വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/162

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാസമുറക്കാലത്ത് സ്ത്രീകൾ വായുസഞ്ചാരമില്ലാത്ത ചെറു കുടിലുകളിൽ താമസിക്കുന്ന രീതി അവസാനിപ്പിക്കാനുള്ള സമൂഹ ബോധവൽക്കരണ പരിപാടി

ലോക ഹെൽത്ത് അസംബ്ലി 1948-ൽ നൽകിയ നിർവചനപ്രകാരം രോഗ, വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി കൂടി ആണു ആരോഗ്യം. ലോക വികസന റിപ്പോർട്ട് (2012) കണ്ടെത്തിയത് പ്രകാരം ഒരു വ്യക്തി സമൂഹത്തിൽ അർഹതപ്പെട്ട സ്ഥാനത്ത് എത്തുന്നതിനെ സ്വാധീനിക്കുന്ന പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളിൽ ഒന്നാണ് ആരോഗ്യം. വിദ്യാഭ്യാസം തൊഴിൽ പങ്കാളിത്തം തുടങ്ങിയ മേഖലകളിൽ ലിംഗനീതി ഉറപ്പുവരുത്തുന്നതിൽ മുന്നേറാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ് ജെന്ഡറുകൾക്കും ഇടയിൽ ഇന്നും ആരോഗ്യത്തിലെ ലിംഗ അസമത്വം നിലനിൽക്കുന്നു. പുരുഷനും സ്ത്രീയും ലൈംഗിക ന്യൂനപക്ഷങ്ങളും ആരോഗ്യ കാര്യങ്ങളിൽ അസമത്വം അനുഭവിക്കുന്നുണ്ടെങ്കിലും, സ്ത്രീകളും പെൺകുട്ടികളും ട്രാൻസ് ജെൻഡറുകളുമാണ് ഭൂരിഭാഗം ആരോഗ്യപരമായ അസമത്വങ്ങളുടെയും ഇര. സാംസ്കാരികവും ആചാരപരവുമായ കാരണങ്ങൾ കൊണ്ട് സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളും അപമാനകരമായ പെരുമാറ്റത്തിനും പീഡനത്തിനും ഇരയാകാൻ സാദ്ധ്യത കൂടുതലാണ്. ഇത് മൂലം രോഗവും അകാലത്തിലുള്ള മരണവും സ്ത്രീകളിലും ട്രാൻസ് ജെൻഡറുകളിലും സാധാരണമാണ്. വിദ്യാഭ്യാസം, കൂലി കിട്ടുന്ന തൊഴിൽ തുടങ്ങി മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ തേടുന്നതിന് സഹായിക്കുന്ന അവസരങ്ങൾ നേടുന്ന കാര്യത്തിലും സ്ത്രീകളും ട്രാൻസ് ജെൻഡറുകളും വിവേചനം അനുഭവിക്കുന്നു. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് പോലെയുള്ള കോഴ്സുകളിൽ ലിംഗ അസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെപ്പറ്റി ആഴത്തിൽ പഠിപ്പിക്കുന്നുണ്ട്.

ഈ ലേഖനം കൂടുതൽ വായിക്കുക...‍Crystal Clear action 2rightarrow.png
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾFolder-favorites.png
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞംExquisite-kcontrol.png
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾExquisite-kmenu a.png

തിരുത്തുക