വിക്കിപീഡിയ:നീക്കം ചെയ്ത താളുകളുടെ സംവാദം/ബോബി ജോസ് കട്ടികാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അവലംബമായി ചേർത്തിരിക്കുന്നത് ബ്ലോഗ്‌ ലിങ്ക് ആണ്.. വേറെ അവലംബങ്ങൾ നിലവിൽ ലേഖനത്തിൽ ഇല്ല. അതിനാൽ ശ്രദ്ധേയത ഫലകം ചേർക്കുന്നു - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 09:54, 3 ജൂലൈ 2013 (UTC)[മറുപടി]

ശ്രദ്ധേയനായ ഒരു ക്രൈസ്തവ പുരോഹിതനാണ് ഇദ്ദേഹം. പുസ്തകങ്ങളുടെയോ സൈറ്റുകളുടെയോ കൂടുതൽലിങ്കുകൾ പ്രതീക്ഷിക്കാം. --Adv.tksujith (സംവാദം) 10:41, 3 ജൂലൈ 2013 (UTC)[മറുപടി]
അതെ, അങ്ങനെയാണെങ്കിൽ നിലനിർത്താമല്ലോ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 10:51, 3 ജൂലൈ 2013 (UTC)[മറുപടി]
എഴുത്തുകാരൻ എന്ന നിലയിൽ ശ്രദ്ധേയതയില്ല. പുരോഹിതൻ എന്ന നിലയിലും ശ്രദ്ധേയതയുണ്ടെന്നു കരുതുന്നില്ല--റോജി പാലാ (സംവാദം) 11:26, 3 ജൂലൈ 2013 (UTC)[മറുപടി]

കൂടുതൽ ലിങ്കുകൾ ചേർത്തിട്ടുണ്ട് . ബ്ലോഗ്‌ ലിങ്ക് എടുത്തു മാറ്റിയിട്ടുണ്ട്. --ജോയ് സെബാസ്റ്യൻ (സംവാദം) 13:20, 3 ജൂലൈ 2013 (UTC)[മറുപടി]

http://about.indulekha.com/2013/01/31/2012-most-popular-malayalam-books/ ഈ ലിങ്കിൽ ഫാദർ ബോബി യുടെ പുസ്തകങ്ങൾ കഴിഞ്ഞ വർഷത്തെ കൂടുതൽ വിറ്റഴിഞ്ഞ പുസ്തകങ്ങുളുടെ പട്ടികയിൽ കാണാം .. ആറാമത്തെ പാരഗ്രഫ് നോക്കുക ...ബോബി ജോസ് കട്ടികാടും ഖലീൽ ജിബ്രാനും --ജോയ് സെബാസ്റ്യൻ (സംവാദം) 13:27, 3 ജൂലൈ 2013 (UTC)[മറുപടി]

ശ്രദ്ധേയത ഉള്ള വ്യക്തി ആണു ഇദ്ദെഹം... ഈ താൾ മായിക്കരുത് എന്നാണു എന്റെ അഭിപ്രായം..--അഞ്ചാമൻ (സംവാദം) 15:21, 3 ജൂലൈ 2013 (UTC)[മറുപടി]

നിരാലംബനായി കണ്ടപ്പോൾ ഇട്ട തലക്കുറിയാണ്,മാറ്റിക്കോളൂ ശ്രദ്ധേയനെങ്കിൽ--ബിനു (സംവാദം) 15:32, 3 ജൂലൈ 2013 (UTC)[മറുപടി]

ക്രിസ്തീയ പുസ്തകങ്ങൾ മാത്രമല്ല, തത്വചിന്താപരമായ മറ്റ് പുസ്തകങ്ങളും ലേഖനങ്ങളുമെല്ലാം മലയാളത്തിന് സംഭാവന ചെയ്തിട്ടുള്ള എഴുത്തുകാരനാണ് ഫാദർ ബോബിജോസ് കട്ടിക്കാട്. അധികം വൈകാതെ ശ്രദ്ധേയത വ്യക്തമാക്കുന്ന കണ്ണികൾ ഉൾപ്പെടുത്താം. Jose Arukatty|ജോസ് ആറുകാട്ടി 16:59, 3 ജൂലൈ 2013 (UTC)
@ബിനു, ശ്രദ്ധേയതയില്ല എന്നതിന് മുൻപു തന്നെ ശ്രദ്ധേയതാ ഫലകം ചാർത്തിയിരുന്നു. അതിനാൽ നിരാലംബൻ എന്നു കരുതാൻ വയ്യ. അതല്ല പ്രശ്നം. മായ്ക്കുക ഫലകം ചേർത്താൽ അതോടൊപ്പം ഒഴിവാക്കാൻ സാധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഉൾപ്പെടുത്തി അവിടെയാണ് ചർച്ച നടത്തുക. ലേഖനത്തിൽ ഫലകം ചാർത്തുന്നവർ ആ നടപടി ക്രമവും പൂർത്തിയാക്കണം. ഫലകം നീക്കുന്നു.--റോജി പാലാ (സംവാദം) 17:03, 3 ജൂലൈ 2013 (UTC)[മറുപടി]
ഒരു വർഷത്തിൽ (2012) ഏറ്റവും അധികം വില്പന നടന്ന നൂറ് മലയാള പുസ്തകങ്ങളിൽ ആറെണ്ണവും ഇദ്ദേഹത്തിൻറേതാണ് എന്നത് ശ്രദ്ധേയതയ്ക്കു നിദാനമല്ലേ? {{ശ്രദ്ധേയത}} ഫലകം നീക്കാമല്ലോ? -- ജോസ് ആറുകാട്ടി 17:30, 11 ജൂലൈ 2013 (UTC)[മറുപടി]

@ജോസ്, വിക്കിപീഡിയയുടെ ശ്രദ്ധേയതാ മാനദണ്ഡങ്ങളിൽ അത് ഉൾപ്പെടുന്നില്ല. ഇദ്ദേഹത്തിനെ കുറിച്ച് മലയാളം / ഇംഗ്ലീഷ് പത്രങ്ങളിൽ വന്നിട്ടുള്ള ഏതോ ലേഖനമുണ്ട്. അതിന്റെ ലിങ്കോ ഓൺലൈനായി ലഭ്യമല്ലെങ്കിൽ പ്രസിദ്ധീകരിച്ച തീയതിയും പേജും ലേഖനത്തിന്റെ തലക്കെട്ടും സംഘടിപ്പിക്കാമോ? എങ്കിൽ ഫലകം നീക്കാവുന്നതാണ്. --Adv.tksujith (സംവാദം) 19:27, 11 ജൂലൈ 2013 (UTC)[മറുപടി]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

ഇദ്ദേഹത്തിന്റെ അനവധി ലേഖനങ്ങളുടെ ലിങ്കുകൾ നെറ്റിൽ ലഭ്യമായേക്കാം. പക്ഷേ, അവ എല്ലാം നമ്മുടെ താളിലേക്ക് കൊണ്ടുവരണമെന്നില്ല. അദ്ദേഹത്തെക്കുറിച്ച് കൂടുതലായി വിവരിക്കുന്നവയോ, അദ്ദേഹത്തിന്റെ തന്നെ ബ്ലോഗോ, സൈറ്റോ കൂടുതൽ വായനയ്ക്ക് കൊടുത്താൽ പോരേ...? --Adv.tksujith (സംവാദം) 01:25, 7 ജൂലൈ 2013 (UTC)[മറുപടി]

സ്വീകാര്യം -- Jose Arukatty|ജോസ് ആറുകാട്ടി 17:38, 7 ജൂലൈ 2013 (UTC)