വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/6-10-2007+

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രണ്ട് മുതൽ അഞ്ച് ദിവസങ്ങൾക്കുള്ളിൽ ചിത്രശലഭങ്ങളുടെ മുട്ടകൾ വിരിഞ്ഞ് പൂമ്പാറ്റപ്പുഴുക്കൾ പുറത്തിറങ്ങും, ഈ പുഴുക്കളെയാണ് ലാർവ എന്നു പറയുന്നത്. തങ്ങളുടെ മുഴുവൻ സമയവും ഭക്ഷണത്തിനു വേണ്ടിയാണ് ലാർവകൾ ചെലവഴിക്കുന്നത്. ഭാരം ഒരു പരിധിയിലധികം വർദ്ധിക്കുമ്പോൾ‍ ലാർവ ഭക്ഷണം നിർത്തുകയും ഇലയുടെ അടിയിലോ, കമ്പുകളിലോ സമാധിയിലിരിക്കുന്നു. ഈ അവസ്ഥയ്ക്കാണ് പ്യൂപ്പ എന്നു പറയുന്നത്.

ചിത്രശലഭത്തിന്റെ പ്യൂപ്പയാണ്‌ ചിത്രത്തിൽ കാണുന്നത്. പ്യൂപ്പദശക്ക് ആംഗലേയഭാഷയിൽ ക്രിസലിസ് (chrysalis) എന്നാണ് പറയുക

ഛായാഗ്രാഹകൻ: അരുണ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ>>