വിക്കിപീഡിയ:മലയാള ഭാഷാവികസനം സഹായ പദ്ധതി (കരട്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രേഷ്ഠഭാഷാ പദവി നേടിയ മലയാളഭാഷയുടെ [1] വികസനത്തിനായി കർമ്മപദ്ധതിയും പ്രത്യേക നിയമവും കേരള സർക്കാരിന്റെ പരിഗണനയിലാണ്.[2] ‌ ആധുനികസാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മലയാളഭാഷാവികസനം ഇതിന്റെ ഭാഗമായിരിക്കുമെന്നും മലയാളം വിക്കിപീഡിയയുടെ ഉള്ളടക്കവികസനത്തിൽ കേരള സർക്കാർ സഹായങ്ങൾ നൽകുമെന്നും പത്രവാർത്തകളിലൂടെ വ്യക്തമാകുന്നുണ്ട്.
മലയാളഭാഷാവികസനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന ഇത്തരം പദ്ധതികളെ സഹായിക്കാവാനും അതിൽ വിക്കിപീഡിയ സമൂഹത്തിന്റെ ആശയങ്ങളും നിർദ്ദേശങ്ങളും ക്രോഡീകരിക്കുന്നതിനുമുള്ള താളാണിത്. താല്പര്യമുള്ളവർ താഴെ പേരുചേർക്കുമല്ലോ.

നിർദ്ദേശങ്ങൾ ഒറ്റനോട്ടത്തിൽ[തിരുത്തുക]

  1. സർക്കാർ വെബ്സൈറ്റുകൾ, സർക്കാർ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയിലെ ഉള്ളടക്കം മലയാളഭാഷയിലും സ്വതന്ത്രലൈസൻസിലും ലഭ്യമാക്കുക.
  2. മാതൃഭാഷയിലെ വിജ്ഞാനവികാസത്തിനുള്ള ഉള്ളടക്കങ്ങൾ സ്വതന്ത്രലൈസൻസിൽ ലഭ്യമാക്കുക
  3. പാഠ്യപദ്ധതിയിൽ വിക്കിസംരംഭങ്ങളെക്കുറിച്ച് ഉൾപ്പെടുത്തുക
  4. പൊതുഖജനാവിലെ പണമുപയോഗിച്ച് സർക്കാർ ഡിജിറ്റൈസ്‌ ചെയ്തിരിക്കുന്ന പ്രമാണങ്ങളുടെ ഉള്ളടക്കങ്ങൾ വിക്കിഗ്രന്ഥശാലയിലും മറ്റും ഉപയോഗിക്കാൻ തരത്തിൽ ലഭ്യമാക്കുക.
  5. പകർപ്പവകാശം കഴിഞ്ഞ കൃതികൾ യൂണിക്കോഡ് മലയാളത്തിൽ ഓൺലൈനിൽ പ്രസിദ്ധീകരിക്കുക
  6. സർക്കാർ ഓഫീസുകളിൽ യൂണീകോഡ് മലയാളം ഉപയോഗിക്കുക. 21/08/2008 തീയതിയിലെ സർക്കാർ ഉത്തരവ് നമ്പർ: GO (Ms) No. 31/2008/ITD പ്രകാരം എല്ലാ സർക്കാർ ഓഫീസുകളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലും അർദ്ധ സർക്കാർ സ്ഥാപനങ്ങളിലും കമ്പ്യൂട്ടറിൽ കത്തുകളും മറ്റു വിവരങ്ങളും തയ്യാറാക്കുന്നതിനും വെബ്സൈറ്റുകൾ നിർമ്മിക്കുന്നതിനും യൂണികോഡ് അധിഷ്ഠിത മലയാളം ഉപയോഗിക്കേണ്ടതാണെന്നാണ് ചട്ടം. എന്നാൽ ഒട്ടുമിക്ക സർക്കാർ സ്ഥാപനങ്ങളിലും ഈ ഉത്തരവ് നടപ്പിലാക്കിയിട്ടില്ല. ഈ ഉത്തരവ് സമയബന്ധിതമായി എത്രയും വേഗം നടപ്പിലാക്കാനുള്ള നടപടികൾ സ്വീകരിക്കുക.
  7. മലയാളം സർവ്വകലാശാലയിൽ ആരംഭിക്കാനിരിക്കുന്ന കോഴ്സുകളിൽ വിക്കിപീഡിയ സഹായത്തോടെയുള്ള പഠനം ആവിഷ്കരിക്കുക. വിക്കിസംരഭങ്ങളെക്കുറിച്ചുള്ള ആമുഖവും, വിക്കി എഡിറ്റിംഗും ഉൾക്കൊള്ളിക്കണം
  8. മലയാളം സർവ്വകലാശാലയിൽ ആരംഭിക്കാനിരിക്കുന്ന കോഴ്സുകളിൽ സ്വതന്ത്ര പുസ്തകങ്ങൾ എഴുതുക എന്ന ഉദ്ദേശത്തോടെ വിക്കിബുക്സിൽ ഉള്ളടക്കം ചേർക്കാനുള്ള ഒരു ഭാഗം പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളിക്കുക.


കരട് നിർദ്ദേശങ്ങൾ

വെബ്സൈറ്റുകളുടെ ഉള്ളടക്കം മലയാളത്തിലാക്കുക[തിരുത്തുക]

ഇന്റർനെറ്റ്, മൊബൈൽ ഫോൺ, താരതമ്യേന വിലകുറഞ്ഞതും സൗകര്യങ്ങൾ കൂടിവരുന്നതുമായ പല തരത്തിലുള്ള കമ്പ്യൂട്ടറുകൾ എന്നീ ആധുനികസാങ്കേതികസൗകര്യങ്ങൾ ചുരുങ്ങിയ വർഷങ്ങൾകൊണ്ട് നമ്മുടെ സമൂഹത്തേയും സംസ്കാരത്തേയും മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണല്ലോ. സർക്കാരിൽ നിന്നും മറ്റു സേവന ഏജൻസികളിൽനിന്നും സാമാന്യജനതയ്ക്കു് ആവശ്യവും ഉപകാരപ്രദവുമായ എല്ലാ വിവരങ്ങളും കൃത്യമായും സ്ഥിരമായും വെബ് സൈറ്റുകളിലൂടെ ലഭ്യമാക്കുക എന്നതു് ക്ഷേമോന്മുഖമായ ഒരു രാഷ്ട്രത്തിന്റെ ഭാവിപുരോഗതിയ്ക്കുവേണ്ടി കൈക്കൊള്ളാവുന്ന ഏറ്റവും നല്ല നടപടികളിലൊന്നാണു്. എന്നാൽ കേരളത്തിലെ ഭരണസംവിധാനങ്ങൾ ഇപ്പോഴും ഇക്കാര്യത്തിൽ തൃപ്തികരമായ പുരോഗതി കൈവരിച്ചിട്ടില്ല.

മലയാളത്തിൽ വെബ് സൈറ്റുകൾ ലഭ്യമാക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ[തിരുത്തുക]

  1. . നടപടിക്രമങ്ങളിലേയും എഴുത്തുകുത്തുകളിലേയും മാനുഷികമായ തെറ്റുകൾ പരമാവധി കുറയ്ക്കാൻ സാധിക്കും.
  2. . കൃത്യമായ വിവരങ്ങൾ അവയുടെ ഉള്ളടക്കം മാറുന്നതിനനുസരിച്ച് ഉടനടി പൊതുജങ്ങൾക്കു് ലഭ്യമാവും.
  3. . പൊതുജനങ്ങൾക്കു് അവരുടെ സ്വന്തം സമയവും സാഹചര്യവുമനുസരിച്ച് ഇത്തരം വിവരങ്ങൾ വായിച്ചുമനസ്സിലാക്കാനും അതനുസരിച്ച് ഏറ്റവും കാര്യക്ഷമമായ വിധത്തിൽ സേവനദാതാക്കളുമായി ഇടപെടാനും കഴിയും.
  4. . വാസ്തവമല്ലാത്ത വിവരങ്ങൾ പ്രചരിക്കുന്നതും അതുമൂലം ആളുകൾ സേവനദാതാക്കളുടെ ആശയങ്ങളെപ്പറ്റിയും നടപടികളെക്കുറിച്ചും തെറ്റിദ്ധരിക്കുന്നതും ഇല്ലാതാവും.
  5. . സുസ്ഥിരവും കൃത്യവുമായ വിവരസ്രോതസ്സുകൾ ജനങ്ങൾക്കു് നേരിട്ടു ലഭ്യമാവും.
  6. . ജനങ്ങൾ സർക്കാരുമായി ഇടപെടുന്ന ശക്തമായ ഒരു മാദ്ധ്യമമെന്ന നിലയിൽ മലയാളഭാഷയുമായി കൂടുതൽ സമ്പർക്കത്തിലേർപ്പെടുകയും ഭാഷയുടെ നിലനിൽപ്പിനും വളർച്ചയ്ക്കും പ്രചാരത്തിനും കൂടുതൽ കരുത്തേകുകയും ചെയ്യും.
  7. . സർക്കാർ സംവിധാനത്തിലൂടെ ലഭ്യമാവുന്ന, ഏറെക്കുറെ അംഗീകൃതമെന്നു പറയാവുന്ന പദസമ്പത്തുവഴി ഭരണസാങ്കേതികരംഗങ്ങളിൽ മലയാളഭാഷ ഉപയോഗിക്കുമ്പോൾ പലപ്പോഴും അനുഭവപ്പെടുന്ന പദദൗർലഭ്യങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും ഒരു പരിധി വരെ പരിഹാരമാവും.
  8. . കമ്പ്യൂട്ടറുകളിലും മൊബൈൽ ഫോണുകളിലും മറ്റും ഇതുമൂലം സംഭവിക്കുന്ന മലയാളഭാഷയുടെ വൻതോതിലുള്ള വ്യാപനം സാങ്കേതികവിപണിയിലെ ഹാർഡ്‌വെയർ/സോഫ്റ്റ്‌വെയർ ഉല്പാദകരെ മലയാളഭാഷാ ഉപകരണങ്ങളുടെ വികസനത്തിൽ കൂടുതൽ ശ്രദ്ധ വെക്കാൻ പ്രേരിപ്പിക്കും.

ലക്ഷ്യം[തിരുത്തുക]

  1. . സർക്കാർ വകുപ്പുകൾ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ-സാംസ്കാരിക-പരിശീലനസ്ഥാപനങ്ങൾ, പൊതുവിതരണകേന്ദ്രങ്ങൾ, സേവനകേന്ദ്രങ്ങൾ തുടങ്ങിയ എല്ലാ വിധത്തിലുമുള്ള വിവരസ്രോതസ്സുകൾ അവരുടെ വിവരങ്ങളുടെ പ്രാഥമിക ഉറവിടം എന്ന നിലയിൽ വെബ് സൈറ്റുകൾ പൊതുജനങ്ങൾക്കു് തുറസ്സായും സൗജന്യമായും ലഭ്യമാക്കുക.
  2. . ജനങ്ങൾക്കു് ഏറ്റവും എളുപ്പത്തിലും പരിചയത്തിലും ഉപയോഗിക്കാനാവുന്ന വിധത്തിൽ ഇത്തരം സൈറ്റുകളിലൊക്കെ ഒരേ രൂപത്തിലും തരത്തിലും കാണപ്പെടുന്ന വിധത്തിൽ ദീർഘകാലാടിസ്ഥാനത്തിൽ അടിസ്ഥാനമാനകങ്ങൾ നിശ്ചയിക്കുക. ഭരണ-സാമൂഹ്യ-സാങ്കേതികരംഗത്തുനിന്നുമുള്ള വിദഗ്ദരെ ചേർത്തു് ഒരു ഉന്നതാധികാര സമിതിയെ ഇതിന്റെ ചുമതല ഏൽപ്പിക്കാവുന്നതാണു്. ഇത്തരം മാനകങ്ങളിൽ സമീപഭാവിയിൽ വരാവുന്ന പോരായ്മകളും പ്രതിസന്ധികളും കൂടി മുൻ‌കൂട്ടിക്കണ്ടു് ഏകതാനത നിലനിർത്തിക്കൊണ്ടുതന്നെ പരമാവധി വികാസവും സാദ്ധ്യമാവുന്ന വിധത്തിലായിരിക്കണം ഈ മാനകങ്ങൾ. ഓരോ സൈറ്റുകളും ഈ മാനകങ്ങൾ തുടർച്ചയായി പുലർത്തുന്നുണ്ടോ എന്നു് പരിശോധിക്കാൻ സ്ഥിരമായ ഒരു സമിതി ഉണ്ടായിരിക്കുക. ഓരോ സൈറ്റുകൾക്കും കാലാകാലങ്ങളിൽ, മേൽപ്പറഞ്ഞ സമിതി നൽകുന്ന Conformance Certificate നിർബന്ധമാക്കുക.
  3. . മാനകങ്ങളുടെ ഏറ്റവും അടിസ്ഥാനഘടകങ്ങളിലൊന്നായി എല്ലാ തരം ടെക്സ്റ്റ് വിവരങ്ങളും യുണികോഡ് രൂപത്തിൽ ആയിരിക്കണമെന്നു് നിഷ്കർഷിക്കുക. ഇപ്പോൾ നിലവിലുള്ള കമ്പ്യൂട്ടർ സംവിധാനങ്ങളും സോഫ്റ്റ്‌വെയറുകളും വെബ് സൈറ്റുകളും യുണികോഡ് രൂപത്തിലേക്കു് മാറ്റാൻ ആവശ്യമുള്ള സൗകര്യങ്ങൾ ഉടനടി സജ്ജമാക്കുക.
  4. . ഏറ്റവും പുതിയ വെബ് രൂപകൽപ്പനകളിൽ ഒട്ടും അഭികാമ്യമായി കണക്കാക്കാത്ത ഘടകങ്ങളായ, സ്ക്രീനിലൂടെ പെട്ടെന്നു് മിന്നിമായുന്ന(marquee) വിവരശകലങ്ങൾ, ഒട്ടും വർണ്ണപ്പൊരുത്തമില്ലാത്തവയോ അമിതമായി വ്യക്തിപ്രാമുഖ്യമുള്ളതോ ആയ ചിത്രങ്ങൾ, കാലഹരണപ്പെട്ടതോ അക്ഷരത്തെറ്റുള്ളതോ ആയ ലിങ്കുകൾ, സെർച്ച് ചെയ്യാനോ പകർത്തുവാനോ കഴിയാത്തതുപോലുള്ള പൂർണ്ണമായോ ഭാഗികമായോ ഉള്ള താളുകൾ (ഉദാഹരണത്തിനു് കടലാസ് പേജുകൾ സ്കാൻ ചെയ്ത PDF ശകലങ്ങൾ, ഫയലുകൾ) തുടങ്ങിയവ ഇത്തരം സൈറ്റുകളിൽ ഇല്ലെന്നു് ഉറപ്പുവരുത്തുക.
  5. . സർക്കാർ സേവനത്തിന്റെ എല്ലാവിധ ഗുണഭോക്താക്കൾക്കും ഏറ്റവും കാര്യക്ഷമമായി ഉതകുന്ന വിധത്തിൽ അപേക്ഷകൾ, രെജിസ്ട്രേഷൻ, നികുതി, വായ്പ, പലിശ, ബില്ലുകൾ മുതലായ പണമിടപാടുകൾ ഇത്തരം വെബ് സൈറ്റുകളിലൂടെ സൗജന്യമായി ലഭ്യമാക്കുക. കടലാസ് ഉപയോഗിച്ചുള്ള ഇടപാടുകൾ ഏറ്റവും ചുരുക്കുക.
  6. . എല്ലാ വെബ് സൈറ്റുകളും മുടക്കുദിവസങ്ങളും ഒഴിവുദിവസങ്ങളും അടക്കം എല്ലാ ദിവസവും എല്ലാ സമയത്തും ലഭ്യമാക്കുക.
  7. . വെബ് സൈറ്റുകളിലെ പോരായ്മകളും പ്രശ്നങ്ങളും അറിയിക്കുവാനും അവയ്ക്കുള്ള പരിഹാരമാർഗ്ഗങ്ങളായി സമയബന്ധിതമായി കൈക്കൊണ്ട നടപടികളുടെ അവസ്ഥയെപ്പറ്റി അറിയാനും അതാതു സൈറ്റിലൂടെയും അവയ്ക്കുപുറമേയുള്ള ചാനലുകളിലൂടെയും സംവിധാനം ലഭ്യമാക്കുക.
  8. . OpenstreetMap.org, wikipedia.org തുടങ്ങിയ സ്വതന്ത്രസൈറ്റുകളിലെ വിവരങ്ങൾ സർക്കാർ സൈറ്റുകളുമായി ഏറ്റവും അനുയോജ്യമായ വിധത്തിൽ ബന്ധപ്പെടുത്തുക. ആവശ്യമുള്ള പക്ഷം ഇത്തരം വിവരങ്ങൾ സമ്പുഷ്ടമാക്കാൻ തക്ക വിധത്തിൽ ആ സൈറ്റുകളുടെ നിബന്ധനകൾക്കും നയങ്ങൾക്കുമുള്ളിൽ നിന്നുകൊണ്ടു് അവയുമായി സഹകരിക്കുകയും ആകാവുന്ന വിധം അവയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക.

നിർദ്ദേശിക്കുന്ന സൈറ്റുകൾ[തിരുത്തുക]

സർക്കാർ-അനുബന്ധ സൈറ്റുകളിലെ വിവരങ്ങളുടെ പകർപ്പവകാശം പരമാവധി സ്വതന്ത്രമാക്കുക[തിരുത്തുക]

പൊതുജനങ്ങൾക്കു് സാധാരണ നിലയിൽ അന്വേഷിച്ചും പരിശോധിച്ചും അറിയാൻ അവകാശമുള്ള, ഭരണസംബന്ധമായ വിവരങ്ങൾ സമൂഹത്തിൽ അതേ രൂപത്തിൽ തന്നെ വ്യാപകമായി ലഭ്യമാവുക എന്നതു് ഒരു ക്ഷേമരാഷ്ട്രത്തിന്റെ മികച്ച പുരോഗതിക്കു് ഏറ്റവും സഹായകമാണല്ലോ. എന്നാൽ പലപ്പോഴും ഇത്തരം വിവരങ്ങൾ (ഉദാഹരണത്തിനു് സർവീസ് റൂൾ ബുക്കുകൾ, ബഡ്ജറ്റ് പ്രസിദ്ധീകരണങ്ങൾ, നിയമസഭാബില്ലുകൾ, വകുപ്പുകളുടെ മാനുവലുകൾ തുടങ്ങിയവ) സർക്കാരിന്റെ പകർപ്പവകാശത്തിൽ കുടുങ്ങി, നിയമപ്രകാരം മറ്റാളുകൾക്കോ മറ്റിടങ്ങളിലോ പുനഃപ്രസിദ്ധീകരിക്കാൻ അനുമതിയില്ല. മാറിവരുന്ന കാലഘട്ടത്തിൽ ലോകവ്യാപകമായി ഇത്തരം പ്രവണതകൾ തിരുത്തപ്പെടുന്നുണ്ടു്. സാമൂഹ്യക്ഷേമത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒരു സംസ്ഥാനം എന്ന നിലയിൽ ഇന്ത്യയ്ക്കുതന്നെ മാതൃകയാകാവുന്ന ഒരു ചുവടുവെപ്പാണു് ഇത്തരം രേഖകലുടെ പകർപ്പുപേക്ഷ ഏർപ്പെടുത്തുകയെന്നതു്.

പകർപ്പവകാശങ്ങൾ നിരാകരിച്ചുകൊണ്ടു് രേഖകളെ സ്വതന്ത്രമാക്കുവാൻ വിജയകരമായ ഒട്ടേറെ മാതൃകകൾ ഇപ്പോൾ ലഭ്യമാണു്. ഉദാഹരണത്തിനു് ക്രിയേറ്റീവ് കോമൺസ് CC-SA എന്ന അനുമതിമാനകം അനുസരിച്ച് ഒരു വിവരസ്രോതസ്സിനു് അവരുടെ രേഖകൾ<?> ആർക്കുവേണമെങ്കിലും പകർത്താവുന്ന വിധത്തിൽ അനുവാദം കൊടുക്കാവുന്നതാണു്. എന്നാൽ ഇത്തരം അനുവാദങ്ങളിൽ തന്നെ അവ പുനപ്രസിദ്ധീകരിക്കുന്നവർ പാലിക്കേണ്ട അടിസ്ഥാനനിബന്ധനകളുണ്ടു്. അവയിൽ ഒന്നു് പ്രാഥമികമായി ഈ വിവരം എവിടെനിന്നു ലഭിച്ചു എന്നു് എല്ലായ്പ്പോഴും പുനഃപ്രസിദ്ധീകരണത്തിനോടൊപ്പം കാണിക്കണം എന്നുള്ളതാണു്. ഇത്തരം പുനഃപ്രസിദ്ധീകരണങ്ങളിൽ യാതൊരു വിധത്തിലുള്ള തിരുത്തുകളോ മാറ്റങ്ങളോ വരുത്താൻ പാടില്ല എന്നതാണു് മറ്റൊരു വ്യവസ്ഥ. പുനഃപ്രസാധകർ ഈ വ്യവസ്ഥകൾ പാലിക്കാൻ നിർബന്ധിതരായിരിക്കുന്നിടത്തോളം മൂലപ്രസിദ്ധീകരണത്തിനു് വൈകല്യമോ തിരുത്തിയതും തെറ്റായതുമായ വ്യാപനമോ സംഭവിക്കുന്നില്ല.

നേട്ടങ്ങൾ[തിരുത്തുക]

  1. . പകർപ്പവകാശമുക്തമായി ഇത്തരം രേഖകളും പ്രമാണങ്ങളും ലഭ്യമാക്കുന്നതുവഴി വിവരവിതരണത്തിനുള്ള സർക്കാരിന്റെ തനതായ സാമ്പത്തിക-ഭരണഭാരങ്ങളിൽ വലിയൊരു പങ്കു് കുറയുന്നു.
  2. . സാധാരണക്കാരായ പൗരന്മാർക്കു് സർക്കാർ മാദ്ധ്യമങ്ങൾക്കുപുറമേ മറ്റു ചാനലുകളിലൂടെ യഥാർത്ഥവും കൃത്യവും പുതുക്കിയതും ആയ വിവരങ്ങൾ ലഭ്യമാവുന്നു.
  3. . കടലാസ്, പ്രിന്റിങ്ങ് സാമഗ്രികൾ തുടങ്ങിയവയിലൂടെ നഷ്ടപ്പെടുന്ന പ്രാകൃതികവിഭവങ്ങളും ഊർജ്ജവും മറ്റും വൻതോതിൽ ഒഴിവാക്കി ദേശീയനഷ്ടം കുറക്കുന്നു.
  4. . കൂടുതൽ തുറകളിലൂടെ ഏറ്റവും ആധികാരികമായ വിവരങ്ങൾ പരിശോധിക്കുവാനും പഠിക്കുവാനും ജനങ്ങൾക്കും സേവനദാതാക്കൾക്കും കരാറുകാർക്കും മറ്റും അവസരം ലഭിക്കുന്നു. ഇതിലൂടെ കൂടുതൽ കാര്യക്ഷമമായ ഇടപാടുകളും കാര്യനിർവ്വഹണവും നടക്കുന്നു. ആശയക്കുഴപ്പങ്ങളും തെറ്റുകളും മൂലമുള്ള ദുർവ്യയം കുറച്ച് പൊതുഖജനാവിൽ മുതൽക്കൂട്ടുന്നു. മരാമത്തുപണികൾ തുടങ്ങിയ വികസനപ്രവർത്തനങ്ങളിൽ സാങ്കേതികമായി മേന്മ പുലർത്താനാവുന്നു.
  5. . കൂടുതൽ ആധികാരികമായ അവലംബങ്ങളും സമ്പർക്കസാദ്ധ്യതകളും ലഭ്യമാക്കുക വഴി, ഒരു ഭാഷയെന്ന നിലയിൽ മലയാളത്തിനു് ഈ വിവരസ്രോതസ്സുകൾ കൂടുതൽ സ്വീകാര്യതയും അംഗീകാരവും സ്വാധീനവും നൽകുന്നു.

സർക്കാർ പ്രസിദ്ധീകരണങ്ങളുടെ പകർപ്പവകാശം സ്വതന്ത്രമാക്കുക[തിരുത്തുക]

ഭരണരംഗത്തു് സർക്കാരിന്റെയോ അനുബന്ധസ്ഥാപനങ്ങളുടെയോ മേൽനോട്ടത്തിൽ തയ്യാറാക്കുന്ന, മുഖ്യമായും ഔദ്യോഗികസ്വഭാവമുള്ള രേഖകൾക്കുപുറമേയും ശ്രദ്ധചെലുത്തേണ്ട ഒരു മേഖലയാണു് സർക്കാരിന്റെ സാമ്പത്തികസഹായത്തോടെ പുറത്തിറങ്ങുന്ന ആനുകാലികപ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും മറ്റു വിജ്ഞാനസാമഗ്രികളും. ആത്യന്തികമായി ജനനന്മയ്ക്കുവേണ്ടി നിർമ്മിക്കപ്പെടുന്ന ഇവയുടെ പകർപ്പവകാശവും തുറസ്സായ ലഭ്യതയും ഉറപ്പുവരുത്തുക വഴി മുകളിൽ സൂചിപ്പിച്ച അതേ പ്രയോജനങ്ങൾ നമ്മുടെ സമൂഹത്തിനു ലഭ്യമാവും.

സർക്കാർ മേൽനോട്ടത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന എല്ലാ തരം സാമൂഹ്യവിജ്ഞാനസാമഗ്രികളും ഇതുപോലെ വ്യക്തമായ പുനഃപ്രസാധന അനുമതിയോടെ സ്വതന്ത്രമാക്കാവുന്നതാണു്.

ലക്ഷ്യം[തിരുത്തുക]

സാഹിത്യ അക്കാദമിയിൽ ശേഖരിച്ചിട്ടുള്ള, അതാതു ഗ്രന്ഥകർത്താക്കന്മാർക്കുള്ള പകർപ്പവകാശം വളരെക്കാലം മുമ്പേതന്നെ കഴിഞ്ഞുപോയ, അതിവിപുലമായ ഗ്രന്ഥ-മാസികാശേഖരങ്ങൾ, ചരിത്രരേഖകളായി ജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ലഭ്യമാവേണ്ട പഴയ സംസ്ഥാന ഗസറ്റുകളും നിയമസഭാരേഖകളും, സർവ്വകലാശാലകളിൽ ഗവേഷണത്തിന്റെ അന്തിമോൽപ്പന്നമായി ഉരുത്തിരിയുന്ന പ്രബന്ധങ്ങളും കേസ് സ്റ്റഡികളും, വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുവേണ്ടി മുമ്പും ഇപ്പോഴും തയ്യാറാക്കപ്പെടുന്ന പാഠപുസ്തകങ്ങൾ തുടങ്ങി....

നിർദ്ദേശിക്കുന്ന പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

യുണികോഡ് മലയാളം വ്യാപിപ്പിക്കുക[തിരുത്തുക]

ലക്ഷ്യം[തിരുത്തുക]

നിർദ്ദേശിക്കുന്ന പരിപാടികൾ[തിരുത്തുക]

സ്ഥലനാമങ്ങൾ, സംജ്ഞാനാമങ്ങൾ തുടങ്ങിയവയുടെ മാനകീകരണം[തിരുത്തുക]

ലക്ഷ്യം[തിരുത്തുക]

നിർദ്ദേശിക്കുന്ന പരിപാടികൾ[തിരുത്തുക]

1. സർക്കാരിന്റെ എല്ലാ ഔദ്യോഗികരേഖകളിലും, ആശയക്കുഴപ്പമില്ലാതെ എല്ലാ രേഖകളിലും ഒരേപോലെ വരത്തക്കവിധം സ്ഥലനാമങ്ങൾ തുടങ്ങിയവയ്ക്കു് മാനകീകൃതമായ രൂപം നിശ്ചയിക്കുക. ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകളിലേക്കു് ലിപ്യന്തരീകരണം നടത്തുമ്പോളും ഇത്തരം മാനകങ്ങൾ പാലിക്കുക.

2. ഓരോ വിവരങ്ങൾക്കും ഏറ്റവും പുതുക്കപ്പെട്ടതും ഔദ്യോഗികവുമായ സ്രോതസ്സുകൾ ഏതെല്ലാം വകുപ്പുകൾ ഏതെല്ലാം സൈറ്റുകളിലൂടെ തികഞ്ഞ ഉത്തരവാദിത്തത്തോടെ ലഭ്യമാക്കുമെന്നു് നിശ്ചയിക്കുക. വിവരങ്ങൾ കാലഹരണപ്പെട്ടതും അനാഥമായോ ഉപേക്ഷിക്കപ്പെട്ടോ പലയിടത്തുമായി ചിതറിക്കിടക്കുന്നതുമായ വെബ് പേജുകളും ലിങ്കുകളും ഡൊമെയ്ൻ നാമങ്ങളും റദ്ദുചെയ്യുകയോ പുതുക്കി പ്രസിദ്ധീകരിക്കുകയോ ചെയ്യുക.

പാഠ്യ പദ്ധതി പരിഷ്കരണം[തിരുത്തുക]

ലക്ഷ്യം[തിരുത്തുക]

നിർദ്ദേശങ്ങൾ[തിരുത്തുക]

മലയാള സർവ്വകലാശാല മാതൃകയാകുക[തിരുത്തുക]

ലക്ഷ്യം[തിരുത്തുക]

കേരളത്തിലെ മറ്റു സർവ്വകലാശാലകൾക്ക് മാതൃകയാകത്തക്ക രീതിയിൽ മലയാള സർവ്വകലാശാലയിൽ വിക്കിപീഡിയാ പഠനവും വിക്കിപീഡിയാ സഹായത്താലുള്ള പഠനവും ആവിഷ്കരിക്കുക. ഇതുവഴി മലയാളത്തിലെ ഇ-ഉള്ളടക്കം വർദ്ധിപ്പിക്കുക എന്നതായിരിക്കണം ലക്ഷ്യം. ഒപ്പം മറ്റുസർവ്വകലാശാലകളിൽ ഇത്തരം സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള മാതൃകയും സൃഷ്ടിക്കാനാവണം. മുഴുവൻ അദ്ധ്യാപകർക്കും വിക്കിപീഡിയ എഡിറ്റിംഗിൽ വിശദമായ പരിശീലനം നൽകുക. അദ്ധ്യാപകർ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുകയും നയിക്കുകയും ചെയ്യണം.

നിർദ്ദേശങ്ങൾ[തിരുത്തുക]

  • മുഴുവൻ അദ്ധ്യാപകർക്കും വിക്കിപീഡിയ എഡിറ്റിങ്ങിൽ വിദഗ്ദ്ധ പരിശീലനം നൽകുക.
  • അദ്ധ്യാപകർ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുക. ഓരോ ക്ലാസ്സിലെ കുട്ടികൾക്കും അദ്ധ്യയന വർഷത്തിന്റെ ആദ്യപകുതിയിൽ തന്നെ വിക്കി ഉപയോഗം എഡിറ്റിങ്ങ് എന്നിവയിൽ സമ്പൂർണ്ണ പരിശീലനം നൽകുക.
  • ഓരോ വിഷയങ്ങളിലുമുള്ള ക്ലാസ്സുകളിൽ പ്രസന്റേഷന്റെ സഹായത്തോടെയുള്ളതായിരിക്കണം. (വിക്കിപരിശീലനത്തോടൊപ്പം ഇതിനുള്ള പരിശീലനവും അദ്ധ്യാപകർക്ക് നൽകണം- ഐ.ടി. എനേബിൾഡ് എജ്യൂക്കേഷൻ). പ്രസന്റേഷനുകളുടെ സഹായത്താലുള്ള ഈ ക്ലാസ്സുകളിൽ സ്വാഭാവികമായും വിക്കി ലേഖനങ്ങൾ പ്രദർശിപ്പിക്കപ്പെടണം.
  • പാഠപുസ്തകങ്ങൾക്ക് പകരം വിക്കി ഗ്രന്ഥശാലയിൽ ഉൾപ്പെടുത്തിയിട്ടുള്ള കൃതികൾ കുട്ടികൾക്ക് കാണിച്ചുകൊണ്ടുള്ള അദ്ധ്യാപനമായിരിക്കണം നടക്കേണ്ടത്.
  • ഇപ്രകാരം ഏതെങ്കിലും കൃതി ഇല്ലെങ്കിൽ അത് അച്ചടിച്ച് ഉൾപ്പെടുത്തുന്നതിനുള്ള സംവിധാനം വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും മുൻകൈയ്യിൽ സർവ്വകലാശാല തന്നെ ചെയ്യണം.
  • പകർപ്പവകാശമുളള പുതിയ പുസ്തകങ്ങളാണെങ്കിൽ അവയുടെ പകർപ്പവകാശം വിലയ്ക്കോ/മറ്റേതെങ്കിലും രീതിയിലോ സർവ്വകലാശാല കരസ്ഥമാക്കുകയും അതിനെ പകർപ്പവകാശ മുക്തമാക്കി ഗ്രന്ഥശാലയിൽ പ്രവേശിപ്പിക്കുകയും ചെയ്യണം.
  • ഓരോ വിഷയത്തിലു കുട്ടികൾ ചെയ്യേണ്ട അസൈൻമെന്റ്, പ്രോജക്ട് തുടങ്ങിയവ വിക്കിപീഡിയ ലേഖനം, വിക്കിഗ്രന്ഥശാല പ്രവർത്തനം തുടങ്ങിയവയായിരിക്കണം. ഒരു പ്രത്യേക വിഷയത്തിൽ കുട്ടി തയ്യാറാക്കി വിക്കിപീഡിയയിൽ അച്ചടിച്ചുൾപ്പെടുത്തുന്ന ലേഖനം/ഭാഗം ഓൺലൈനായിത്തന്നെ അദ്ധ്യാപകർക്ക് മൂല്യനിർണ്ണയം ചെയ്യാൻ കഴിയുമല്ലോ. (ഇതിലൂടെ കോപ്പിയടി അനുകരണം തുടങ്ങിയ പോരായ്മകൾ ഒഴിവാകുന്നു. കുട്ടികളുടെ വായനയും സ്വന്തം ഭാഷയിൽ എഴുതാനുള്ള കഴിവും വർദ്ധിക്കുന്നു. ഏതെങ്കിലും പുസ്തകം നോക്കി അതേപടി പകർത്തിവെച്ചാൽ അദ്ധ്യാപകർക്ക് / മറ്റ് വിക്കി ഉപയോക്താക്കൾക്ക് അത് വളരെ വേഗം കണ്ടെത്താൻ കഴിയും)

അവലംബം[തിരുത്തുക]

  1. "ക്ലാസിഫൈയിങ് മലയാളം ആസ് ക്ലാസിക്കൽ ലാങ്ഗ്വേജ്" (in ഇംഗ്ലീഷ്). പ്രസ് ഇൻഫർമേഷൻ ബ്യൂറോ, ഭാരതസർക്കാർ. 2013 മേയ് 23. Retrieved 2013 ജൂൺ 3. The Union Cabinet today approved classifying Malayalam as a 'Classical Language' subject to the outcome of Writ Petition No. 18810 of 2008 (R. Gandhi Vs UOI & Ors) in the High Court of Judicature at Madras (Chennai {{cite web}}: Check date values in: |accessdate= and |date= (help)
  2. മലയാള ഭാഷയ്കായി പ്രത്യേക നിയമം