വിക്കിപീഡിയ:തെരഞ്ഞെടുത്ത ലേഖനം/13

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹമാസ് (Hamas) പലസ്തീൻ രാജ്യം രൂപീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തി‍ക്കുന്ന ഇസ്ലാമിക സംഘടനയാണ്. ഇസ്ലാമിക പ്രതിരോധ മുന്നേറ്റം എന്നർത്ഥംവരുന്ന ഹർക്കത്ത് അൽ മഖവാമ അൽ ഇസ്ലാമിയ എന്ന അറബിവാക്കിന്റെ ചുരുക്കെഴുത്താണ് ഹമാസ്. ഇസ്രയേലിനെ ഭൂമുഖത്തുനിന്നും തുടച്ചു നീക്കി മതാധിഷ്ഠിത പലസ്തീൻ രാജ്യം സ്ഥാപിക്കുകയാണ് ഹാമാസിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതുകൊണ്ടു തന്നെ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഈ സംഘടനയെ ഭീകരരുടെ പട്ടികയിൽപ്പെടുത്തിയിരിക്കുന്നു. 2006 ജനുവരിയിൽ പലസ്തീൻ പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ തനിച്ചു ഭൂരിപക്ഷം നേടിക്കൊണ്ട് ഹമാസ് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അമേരിക്കൻ ഭരണകൂടത്തിന്റെ പിന്തുണയോടെ സമാധാനപരമായി നടന്ന തിരഞ്ഞെടുപ്പിൽ യു.എസിന്റെ കരിമ്പട്ടികയിലുള്ള സംഘടനതന്നെ വിജയം നേടിയത് നിർണ്ണായക രാഷ്ട്രീയ സംഭവമായി വിലയിരുത്തപ്പെടുന്നു.