വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/78
Jump to navigation
Jump to search
ജോർജ്ജ് ഓർവെൽ എന്ന തൂലികാ നാമത്തിൽ പ്രശസ്തനായ എറിക്ക് ആർതർ ബ്ലെയർ (ജൂൺ 25, 1903 - ജനുവരി 21, 1950) ഒരു ബ്രിട്ടീഷ് പത്രപ്രവർത്തകനും രാഷ്ട്രീയലേഖകനും നോവലിസ്റ്റും സാമൂഹികനിരീക്ഷകനും ആയിരുന്നു. എല്ലാത്തരത്തിലുമുള്ള അധികാരസ്ഥാനങ്ങളോടുമുള്ള വെറുപ്പാണ് അദ്ദേഹത്തിന്റെ രചനകളുടെ മുഖമുദ്ര. ഇരുപതാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ഭാഷാലേഖകന്മാരിൽ പ്രമുഖനായിരുന്ന ഓർവെലിന്റെ രചനകളിൽ സമൂഹസ്ഥിതിയുടെ കാച്ചിക്കുറുക്കിയ അനേകം ചിത്രീകരണങ്ങളുണ്ട്. ഏകാധിപത്യത്തെ വിമർശിച്ചെഴുതിയ 1984, ആനിമൽ ഫാം എന്നീ നോവലുകളുടെ പേരിലാണ് ഓർവെൽ കൂടുതലും അറിയപ്പെടുന്നത്. ഇവ രണ്ടും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാനകാലത്ത് പ്രസിദ്ധീകരിച്ചവയാണ്. വല്യേട്ടൻ, ശീതയുദ്ധം തുടങ്ങിയ പ്രസിദ്ധമായ രാഷ്ട്രീയപ്രയോഗങ്ങളുടെ ഉപജ്ഞാതാവും ജോർജ്ജ് ഓർവെലാണ്.
![]() |
കൂടുതൽ വായിക്കുക... | ||||
![]() |
തിരഞ്ഞെടുത്ത ലേഖനങ്ങൾ | ![]() |
![]() |