വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/161
ഒരു അമേരിക്കൻ നാടൻ കലാകാരിയായിരുന്നു അന്ന മേരി റോബേർട്ട്സൺ മോസെസ് അഥവാ ഗ്രാൻഡ്മ മോസെസ് (ജീവിതകാലം: സെപ്തംബർ 7, 1860 – ഡിസംബർ 13, 1961). 78 വയസ്സുള്ളപ്പോഴായിരുന്നു അവർ കാര്യമായ ചിത്രരചനയാരംഭിച്ചത്. പ്രായമേറിയ ശേഷം വിജയകരമായ കലാജീവിതം ആരംഭിച്ച ഒരു വ്യക്തിക്കുള്ള ഉദാഹരണമായി പലപ്പോഴും ഗ്രാൻഡ്മ മോസെസിനെ എടുത്തുകാട്ടാറുണ്ട്. വാർദ്ധക്യകാലത്ത് കല തൊഴിലാക്കി ജീവിതവിജയം കൈവരിച്ച അപൂർവ്വം വനിതകളിലൊരാളായിരുന്നു ഗ്രാൻഡ്മ. അവരുടെ ചിത്രങ്ങൾ അമേരിക്കൻ ഐക്യനാടുകളിലും മറ്റു വിദേശ രാജ്യങ്ങളിലും വ്യാപകമായി പ്രദർശിപ്പിക്കപ്പെടുകയും വില്ക്കപ്പെടുകയും ചെയ്തു. ആശംസാ കാർഡുകൾ, മറ്റു ചില്ലറ വില്പനസാധനങ്ങൾ എന്നിവയുടെ വ്യാപാരസാധ്യതകൾക്കു വേണ്ടിയും ഗ്രാൻഡ്മ മോസെസിൻറെ ചിത്രങ്ങൾ ഉപയോഗിച്ചിരുന്നു. നിരവധി മ്യൂസിയങ്ങളിലെ ചിത്രശേഖരങ്ങളിൽ ഗ്രാൻഡ്മയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുകയും പ്രദർശിപ്പിക്കുകയും ചെയ്തു വരുന്നുണ്ട്. 2006- ൽ അവരുടെ ദ ഷുഗറിങ് ഓഫ് എന്ന ചിത്രം 1.2 ദശലക്ഷം യു.എസ്. ഡോളറിനാണ് വില്ക്കപ്പെട്ടത്.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |