വിക്കിപീഡിയ:മലയാളം വിക്കിപീഡിയ പതിനഞ്ചാം വാർഷികം/ഡൽഹി
മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം ജന്മദിനാഘോഷം ഡൽഹിയിൽ നടന്നു. കേരളത്തിനകത്തും പുറത്തുമായി പത്തോളം സ്ഥലങ്ങളിലായാണ് പതിനഞ്ചാം ജന്മദിനം വിക്കിപീഡിയർ ആഘോഷിച്ചത്. ന്യൂഡൽഹിയിവെച്ച് നടന്ന ജന്മദിനാഘോഷം പ്രസിദ്ധ സിനിമാ നടനും ലോക്‌സഭാംഗവുമായ ഇന്നസെന്റ് എം. പി. പിറന്നാൾ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. 21ആം തിയതി രാവിലെ പത്തുമണിക്ക് തുടങ്ങിയ ആഘാഷപരിപാടികൾ വിക്കിപീഡിയയെ വിശദമായി പരിചയപ്പെടുത്തുന്ന ക്ലാസ്സുകൾ അടക്കം മൂന്നുമണിവരെ നീണ്ടു നിന്നിരുന്നു.
കാര്യപരിപാടികൾ
[തിരുത്തുക]- ഉദ്ഘാടനം - കേക്ക് മുറിക്കൽ (Inauguration - Cake Cutting by : Innocent, is an Indian film actor and Member of Parliament
- ഡിസംബർ 17 ( 17, B. R. Mehta Lane,New Delhi )
- പ്രായോഗിക പരിശീലനം
- തീയതി, സമയം: 2017 ഡിസംബർ 21, രാവിലെ പത്തുമണി
- സ്ഥലം: കാളിന്ദി കുഞ്ച്, നോയ്ഡ റോഡ്, ന്യൂഡൽഹി,
- വേദി: ജി-78, മൂന്നാം നില,
- പരിപാടികൾ: മലയാളം വിക്കിപീഡിയ പതിനഞ്ചാം ജന്മദിനാഘോഷം, കേക്കു മുറിക്കൽ, വിക്കി പഠനക്ലാസ്സ്, വിക്കിപീഡിയയിൽ തിരുത്തൽ പരിശീലനം
- സംഘാടനം (Organised By) : Sidheeq
പങ്കെടുക്കുന്നവർ
[തിരുത്തുക]പങ്കെടുക്കാൻ താൽപര്യമുള്ളവർ താഴെ പേര് ചേർക്കുക..
ആശംസകൾ നേരാം
[തിരുത്തുക]ഹേപ്പി ബർതദേ!! ഇവിഡെ ആരും ഇല്ല്യെ? (റ്റൈപ് ചെയ്തതു ഷെരി ആനൊ എന്തൊ) --ScitDei (സംവാദം) 09:44, 13 ഡിസംബർ 2017 (UTC)
അവലോകനം
[തിരുത്തുക]മലയാളം വിക്കിപീഡിയയുടെ 15ാം ജന്മദിനാഘോഷ പരിപാടികളുടെ ഡൽഹിയിലെ ഉദ്ഘാടനം പ്രമുഖ മലയാള സിനിമാ നടനും തൃശൂരിൽ നിന്നുള്ള ലോക്‌സഭാംഗവുമായ ശ്രി. ഇന്നസെന്റ് എം. പി. നിർവഹിച്ചു.
2017 ഡിസംബർ 17ന് ന്യൂഡൽഹിയിലെ ബി ആർ മെഹ്ത ലേനിലെ 17ാം നമ്പർ വസതിയിലെ (കെവി തോമസ് എംപിയുടെ ഔദ്യോഗിക വസതി) ലോണിൽ (പുൽത്തകിടി) വെച്ച് നടന്ന ചടങ്ങിൽ ML. WIKIPEDIA 15th DELHI എന്ന് ആലേഖനം ചെയ്ത കേക്ക് മുറിച്ച് കൊണ്ടായിരുന്നു ഇന്നസെന്റ് ഉദ്ഘാടനം നിർവഹിച്ചത്. മുറിച്ചെടുത്ത ആദ്യ കേക്കിൻ കഷ്ണം ഇന്നസെന്റ് ഭാര്യ ആലിസിന് നൽകി. ഡൽഹിയിലെ മാധ്യമ പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും അടക്കം 50ഓളം പേർ ചടങ്ങിന് സാക്ഷികളായി. മലയാളം വിക്കിപീഡിയ ഉപയോക്താവ് സിദ്ധീഖ് വിക്കിപീഡിയയെ പരിചയപ്പെടുത്തി.
പതിനഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് ഡിസംബർ 21ന് ഡൽഹിയിലെ കാളിന്ദി കുഞ്ചിൽ നടന്ന വിക്കി പഠന ക്ലാസിൽ മലയാള വിക്കിപീഡിയയിലെ സിദ്ധീഖ് പ്രൊജക്ടറിന്റെ സഹായത്തോടെ വിക്കി സംരംഭങ്ങളെ പരിചയപ്പെടുത്തുകയും വിക്കി പീഡിയയിൽ തിരുത്തലുകൾ വരുത്തുന്നതും പുതിയ ലേഖനം ആരംഭിക്കുന്നതും വിശദീകരിച്ച് ക്ലാസ് നയിച്ചു. രാവിലെ 10 മണിക്ക് ആരംഭിച്ച ക്ലാസ് മൂന്നു മണിയോടെ സമാപിച്ചു. വിക്കി പീഡിയയെ പരിചയപ്പെടുത്തൽ, സംശയ നിവാരണം, വിക്കി പീഡിയയിൽ പ്രായോഗിക പരിശീലനം എന്നിവ പഠന ക്ലാസിന്റെ ഭാഗമായി നടന്നു.
വാർത്താകുറിപ്പ്
[തിരുത്തുക]മലയാളം വിക്കിപീഡിയ 15ാം ജന്മദിനാഘോഷം 21ന് ഡൽഹിയിൽ
ന്യൂഡൽഹി: ഓൺലൈൻ വിജ്ഞാനകോശമായ മലയാള വിക്കിപീഡിയ പതിനഞ്ചാം വാർഷികത്തിന്റെ നിറവിൽ. കേരളത്തിലും പുറത്തുമായി ആറോളം സ്ഥലങ്ങളിലാണ് മലയാള വിക്കി പീഡിയാ പ്രവർത്തകർ വിപുലമായ വാർഷികാഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തിന് പുറമെ രാജ്യതലസ്ഥാന നഗരിയായ ന്യൂഡൽഹിയിലും ഇക്കൊല്ലം ആഘോഷപരിപാടികൾ നടക്കുന്നുണ്ട്. ഡൽഹിയിൽ യമുനാ നദീ തീരത്തുള്ള കാളിന്ദി കുഞ്ച് ജല ഉദ്യാനത്തിന് സമീപമുള്ള ജി 78ലാണ് പരിപാടികൾ നടക്കുന്നത്. 21ന് 10മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ വിക്കി പീഡിയയിൽ ലേഖനങ്ങൾ സൃഷ്ടിക്കുന്നതിൽ പരിശീലനം, വിക്കി പീഡിയയിലെ വിവിധ സംരംഭങ്ങളെ കുറിച്ച് പരിചയപ്പെടുത്തുന്ന ക്ലാസ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
മലയാളം വിക്കിപീഡിയയുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളുടെ അവലോകനവും ഭാവി പരിപാടികളുടെ രൂപരേഖയും വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കും. പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് https://goo.gl/DC6a6p ലിങ്ക് വഴിയും 8826769363 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്. 53110ൽ അധികം ലേഖനങ്ങളും 340ൽ അധികം സജീവ എഴുത്തുകാരുമാണ് ഇപ്പോൾ മലയാളം വിക്കിപീഡിയയിലുള്ളത്. കേരളത്തിൽ മലപ്പുറം, കോട്ടയം എന്നിവിടങ്ങളിലും പരിപാടികൾ നടക്കുന്നുണ്ട്. 2002 ഡിസംബർ 21നാണ് മലയാളം വിക്കിപീഡിയ നിലവിൽ വന്നത്
Press Note
[തിരുത്തുക]15th Anniversary of Malayalam Wikipedia
New Delhi: The fifteenth anniversary of Malayalam Wikipedia held on December 21, 2017 at Delhi. The program was held at G-78 near Kalindi Kunch Water Park. The inaugural ceremony was made by the MP and film Actor Innocent by cutting the Birthday Cake for the event. There was also a class on the articles in Malayalam Wikipedia and a class of related projects associated with Wikipedia. The birthday of the Malayalam Wikipedia is celebrating in Kuwait, Kasaragod, Wayanad, Kozhikode, Malappuram, Idukki, Kottayam and Kollam. The program in Delhi has become a good inspiration to bring together linguists and other luminaries. The celebrations in Delhi were led by Sidhique Kappan (Sidheeq|സിദ്ധീഖ് | सिधीक|صدّيق (സംവാദം) who is prominent user and contributor of Malayalam Wikipedia.
ഓൺലൈൻ മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ
[തിരുത്തുക]News in Online Medias
- മലയാളം സമയം
- മാതൃഭൂമിയിൽ
- വൺ ഇന്ത്യ മലയാളം
- മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത,
- ഡൽഹി വാർത്ത (Delhi News)
- Fifteenth Anniversary of Malayalam Wikipedia Celebrated in the National Capital
- in Wikimedia Blog
അച്ചടി മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ
[തിരുത്തുക]News in Print Medias
-
Manorama News report, 13th December
-
Mathrubhumi News report, 15th December
പ്രചരണത്തിനു വേണ്ടി ഉണ്ടാക്കിയ പോസ്റ്ററുകൾ
[തിരുത്തുക]-
ആഘോഷം നടക്കുന്ന സ്ഥലങ്ങൾ
-
Posters...
ജന്മദിനാഘോഷങ്ങൾ കഴിഞ്ഞതിനു ശേഷമുള്ള ചിത്രങ്ങൾ
[തിരുത്തുക]-
Wikipedia Malayalam 15th Anniversary Cake
-
Malayalam Wikipedia 15th Anniversary, Delhi
-
ഇന്നസെന്റ് എം പി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു.
-
Malayalam Wikipedia fifteenth birthday anniversary cake cutting by Innocent MP at New Delhi
-
Malayalam Wikipedia 15th Anniversary at Kalindi kunj , New Delhi - Editing Workshop Corner
-
Wikipedia Editing Practical training Session
-
Wikipedia Malayalam 15th Anniversary Cake
-
Stage Banner of Malayalam Wikipedia 15th birthday workshop New Delhi
-
Participants of ML.Wikipedia 15th anniversary cake cutting function with chief guest, innocent MP at Delhi.