വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/149

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. കൃഷ്ണപിള്ള
പി. കൃഷ്ണപിള്ള

കമ്യൂണിസ്റ്റ് നേതാവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗവും സ്വാതതന്ത്യ സമര സേനാനിയും മികച്ച സംഘാടകനുമായിരുന്നു പി. കൃഷ്ണപിള്ള (ജ. 1906 - മ. ഓഗസ്റ്റ് 19, 1948). "സഖാവ്" എന്ന് ബഹുമാനപുരസ്സരം അറിയപ്പെട്ടിരുന്ന പി. കൃഷ്ണപിള്ള കേരളത്തിലെ "ആദ്യത്തെ കമ്മ്യൂണിസ്റ്റ്" എന്നു വിശേഷിപ്പിക്കപ്പെടുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർ‌ത്തകനായിരുന്ന കൃഷ്ണപിള്ള പിന്നീട് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിൽ മുൻകൈയ്യെടുത്തു. അതിന്റെ കേരള ഘടകത്തിന്റെ ആദ്യ സെക്രട്ടറിയായിരുന്നു. പിന്നീട് അതിലെ ഇടതുപക്ഷനിലപാടുള്ളവരെ സംഘടിപ്പിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കേരളഘടകത്തിന് രൂപം നൽയപ്പോൾ അതിന്റെയും സെക്രട്ടറിയായി. ഉപ്പുസത്യാഗ്രഹം, ഗുരുവായൂർ സത്യാഗ്രഹം, പുന്നപ്രവയലാർ സമരം, കൊച്ചിയിലെ ദേശീയപ്രസ്ഥാനം, മലബാറിലെ കാർഷിക സമരങ്ങൾ, മിൽത്തൊഴിലാളി സമരങ്ങൾ, തുടങ്ങി അക്കാലത്തെ മിക്ക ജനകീയ സമരങ്ങളിലും കൃഷ്ണപിള്ളയുടെ സാന്നിദ്ധ്യവും നേതൃത്വവും വളരെ പ്രധാനമായിരുന്നു. ഈ.എം.എസ്സും ഏ.കെ.ജി.യും അടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കൾ കേരള സംസ്ഥാനത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനം വേരുപിടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയത് കൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ്. വൈക്കത്ത് ജനിച്ച അദ്ദേഹം ആലപ്പുഴയിലെ കണ്ണർകാട് എന്ന ഗ്രാമത്തിൽ ഒളിവിലിരിക്കുമ്പോൾ പാമ്പുകടിയേറ്റാണ് മരണപ്പെട്ടു.

ഈ ലേഖനം കൂടുതൽ വായിക്കുക...‍
കൂടുതൽ വായിക്കുക...
തിരഞ്ഞെടുത്ത ലേഖനങ്ങൾ
തിരഞ്ഞെടുത്ത ലേഖനങ്ങൾ
സംശോധനായജ്ഞം
തിരഞ്ഞെടുക്കാവുന്ന ‍ലേഖനങ്ങൾ

തിരുത്തുക