വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/98

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിയോവാനി യാക്കോപ്പോ കാസനോവ

വെനീസുകാരനായ ഒരു രതിസാഹസികനും എഴുത്തുകാരനുമായിരുന്നു ജിയോവാനി യാക്കോപ്പോ കാസനോവ. "എന്റെ ജീവിതകഥ" എന്ന അദ്ദേഹത്തിന്റെ രചന ആത്മകഥയുടേയും സ്മരണകളുടേയും ചേരുവയാണ്‌. പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്യൻ സാമൂഹ്യജീവിതത്തെക്കുറിച്ച് അറിയാനുള്ള ഏറ്റവും ആധികാരികമായ സ്രോതസ്സുകളിലൊന്നായി ഈ രചന കണക്കാക്കപ്പെടുന്നു.അതിരില്ലാത്ത സ്ത്രീലമ്പടതയുടെ പേരിൽ പ്രശസ്തനായ അദ്ദേഹത്തിന്റെ പേരു തന്നെ വശീകരണത്തിനു പര്യായമായി മാറിയിരിക്കുന്നു. യൂറോപ്പിലെ രാജകുടുംബങ്ങൾ, മാർപ്പാപ്പമാർ, കർദ്ദിനാളന്മാർ എന്നിവർക്കു പുറമേ വോൾട്ടയർ‍, റുസ്സോ, ഗൈഥേ, മൊസാർട്ട് തുടങ്ങിയ അതികായന്മാരുമായും അദ്ദേഹത്തെ ബന്ധിപ്പിക്കുന്ന കഥകളുണ്ട്. ബൊഹീമിയയിൽ വാൾഡ്സ്റ്റീൻ പ്രഭുവിന്റെ വീട്ടിലെ ഗ്രന്ഥാശാലാധിപനായാണ്‌ കാസനോവ അവസാനനാളുകൾ കഴിച്ചത്. തന്റെ പ്രസിദ്ധ രചന അദ്ദേഹം നിർവഹിച്ചതും അക്കാലത്താണ്‌.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png

തിരുത്തുക