വിക്കിപീഡിയ:സംശോധനാ യജ്ഞം/കേരളത്തിലെ വെള്ളപ്പൊക്കം (2018)
ദൃശ്യരൂപം
കേരളം അതിന്റെ ചരിത്രത്തിൽ നേരിട്ട എറ്റവും വലിയ പ്രളയ ദുരന്തങ്ങളിൽ ഒന്ന്. എല്ലാ സെക്ഷനിലും അവലംബങ്ങൾ.ലേഖന വിപുലീകരണത്തിൽ പങ്കാളിയായിരുന്നു. തിരഞ്ഞെടുക്കുവാൻ കൊള്ളാമെന്നു കരുതുന്നു.Akhiljaxxn (സംവാദം) 02:19, 28 ഓഗസ്റ്റ് 2018 (UTC)
- താൾ ഇപ്പോഴും ശൈശവാവസ്ഥയിലാണുള്ളത്. ഇനിയും അനേകം വിവരങ്ങൾ താളിലേയ്ക്കു കൂട്ടിച്ചേർക്കാനും നിലവിലുള്ളവയിൽനിന്നു ആവശ്യമില്ലാത്തവ തള്ളിക്കളയാനുമുണ്ട്. അതുപോലെ വ്യക്തതയില്ലാത്ത പല വിവരങ്ങളും ഇനിയും താളിൽ നിലനിൽക്കുന്നു. വാചകഘടന, വ്യാകരണം എന്നിവ പോലെയുളളവയും ശരിയാക്കുവാനുണ്ട്. കൂടുതൽ വിക്കിപീഡിയൻസിന്റെ നിരന്തരമായ ഇടപെടലിലൂടെ വരുന്ന ഏതാനും നാളുകൾകൊണ്ട് ഈ താളിനെ മനോഹരമാക്കിയെടുക്കുവാൻ സാധിക്കുന്നതാണ്. ധൃതിപിടിച്ച് തെരഞ്ഞെടുത്ത ലേഖനമായി ഉയർത്തേണ്ട ആവശ്യകതയില്ല എന്നു തോന്നുന്നു.
Malikaveedu (സംവാദം) 07:30, 29 ഓഗസ്റ്റ് 2018 (UTC)
- തിരഞ്ഞെടുക്കുന്ന താളുകൾ എന്നാൽ വിക്കിപീഡിയയിലെ മികച്ച താളുകൾ എന്നാണ്. അതായത് നല്ലപോലെ അവലംബംങ്ങളും (ഒരു പാരയിൽ ഒരു അവലംബം എങ്കിലും) ചിത്രങ്ങളും അടക്കം പ്രസ്തുത ലേഖനം അതിശയോക്തിയും ക്രിത്യമല്ലാത്ത വിവരങ്ങളും പുകഴ്ത്തലും ഒഴിവാക്കി അധികം ചുവപ്പ് കണ്ണികൾ ഇല്ലാതെ നല്ല രീതിയിൽ തയ്യാറക്കിയത് എന്നാണ്. അല്ലാതെ പൂർണ്ണമായ താളുകൾ എന്ന അർത്ഥമില്ല.തിരഞ്ഞെടുത്ത താളുകളിലും വിവരങ്ങൾ ചേർക്കാവുന്നതും ഒഴിവാക്കാവുന്നതുമാണ്.തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്ന കാലയളവിൽ തന്നെ ഇത്തരം കാര്യങ്ങൾ പരിഹരിക്കാവുന്നതാണ്. അല്ലാതെ ധൃതി പിടിച്ച് താരകനിലവാരത്തിലേക്ക് ഉയർത്തൽ അല്ല
Malikaveedu ഇനിയും അനേകം വിവരങ്ങൾ താളിലേയ്ക്കു കൂട്ടിച്ചേർക്കാനും നിലവിലുള്ളവയിൽനിന്നു ആവശ്യമില്ലാത്തവ തള്ളിക്കളയാനുമുണ്ട്. അതുപോലെ വ്യക്തതയില്ലാത്ത പല വിവരങ്ങളും ഇനിയും താളിൽ നിലനിൽക്കുന്നു. വാചകഘടന, വ്യാകരണം എന്നിവ പോലെയുളളവയും ശരിയാക്കുവാനുണ്ട്.എന്ന് താങ്കൾക്ക് തോന്നുന്ന വാക്കുകളിൽ സെക്ഷനുകളിൽ അനുയോജ്യമായ ഫലകങ്ങൾ ചേർക്കുക.എന്നാൽ അവ പരിഹരിക്കാൻ സഹായകരമാകുന്നതാണ്.Akhiljaxxn (സംവാദം) 10:01, 29 ഓഗസ്റ്റ് 2018 (UTC)
- എതിർക്കുന്നു--Malikaveedu (സംവാദം) 07:30, 29 ഓഗസ്റ്റ് 2018 (UTC)
- എതിർക്കുന്നു-- ഇതിപ്പോഴും നടന്നുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്. താളിൽ പരമാവധി വിവരങ്ങൾ വന്നതിന് ശേഷവും കോപ്പി എഡിറ്റ് കഴിഞ്ഞിട്ടും പോരേ തിരഞ്ഞെടുക്കൽ!--പ്രവീൺ:സംവാദം 14:30, 30 ഓഗസ്റ്റ് 2018 (UTC)