വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/സമസ്ത കേരള സുന്നി ജംഇയ്യത്തുൽ ഉലമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനം മെച്ചപ്പെടുത്തൽ[തിരുത്തുക]

ലേഖനം വിജ്ഞാനകോശസ്വഭവത്തിലല്ല നിലവിലുള്ളത്. ഉള്ളടക്കം മൊത്തത്തിൽ ഇവിടെ നിന്നുള്ള പകർപ്പാണെന്ന് സംശയവും ഉണ്ട്.--ഇർഷാദ്|irshad (സംവാദം) 10:35, 6 ജനുവരി 2016 (UTC)[മറുപടി]

പകർപ്പ് നീക്കിയിട്ടുണ്ട്.--ഇർഷാദ്|irshad (സംവാദം) 08:11, 11 ഫെബ്രുവരി 2016 (UTC)[മറുപടി]

മുശാവറ അംഗങ്ങൾ[തിരുത്തുക]

മുശാവറ അംഗങ്ങൾ എന്ന തലക്കെട്ടിലുള്ള ഭാഗം വിക്കിയിൽ അനിവാര്യമാണോ. ഒരു വിവരണം മാത്രം മതിയാവുന്നതാണ്. നാല്പതോളം അംഗങ്ങളുടെ പേരും അവരുടെ ഗുരുനാഥന്മാരുടെ പേരും അവരുടെ സ്ഥാപനങ്ങളും മറ്റും മറ്റും ഈ വിജ്ഞാനകോശത്തിലെ ലേഖനത്തിന് ആവശ്യമില്ല എന്ന് അഭിപ്രായം ഉണ്ട്. മൊത്തം എത്ര അംഗങ്ങളുണ്ട്, പ്രസിഡന്റ്-സെക്രട്ടറി മറ്റു സ്ഥാനങ്ങൾ എന്നിവരുടെ മാത്രം വിശദാംശങ്ങൾ മതിയാകും.--ഇർഷാദ്|irshad (സംവാദം) 13:13, 11 ഫെബ്രുവരി 2016 (UTC)[മറുപടി]

float - എല്ലാം ശേഖരിച്ചുവെയ്കാനുള്ള ഇടമല്ല വിക്കിപീഡിയ. അവരുടെ വൈബ്സൈറ്റിലേക്ക് കണ്ണിനൽകിയാൽ മതിയല്ലോ --Adv.tksujith (സംവാദം) 18:12, 11 ഫെബ്രുവരി 2016 (UTC)[മറുപടി]
അങ്ങനെ ചെയ്യുന്നു.--ഇർഷാദ്|irshad (സംവാദം) 20:08, 12 ഫെബ്രുവരി 2016 (UTC)[മറുപടി]

സമസ്തയുടെ പേരിൽ ഇകെ-എപി വിഭാഗങ്ങൾക്കിടയിൽ തർക്കമുള്ളതിനാൽ ഈ മുശാവറ അംഗങ്ങൾ പ്രാധാന്യമുള്ള വിവരം തന്നെയാണ്.ആരൊക്കെയാണ് അവരെന്ന് അറിയാൻ ഈ വിവരങ്ങൾ സഹായിക്കില്ലേ,,,,, ? അവരുടെ ഗുരുനാഥന്മാരുടെ പേര് ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെങ്കിലും അംഗങ്ങളുടെ പേര് വിക്കിവിവരശേഖരത്തിലേക്ക് നല്ലതാണെന്ന അഭിപ്രായം പങ്കുവെക്കുന്നു.----അക്ബറലി (സംവാദം) 03:54, 3 മാർച്ച് 2017 (UTC)[മറുപടി]

സംഘടന വിരോധ പ്രശ്നങ്ങൾ[തിരുത്തുക]

പ്രസ്തുത ലേഖനത്തെ സംഘടന വിരോധം തീർക്കാനുള്ള ടൂളാക്കി മാറ്റുന്നുണ്ടെന്ന് സംശയിക്കുന്നു. ഉദാഹരണത്തിന് താളിലെ ഇൻഫോബോക്സിൻറെ തലക്കെട്ടിൽ നൽകിയിരിക്കുന്ന വാക്ക് നോക്കൂ... ( സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (മേനോൻ വിഭാഗം)- എന്തടിസ്ഥാനത്തിലാണ് വാഹിദ് എന്ന യൂസർ ഇത്തരത്തിലുള്ള വാക്കുകൾ ഇതിലേക്ക് ചേർക്കുന്നത്. ദയവായി വിക്കിപീഡിയ സംഘടന വിരോധമോ കളിയാക്കലുകൾക്കോ ഉള്ള വേദിയാക്കി മാറ്റാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ...----അക്ബറലി (സംവാദം) 03:44, 3 മാർച്ച് 2017 (UTC)[മറുപടി]