിക്കാൻ പാടില്ല.

 1. നിർലജ്ഞമായ പകർപ്പവകാശലംഘനം: പകർപ്പവകാശലംഘനം നടത്താത്ത ലേഖകരുടെ നാൾവഴി വിവരങ്ങൾ മറയ്ക്കാതെ തന്നെ നീക്കം ചെയ്യാൻ സാധിക്കുന്ന പകർപ്പവകാശലംഘനങ്ങൾ നാൾപ്പതിപ്പ് മറയ്ക്കലിലൂടെ നീക്കം ചെയ്യാവുന്നതാണ്. ഒരു നാൾപ്പതിപ്പ് മറയ്ക്കുന്നത് ഒരു ലേഖകന്റെ സംഭാവനയെ മറയ്ക്കുമെങ്കിൽ ഈ സംവിധാനം ഉപയോഗിക്കാൻ പാടുള്ളതല്ല. പകർപ്പവകാശമുള്ള ടെക്സ്റ്റ് ലേഖനത്തിൽ ഉൾപ്പെടുത്തിയാൽ നീക്കം ചെയ്യുന്നതിന് എന്തുചെയ്യണമെന്നത് പകർപ്പവകാശം സംബന്ധിച്ച പ്രശ്നങ്ങളെപ്പറ്റിയുള്ള താൾ കാണുക. അത്തരം സന്ദർഭങ്ങളിൽ ഈ മാനദണ്ഡത്തിനേക്കാൾ പ്രാധാന്യം നൽകേണ്ടത് പകർപ്പവകാശം സംബന്ധിച്ച പ്രശ്നങ്ങളെപ്പറ്റിയുള്ള താളിലെ നയത്തിനാണ്.
 2. ഒറ്റനോട്ടത്തിൽ തന്നെ അപമാനിക്കാനും ഇകഴ്ത്തിക്കാട്ടാനും ഉദ്ദേശിച്ചുള്ളതോ നിന്ദ്യമായതോ ആയ ഉള്ളടക്കമാണെന്ന് ബോദ്ധ്യം വരുന്നത്: വിജ്ഞാനകോശസ്വഭാവമില്ലാത്തതും അല്ലെങ്കിൽ/കൂടാതെ ജീവിച്ചിരിക്കുന്നവരുടെ ജീവിതകഥ സംബന്ധിച്ച നയം ലംഘിക്കുന്നതായ വിവരങ്ങൾ ഇതിൽ പെടും. വിജ്ഞാനകോശസ്വഭാവമില്ലാത്തതും കരിവാരിത്തേയ്ക്കൽ, നിന്ദ്യമായ നിരീക്ഷണങ്ങൾ എന്നീ ഗണങ്ങളിൽ പെടുത്താവുന്നതുമായ വിവരങ്ങൾ ഈ മാനദണ്ഡത്തിൽ പെടും. പക്ഷേ സത്യാവസ്ഥകളെപ്പറ്റിയുള്ള പ്രസ്താവനകൾ, സാധാരണ അപമര്യാദകൾ, വ്യക്തിപരമായ ആക്രമണം, പെരുമാറ്റദൂഷ്യം സംബന്ധിച്ച ആരോപണം എന്നിവ ഇക്കൂട്ടത്തിൽ പെടുത്താനാവില്ല. ആക്രമണതാളുകളോ ഒറ്റനോട്ടത്തിൽ തന്നെ അനുചിതമെന്ന് വ്യക്തമാകുന്ന തലക്കെട്ടുകളോ നീക്കം ചെയ്യുമ്പോൾ താളിന്റെ പേരുകളും പേരുമാറ്റത്തിന്റെയും നാൾപ്പതിപ്പ് മായ്ക്കലിന്റെയും ലോഗിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
 3. അലങ്കോലപ്പെടുത്താൻ മാത്രം ഉദ്ദേശിച്ചുള്ള ഉള്ളടക്കം വിക്കിപീഡിയ പദ്ധതി സംബന്ധിച്ച് ഒരു പ്രാധാന്യവും പ്രയോജനവുമില്ലാത്തതുമായ വിവരങ്ങൾ ഇതിൽ പെടും. ആരോപണങ്ങൾ, ശല്യപ്പെടുത്തൽ, ഒറ്റനോട്ടത്തിൽ തന്നെ അനുചിതമെന്ന് കാണാവുന്ന ഭീഷണിപ്പെടുത്തലുകളോ ആക്രമണങ്ങളോ, ബ്രൗസർ ക്രാഷ് ചെയ്യുന്നതിനിടയാക്കുന്നതോ ദുഷ്ടലാക്കോടു കൂടിയതോ ആയ എച്ച്.ടി.എം.എൽ. അല്ലെങ്കിൽ സി.എസ്.എസ്., ഷോക്ക് പേജുകൾ, ഫിഷിംഗ് പേജുകൾ, വൈറസുകൾ പടർത്തുന്നതായി അറിവുള്ള പേജുകൾ, ഒരാളെയോ ഒരു അസ്തിത്വത്തെയോ ഇകഴ്ത്തിക്കാട്ടുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയതും മറ്റ് സാധുതയുള്ള ഉദ്ദേശങ്ങളൊന്നുമില്ലാത്തതുമായ പേജുകളിലേയ്ക്കുള്ള ലിങ്കുകൾ എന്നിവയും ഇക്കൂട്ടത്തിൽ പെടും. എന്നാൽ സ്പാം ലിങ്കുകൾ ഇക്കൂട്ടത്തിൽ പെടുന്നില്ല.
 4. ഒഴിവാക്കൽ നയമനുസരിച്ചുള്ള കാരണങ്ങൾ മൂലമുള്ള നീക്കം ചെയ്യലുകൾ നാൾപ്പതിപ്പ് മായ്ക്കലിലൂടെ ചെയ്യാവുന്നതാണ്. കട്ട് പേസ്റ്റ് നീക്കങ്ങൾ ശരിയാക്കലും നാൾവഴി ലയിപ്പിക്കലുമല്ലാതെ ചില കാര്യങ്ങൾ മാത്രം നീക്കം ചെയ്യണമെങ്കിൽ നാൾപ്പതിപ്പ് മായ്ക്കൽ ഉപയോഗിക്കാവുന്നതാണ്. (മുകളിലെ തലക്കെട്ട് കാണുക). നാൾപ്പതിപ്പ് മായ്ക്കുന്നതിന്റെ കാരണം ലോഗ് സമ്മറിയിൽ എഴുതേണ്ടത് ആവശ്യമാണ്.
 5. എതിർപ്പുകളില്ലാത്ത വൃത്തിയാക്കലുകൾ മുൻപ് നാൾപ്പതിപ്പുകൾ മായ്ച്ചതിലെ വ്യക്തമായ പിശകുകൾ മറയ്ക്കുക, സമവായത്തിലൂടെ നാൾപ്പതിപ്പ് മായ്ക്കലിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതു ചെയ്യുക, നാൾപ്പതിപ്പ് നീക്കം ചെയ്തതിന്റെ ലോഗുകളിൽ കൂടുതൽ വിവരങ്ങൾ ചേർക്കേണ്ടതുണ്ടെങ്കിൽ അത് ചെയ്യുക എന്നിവ ഇതിലുൾപ്പെടുന്നു.

ലോഗ് നീക്കം ചെയ്യൽ[തിരുത്തുക]

ലോക് ശുദ്ധമാക്കൽ (പേരുമാറ്റത്തിനും നീക്കം ചെയ്യലിലുമുള്ള ലോഗുകൾ - രണ്ടാമത്തെ മാനദണ്ഡത്തിന്റെ പരിമിതമായ അതിർത്തിക്ക് പുറത്തുള്ളത്) അനുചിതമായ ഉള്ളടക്കം മാത്രം ഉദ്ദേശിച്ചുള്ളതാണ്. സാധാരണ കാര്യങ്ങൾക്ക് ഇത് അനുവദനീയമല്ല. ഉപയോക്താക്കളുടെ തടയൽ രേഖകളും മറ്റു രേഖകളും ഉചിതമാണെങ്കിലും അല്ലെങ്കിലും പരിശോധിക്കാൻ വിക്കി സമൂഹത്തിന് അവകാശമുണ്ട്. നാൾപ്പതിപ്പ് മായ്ക്കൽ ഉപകരണം തടയൽ രേഖകളെ ശുദ്ധീകരിക്കാനോ അനുകൂലമല്ലാത്ത പ്രവൃത്തികളെയോ തിരുത്തലുകളെയോ വിമർശനങ്ങളെയോ മറയ്ക്കാനോ ഉപയോഗിക്കുന്നത് (തടയൽ ന്യായമാണെങ്കിലും അല്ലെങ്കിലും) ഉപകരണത്തിന്റെ ദുരുപയോഗമായി കണക്കാക്കുംl.

ഉപയോഗം സംബന്ധിച്ച കുറിപ്പുകൾ[തിരുത്തുക]

ലക്ഷ്യം തിരിച്ചറിയാൻ സാധിക്കണമെന്നില്ല, ഒരു ലക്ഷ്യമുദ്ദേശിച്ചാണ് ആക്രമണമെന്ന് കാണാമെങ്കിൽ അത് ധാരാളം മതി:

ആക്രമണമോ കരിവാരിത്തേയ്ക്കലോ അത്തരം പ്രവർത്തനങ്ങളോ കൃത്യമായ ഒരു ലക്ഷ്യം മുന്നിൽ കണ്ട് ചെയ്യുന്നതാവണമെന്നില്ല. ഒരു ലക്ഷ്യത്തിനെ ഉദ്ദേശിച്ചാണ് ആക്രമണമെന്ന് തോന്നലുണ്ടാക്കിയാൽ മതി. ഏതെങ്കിലും ഒരുപയോക്താവിന് ഇത് ഏതെങ്കിലും പ്രത്യേക ലക്ഷ്യത്തെ ഉദ്ദേശിച്ചുള്ളതാണെന്ന് തോന്നിയേക്കാം. ഉദാഹരണത്തിന് ഒരു വിക്കിപീഡിയ കാര്യനിർവാഹകനും കേട്ടിട്ടില്ലാത്ത ഒരു ഇരട്ടപ്പേരോ സൂചനയോ ഒരാളെ ഉദ്ദേശിച്ചെഴുതിയതാണെന്ന് അദ്ദേഹം പഠിച്ച സ്കൂളിലെയോ പട്ടണത്തിലെയോ സമൂഹത്തിലെയോ ആർക്കെങ്കിലും പെട്ടെന്നു മനസ്സിലാകും. അതിനാൽ ലക്ഷ്യമെന്താണെന്ന് മനസ്സിലാക്കാതെ തന്നെ ഒരു ലക്ഷ്യത്തെ മുന്നിൽ കണ്ടാണ് ആക്രമണം നടത്തിയത് എന്ന സാഹചര്യത്തിൽ എടുക്കുന്ന നടപടിയെടുക്കാവുന്നതാണ്.

ഉപയോക്തൃനാമം മറയ്ക്കൽ (പകർപ്പവകാശം സംബന്ധിച്ച വിഷയങ്ങൾ):

ലഭ്യമായ തിരുത്തലുകൾ നടത്തിയ ഉപയോക്താക്കൾ ആരൊക്കെ എന്ന് മനസ്സിലാക്കാൻ സാധിക്കണം എന്നത് വിക്കിപീഡിയയുടെ പകർപ്പവകാശം സംബന്ധിച്ച വ്യവസ്ഥകളിൽ പെടുന്നു. അതിനാൽ തിരുത്തലുകൾ പ്രദർശിപ്പിക്കുകയും തിരുത്തൽ നടത്തിയ ഉപയോക്താവിന്റെ പേരുമറയ്ക്കുകയും ചെയ്യുക എന്നത് സാധാരണഗതിയിൽ ഒരു പ്രശ്നമാണ്. പ്രദർശിപ്പിച്ചിരിക്കുന്ന തിരുത്തലിൽ അത് നടത്തിയ ഉപയോക്താവിന് പകർപ്പവകാശമുണ്ടായേക്കാവുന്ന തരം വിവരങ്ങളില്ലാതിരിക്കുക (ഉദാഹരണം: മോഷണം, അസ്പഷ്ട ജൽപ്പന്നം, നശീകരണപ്രവർത്തനം, വർഗ്ഗങ്ങൾ ചേർക്കൽ, പകർപ്പവകാശമുണ്ടാകാവുന്ന കൂട്ടിച്ചേർക്കലുകളൊന്നും നടത്താതിരിക്കുക, തുടങ്ങിയവ പകർപ്പവകാശമുണ്ടായേക്കാവുന്നതല്ല), എല്ലാ മാറ്റങ്ങളും മായ്ക്കൽ, ലോഗ് ചെയ്യാതെ ഉപയോക്താവ് തിരുത്തൽ നടത്തുകയും ഉപയോക്താവിന്റെ ആവശ്യപ്രകാരം സ്വകാര്യത സംരക്ഷിക്കാനായി ഐ.പി. മറയ്ക്കുകയും ചെയ്യുക എന്നീ സാഹചര്യങ്ങളിൽ തിരുത്തലുകൾ പൂർണ്ണമായോ ഭാഗികമായോ നിലനിൽക്കുമ്പോൾ തന്നെ ഉപയോക്തൃനാമം മറയ്ക്കാവുന്നതാണ്.

ധാരാളം തിരുത്തലുകൾ നടക്കുന്ന താളുകൾ:

ധാരാളം തിരുത്തലുകൾ നടക്കുന്ന താളുകളിൽ പ്രശ്നമുള്ള താൾ ശരിയാക്കാൻ ഒരു തിരുത്തൽ നടത്തുന്നത് ചിലപ്പോൾ നന്നായിരിക്കും. പിന്നീട് ശുദ്ധീകരണം നടത്തേണ്ടിവന്നാൽ കുറച്ചു നാൾപ്പതിപ്പ് മാറ്റങ്ങൾക്കേ ഇതുമൂലം പ്രശ്നമുണ്ടാവുകയുള്ളൂ.

വലിയതോതിൽ പ്രയോഗിക്കേണ്ടിവരുമ്പോൾ[തിരുത്തുക]

ലഘുവായ ഉപയോഗങ്ങൾക്കും അടുത്തകാലത്തുണ്ടായ തിരുത്തുകൾക്കുമാണ് നാ‌ൾപ്പതിപ്പ് മായ്ക്കൽ പ്രധാനമായും ഉദ്ദേശിച്ചിരിക്കുന്നത്. പല നാൾപ്പതിപ്പുകളിലും നിലനിൽക്കുന്ന എഴുത്തുകളോ (ധാരാളം മാറ്റങ്ങൾ വരുന്ന താളുകൾ ഉദാഹരണം) ധാരാളം ഉപയോക്താക്കൾ പരാമർശിച്ച എഴുത്തുകളോ ശുദ്ധീകരിക്കുന്നത് പ്രായോഗികമാകണമെന്നില്ല. ശുദ്ധീകരണം എന്തുമാത്രം പ്രായോഗികവും ഫലപ്രദവുമാകുമെന്നും മറ്റുള്ളവരുടെ സാധുവായ തിരുത്തലുകളെ ശുദ്ധീകരണം എന്തുമാത്രം മാറ്റിമറിക്കുമെന്നോ പ്രശ്നത്തിലേയ്ക്ക് ശുദ്ധീകരണം തന്നെ ശ്രദ്ധക്ഷണിക്കുമെന്നതോ കണക്കിലെടുത്തുവേണം ഇത്തരം വിഷയങ്ങളിൽ ഇടപെടാൻ. ഇതുസംബന്ധിച്ച് ലക്ഷ്മണരേഖയൊന്നുമില്ല. താങ്കളുടെ യുക്തി ഉപയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്.

കാര്യനിർവാഹകർ ഇത്തരം സാഹചര്യങ്ങളിൽ ആദ്യം താളിൽ സ്വയം തിരുത്തൽ നടത്തുകയും പിന്നീട് ഇതെപ്പറ്റി അഭിപ്രായമാരായുകയുമാവും നല്ലത്.

നാൾപ്പതിപ്പ് മായ്ക്കാൻ അഭ്യർത്ഥിക്കുന്നതെങ്ങനെ[തിരുത്തുക]

സ്ട്രൈസാൻഡ് പ്രഭാവം തടയേണ്ടതുള്ളതുകൊണ്ട് നാൾപ്പതിപ്പ് മായ്ക്കാനാവശ്യപ്പെടാനുള്ള ഫോറങ്ങളൊന്നുമില്ല. ഏത് കാര്യനിർവാഹകനും ഒരു സന്ദേശം നൽകുന്നതിലൂടെ (സംവാദം താളിലോ രഹസ്യസ്വഭാവമുള്ള വിഷയമാണെങ്കിൽ ഇ-മെയിലിലോ) നാൾപ്പതിപ്പ് മറയ്ക്കാൻ അഭ്യർത്ഥിക്കാവുന്നതാണ്.

അപ്പീലും പ്രവൃത്തികളുടെ വിശകലനവും[തിരുത്തുക]

നാൾപ്പതിപ്പ് മറയ്ക്കാനുള്ള ഉപകരണമുപയോഗിച്ചു ചെയ്ത പ്രവൃത്തികളുടെ ലോഗ് പരസ്യമാണ്. മറ്റ് കാര്യനിർവാഹകർക്ക് ഇവ പുനഃപരിശോധിക്കാവുന്നതാണ് (ഇവർക്ക് മറച്ച ഭാഗങ്ങൾ കാണാനും സാധിക്കും). സമവായമുണ്ടാകുന്ന പക്ഷം മറച്ച നാൾപ്പതിപ്പുകൾ വീണ്ടും പ്രദർശിപ്പിക്കാവുന്നതുമാണ്. മറ്റു കാര്യനിർവാഹക ഉപകരണങ്ങൾ പോലെ തന്നെ യുക്തിക്കനുസരിച്ച് അനുയോജ്യമായ രീതിയിൽ ഈ ഉപകരണവും പ്രവർത്തിപ്പിക്കേണ്ടതാണ്. അനുചിതമായ ഉപയോഗം ശിക്ഷാനടപടികളിലേയ്ക്കും കാര്യനിർവാഹകപദവി എടുത്തുകളയുന്നതിലേയ്ക്കും വഴിവച്ചേയ്ക്കാം.

സാങ്കേതിക വിശദാംശങ്ങൾ[തിരുത്തുക]

നാൾവഴിയിൽ നടത്തിയ മാറ്റം എല്ലാ ഉപയോക്തക്കൾക്കും കാണാൻ സാധിക്കുന്നതാണ്. രണ്ടു നാൾപ്പതിപ്പുകൾ രണ്ടു രീതിയിൽ മായ്ച്ചിരിക്കുന്നു.

മലയാളം വിക്കിപീഡിയയിൽ നാൾപ്പതിപ്പ് മായ്ക്കൽ സംവിധാനം കാര്യനിർവാഹകർക്ക് ലഭ്യമാണ്.

ഉപയോഗം[തിരുത്തുക]

നാൾവഴിയിലും നാൾവഴി രേഖകളിലും കാര്യനിർവാഹകർക്ക് ഒന്നിലധികം നാൾപ്പതിപ്പുകൾ മറയ്ക്കാൻ സാധിക്കും. ഇതിന്റെ സൗകര്യത്തിനായി ചെക്ക് ബോക്സുകളുള്ള പെട്ടികൾ ഉള്ള പട്ടികയായി നാൾവഴി രേഖകൾ ലഭ്യമാണ്. തിരഞ്ഞെടുത്ത മാറ്റങ്ങൾ പ്രദർശിപ്പിക്കുക/മറയ്ക്കുക എന്ന മാർഗ്ഗത്തിലൂടെ ഇത് ചെയ്യാവുന്നതാണ്.

നാൾപ്പതിപ്പ് തിരുത്തലോ തിരുത്തലിന്റെ ചുരുക്കമോ മറയ്ക്കുമ്പോൾ വലതുവശത്തെ ചിത്രത്തിലേതുപോലെ പ്രത്യക്ഷപ്പെടും. മറച്ച ഭാഗങ്ങൾ ചാരനിറത്തിൽ കാണുകയും ദൃശ്യമല്ലാതാവുകയും ചെയ്യും. വെട്ടി നീക്കിയ ഭാഗങ്ങൾ കാര്യനിർവാഹകർക്കേ കാണാൻ സാധിക്കുകയുള്ളൂ. (deleterevision അവകാശം ഇതിനാവശ്യമാണ്). നാൾപ്പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം കാണാൻ ഉപയോക്താവിന് നാൾപ്പതിപ്പുകളിലൊന്ന് മായ്ച്ചിരിക്കുന്നതിനാൽ ഈ വ്യത്യാസം താങ്കൾക്ക് കാണാൻ കഴിയില്ല. കൂടുതൽ വിവരങ്ങൾ മായ്ക്കൽ രേഖയിൽ ഉണ്ടായിരിക്കും എന്ന സന്ദേശവും &oldid=page മാർഗ്ഗത്തിലൂടെ നാൾപ്പതിപ്പ് കാണാൻ ശ്രമിക്കുന്ന ഉപയോക്താവിന് താളിന്റെ ഈ നാൾപ്പതിപ്പ് മായ്ച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾ മായ്ക്കൽ രേഖയിൽ കാണാവുന്നതാണ് എന്ന സന്ദേശവും ആകും ദൃശ്യമാവുക. ഒരു ഉപയോക്താവിന്റെ സംഭാവനകളുടെ ലോഗ് വീക്ഷിക്കുമ്പോൾ നീക്കം ചെയ്ത സംഭാവന വെട്ടിയതായി കാണപ്പെടും.

കാര്യനിർവാഹകർക്ക് ഈ ബട്ടൻ അമർത്തുന്നതിലൂടെ നീക്കം ചെയ്ത നാൾപ്പതിപ്പ് കാണാൻ സാധിക്കുന്നതാണ്.

ഒരു പേജ് നീക്കം ചെയ്യുമ്പോഴും നാൾപ്പതിപ്പ് മായ്ക്കൽ പ്രക്രീയ നിലനിൽക്കും. മായ്ച്ച താൾ പിന്നീട് പുനഃസ്ഥാപിച്ചാലും നാൾപ്പതിപ്പ് മായ്ക്കലിലൂടെ മായ്ച്ച നാൾപ്പതിപ്പുകൾ മാഞ്ഞുതന്നെ കിടക്കും.

ഒരു തലക്കെട്ടുമാറ്റത്തിന്റെ ചുരുക്കം ശുദ്ധീകരിക്കുമ്പോൾ അത് ആ താളിന്റെ നാൾവഴിയിൽ ഒരു തിരുത്തായി രേഖപ്പെടുത്തപ്പെടും. ഇതും ശുദ്ധീകരിക്കേണ്ടിവരും.

പരിമിതികളും പ്രശ്നങ്ങളും[തിരുത്തുക]

 • The revision text of the most recent edit on a page cannot be redacted. The revision must be reverted or deleted first. Other fields (username and edit summary) can be redacted even on the most recent edit.
 • Revision links change when a revision is traditionally deleted or undeleted. If a revision's visibility is modified using RevisionDelete, and the revision is later deleted or undeleted, the links in the delete log and elsewhere may break. It will be necessary to look at the page history/deleted page history/page logs to work out what revision was being referred to. (This has been reported but is not simple to fix.)

ദർശനീയതയിൽ മാറ്റം വരുത്തുന്നത്[തിരുത്തുക]

നാൾപ്പതിപ്പ് മായ്ക്കൽ പെട്ടി. കാര്യനിർവാഹകർക്ക് ലഭ്യമാകുന്നത് ഈ പെട്ടിയാണ്

ഒരു നാൾപ്പതിപ്പ് മാറ്റമോ മാറ്റത്തിന്റെ ചുരുക്കമോ മറയ്ക്കാനോ പ്രദർശിപ്പിക്കാനോ ആവശ്യമുള്ള നാൾപ്പതിപ്പ് ഇടതുവശമുള്ള ചെക്ക്ബോക്സിൽ ഞെക്കി തിരഞ്ഞെടുത്തശേഷം തിരഞ്ഞെടുത്ത മാറ്റങ്ങൾ പ്രദർശിപ്പിക്കുക/മറയ്ക്കുക എന്ന ബട്ടനിൽ ഞെക്കുക. മൂന്ന് സാദ്ധ്യതകളാണുള്ളത്:

 • മാറ്റം വന്ന എഴുത്ത് മറയ്ക്കുക
 • തിരുത്തലിന്റെ അഭിപ്രായം മറയ്ക്കുക
 • തിരുത്തുന്നയാളുടെ ഉപയോക്തൃനാമം/ഐ.പി. വിലാസം മറയ്ക്കുക

നാൾപ്പതിപ്പിന്റെ ദർശനീയത സജ്ജീകരിക്കുവാനുള്ള സ്ഥലത്ത് ആവശ്യമുള്ള ചെക്ക് ബോക്സുകൾ ഞെക്കുക. പ്രവൃത്തിയുടെ കാരണം ഡ്രോപ്പ് ഡൗൺ മെനുവിൽ നിന്ന് തിരഞ്ഞെടുക്കാനും ആവശ്യമുണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾ ചേർക്കാനും സാദ്ധ്യമാണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്തിയ ശേഷം തിരഞ്ഞെടുത്ത നാൾപ്പതിപ്പിന് ബാധകമാക്കുക എന്ന ബട്ടൺ ഞെക്കിയാൽ മാറ്റം സൂക്ഷിക്കപ്പെടും.

മറച്ച ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നതും ഈ മാർഗ്ഗത്തിലൂടെത്തന്നെയാണ്. ഇവിടെയും പ്രദർശിപ്പിക്കാനുള്ള കാരണം വ്യക്തമാക്കണം.

ഒരു ഉപയോക്തൃ നാമമോ ഐ.പി. വിലാസമോ മറയ്ക്കുന്നതിന് അവയിൽത്തന്നെ ഒരു കാരണമുണ്ടായിരിക്കണം. അബദ്ധത്തിൽ ലോഗൗട്ട് ചെയ്തിരിക്കുമ്പോൾ തിരുത്തൽ നടത്തുകയോ ആക്രമിക്കാൻ ലക്ഷ്യം വച്ചുള്ള ഉപയോക്തൃനാമമോ ഉദാഹരണം. ഒരു ഉപയോക്തൃ നാമം മറയ്ക്കുന്നത് അദ്ദേഹത്തിന്റെ എല്ലാ സംഭാവനകളും ഉപയോക്താവിന്റെ സംഭാവനകൾ എന്ന പട്ടികയിൽ നിന്ന് മറയ്ക്കപ്പെടാൻ കാരണമാകും. കാര്യനിർവാഹകർക്ക് ഇത് മറ്റുള്ളവർക്ക് ദൃശ്യമല്ല എന്ന താക്കീതോടെ ദൃശ്യമാകും. ഇത് പകർപ്പവകാശപ്രശ്നങ്ങൾ സൃഷ്ടിക്കാൻ സാദ്ധ്യതയുണ്ട്. മറ്റുപയോക്താക്കൾ ഈ ഉപയോക്താവിന്റെ നടപടികൾ പരിശോധിക്കാൻ ശ്രമിക്കുകയാണെങ്കിൽ അവർക്കും ഇത് പ്രശ്നങ്ങളുണ്ടാക്കും.

നാൾപ്പതിപ്പ് മായ്ക്കലിന്റെ ലോഗ്[തിരുത്തുക]

RevisionDelete's own log entries in the public deletion log.

Use of RevisionDelete produces an entry in the public deletion log. Log entries created in the public deletion log look like those displayed to the right, for page revision and log entries visibilities respectively. The options (diff | change visibility) provide an easy link to view or redact the underlying page revision to which the log entry refers.

നാൾപ്പതിപ്പുകൾ തിരഞ്ഞെടുത്ത് പ്രദർശിപ്പിക്കുക[തിരുത്തുക]

തിരഞ്ഞെടുത്ത നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുക എന്ന പഴയ സംവിധാനം (അതായത് ഒരു പേജ് മുഴുവനായി നീക്കം ചെയ്ത ശേഷം ചില നാൾപ്പതിപ്പുകൾ തിരഞ്ഞെടുത്ത് പ്രദർശിപ്പിക്കുക) എന്ന സംവിധാനം പുതിയ സംവിധാനം നിലവിൽ വന്നതോടെ കാലഹരണപ്പെട്ടു എന്ന് കണക്കാക്കാം. നാൾവഴി ലയിപ്പിക്കുക എന്നതുപോലുള്ള ചില കാര്യങ്ങൾക്ക് ആവശ്യമുണ്ടെങ്കിലും സുതാര്യതയില്ലായ്മയും കാര്യക്ഷമതക്കുറവും മൂലം ഇത് താളിന്റെ നാൾപ്പതിപ്പ് മറയ്ക്കാനായി ഉപയോഗിക്കാൻ പാടുള്ളതല്ല.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ഇവയും കാണുക[തിരുത്തുക]

 • mw:Help:RevisionDelete – മീഡിയവിക്കി സഹായതാൾ.
 • mw:RevisionDelete – ഈ സംവിധാനത്തെക്കുറിച്ചു ചർച്ച ചെയ്യുന്ന സാങ്കേതിക താൾ.
 • mw:Bitfields for rev deleted – പൊതുവിൽ കാലഹരണപ്പെട്ട സാങ്കേതിക ചർച്ച.
 • User:Fl/Reports/RevisionDelete – നാൾപ്പതിപ്പ് മായ്ക്കുന്നതുസംബന്ധിച്ചുള്ള ഉപന്യാസം.

അവലംബം[തിരുത്തുക]

 1. "വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)". നാൾവഴി മായ്ക്കൽ. വിക്കിപീഡിയ. Retrieved 10 ഏപ്രിൽ 2013.