വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/30-9-2007

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:കൂത്തമ്പലം‍ ഇരിങ്ങാലക്കുട.jpg

കേരളത്തിലെ പ്രാചീന നാടക കലയായ കൂത്ത് അവതരിപ്പിക്കുന്നതിനുള്ള വേദിയാണ് കൂത്തമ്പലം. അമ്പലങ്ങളിൽ ശ്രീകോവിലിന്റെ മുൻ‌വശത്ത് തെക്കു മാറിയാണ് കൂത്തമ്പലത്തിന്റെ സ്ഥാനം. ഭരതമുനിയുടെ നാട്യശാസ്ത്രം അനുസരിച്ചാണ് കൂത്തമ്പലങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രം പോലെ പരിപാവനമായി കൂത്തമ്പലവും കരുതപ്പെടുന്നു. എല്ലാ കൂത്തമ്പലങ്ങളും ക്ഷേത്രങ്ങൾക്ക് അകത്താണ് സ്ഥിതിചെയ്യുന്നത്. കൂത്ത്, കൂടിയാട്ടം തുടങ്ങിയ ആചാര കലകളാണ് കൂത്തമ്പലത്തിൽ അവതരിപ്പിക്കുക.

ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കൂത്തമ്പലമാണ്‌ ഇവിടെ കാണുന്നത്.

ഛായാഗ്രാഹകൻ: ചള്ളിയാൻ

തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ>>