വിക്കിപീഡിയ:തിരഞ്ഞെടുത്ത ലേഖനം/110
ഭൂമിയുടെ തെക്കെ അറ്റത്തുള്ള ഭൂഖണ്ഡമാണ് അന്റാർട്ടിക്ക. ഭൂമിയുടെ ദക്ഷിണധ്രുവം ഈ ഭൂഖണ്ഡത്തിലാണ് സ്ഥിതി ചെയ്യുന്നത്. 98% മഞ്ഞു മൂടിക്കിടക്കുന്ന ഈ വൻകര യൂറോപ്പ്, ഓസ്ട്രേലിയ എന്നിവയെക്കാളും വലുതാണ്. ശരാശരി 1.6 കി.മീ കനത്തിൽ അന്റാർട്ടിക്കയിൽ മഞ്ഞു മൂടിക്കിടക്കുന്നു. മഞ്ഞിൽ ജീവിക്കാൻ തക്ക അനുകൂലനങ്ങളുള്ളവ മാത്രമേ അന്റാർട്ടിക്കയിലെ നൈസർഗ്ഗിക ജീവജാലങ്ങളിലുള്ളൂ. സ്വാഭാവികമായി മനുഷ്യവാസമില്ലാത്ത ഏക ഭൂഖണ്ഡവും അന്റാർട്ടിക്കയാണ്. എന്നാലിന്ന് ഗവേഷണാവശ്യങ്ങൾക്കായി മഞ്ഞുകാലത്ത് ആയിരത്തോളം ആളുകളും വേനൽക്കാലത്ത് അയ്യായിരത്തോളം ആളുകളും അന്റാർട്ടിക്കയിൽ താമസിക്കുന്നു. 1959-ൽ പന്ത്രണ്ട് രാജ്യങ്ങൾ ചേർന്ന് ഉണ്ടാക്കിയ അന്റാർട്ടിക് ഉടമ്പടി പ്രകാരം അന്റാർട്ടിക്കയിൽ സൈനിക പ്രവർത്തനവും ഖനനവും നിരോധിച്ചിരിക്കുന്നു. ഈ ഉടമ്പടിയിൽ ഒപ്പു വെച്ചിരിക്കുന്ന രാജ്യങ്ങളുടെ എണ്ണം ഇന്ന് 46 ആണ്. എന്നാൽ ഈ ഉടമ്പടി ശാസ്ത്ര ഗവേഷണങ്ങൾ അനുവദിച്ചിട്ടുണ്ട്. വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 4000-ൽ അധികം ശാസ്ത്രജ്ഞർ അന്റാർട്ടിക്കയിൽ വിവിധ പഠനഗവേഷണങ്ങൾ നടത്തുന്നുണ്ട്.
കൂടുതൽ വായിക്കുക... | |||||
തിരഞ്ഞെടുത്ത ലേഖനങ്ങൾ |