വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/123
ദൃശ്യരൂപം
1946 സെപ്റ്റംബർ 10-നു വാർഷികധ്യാനത്തിനായി ഡാർജിലിങ്ങിലെ ലൊറേറ്റോ കോൺവെന്റിലേക്കുള്ള യാത്രാമധ്യേ ആണ് തെരേസ തന്റെ സന്യാസജീവിതത്തിന്റെ ദിശമാറ്റിവിടാൻ ഉറച്ച തീരുമാനത്തിലെത്തുന്നത്. ലൊറെറ്റോ സഭ വിട്ടിറങ്ങി പാവങ്ങൾക്കൊപ്പം ജീവിച്ച് അവരെ സേവിക്കുക എന്നതായിരുന്നു തെരേസ എടുത്ത തീരുമാനം. ദൈവവിളിക്കുള്ളിലെ ദൈവവിളി എന്നാണ് മദർ തെരേസ ഈ തീരുമാനത്തെ വിശേഷിപ്പിച്ചത്. ആ ദൈവവിളി നിരസിക്കുക എന്നത് വിശ്വാസത്തിനു നിരക്കാത്തതായിരുന്നേനെ എന്ന് മദർ തെരേസ പിന്നീട് സംഭവത്തെക്കുറിച്ചോർക്കുന്നു. 1948 മുതൽ തെരേസ പാവങ്ങൾക്കിടയിലുള്ള തന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ലൊറെറ്റോ സഭയുടെ വേഷങ്ങളുപേക്ഷിച്ച് നീലവരയുള്ള വെള്ളകോട്ടൺ സാരി വേഷമായി സ്വീകരിച്ചു. കൊൽക്കത്ത നഗരസഭയിൽ ഓട വൃത്തിയാക്കിയിരുന്ന ജീവനക്കാരുടെ വേഷമായിരുന്നു അത്.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |